കാന്താരി 5 [Doli]

Posted by

കൃഷ്ണ കുമാർ അങ്കിൾ : സാറെ അങ്ങനെ ഒന്നും അല്ല സാറേ എന്റെ മോൾക്ക് ഒന്നും അറിയില്ല സാറേ

രുദ്രൻ മാമൻ : അയ്യോ നിങ്ങള് അങ്ങനെ അല്ലെ പറയൂ ചെലപ്പോ ആവാം ട്ടൊ അതൊക്കെ നല്ല ഒരു വക്കീലിനെ വച്ച് തെളിയിക്കൂ…. ഷിബു സാറേ ആ പ്രതിയെ ഒന്ന് കൊണ്ട് വന്നോ….

ഒരു മിനിറ്റ് കഴിഞ്ഞതും അവനെ കഴുത്തിന്ന് പിടിച്ച് വലിക്കും പോലെ അവര് കൊണ്ട് വന്നു…

പപ്പ അലറി കരയാൻ തൊടങ്ങി

അവള് അവൾടെ അച്ഛന്റെ നെഞ്ചില് തല വച്ച് കരഞ്ഞു…

രുദ്രൻ മാമൻ : എന്താ ഷിബു ചേട്ടാ ഒരു വളവ് പോലെ നടക്കാൻ

ഷിബു സാർ : തിന്നിട്ട് എല്ലിന്റെ എടയിൽ കേറിയിട്ട്…

പെട്ടെന്ന് രുദ്രൻ മാമന്റെ ഫോൺ അടിച്ചു….

രുദ്രൻ മാമൻ : ആ അളിയാ… ഇല്ല അളിയാ 🥺 ആണോ ശെരി ഇല്ല ഒന്നും ഇല്ല അളിയൻ കൊച്ചിനെ നോക്ക് ഇവടെ ശെരി ആണ് എല്ലാം ഞാൻ ഇത് കഴിഞ്ഞാ എറങ്ങി…

ശങ്കരേട്ടാ വന്നോ നമ്മക്ക് സി ഐ ടെ റൂമില് പോവാ

പുള്ളി അച്ഛന്റെ പൊറത്ത് കൈ വച്ച് കൂടെ നടത്തി…

ഞാൻ അവർടെ പിന്നാലെ നടന്നു….

സി ഐ : ആ അവനെ അങ്ങോട്ട് മാറ്റി നിർത്തിക്കോ ഷിബു

അച്ഛൻ ചെയറിൽ ഇരുന്നു ഞാൻ പിന്നാലെ നിന്നു…പരമു മാമൻ പപ്പേ പിടിച്ച് നിന്നു… അവൾടെ അപ്പൻ ചെയറിൽ ഇരുന്ന് ഹരിയെ തുറിച്ചു നോക്കി…

സി ഐ : എങ്ങനെ ആണ് രുദ്ര കാര്യം

രുദ്രൻ മാമൻ : സാറേ ഇവന്റെ പേരില് മുന്നേ രണ്ട് കേസ് ഒണ്ട് രണ്ടും ബൈക്കില് കഞ്ചാവ് കടത്തിയത് അല്ല ഒന്ന് കഞ്ചാവ് കടത്തിയത് രണ്ട് മറ്റതാ പൊടി

സി ഐ അവനെ ഒന്ന് തുറിച്ച് നോക്കി….

സി ഐ : കൊറച്ച് കാലം ഉള്ളില് പോവാൻ ഒള്ള വകുപ്പാ അപ്പൊ

രുദ്രൻ മാമൻ ഒന്ന് ചിരിച്ചു

രുദ്രൻ മാമൻ : ആ സാറേ ആ പൈയ്യൻ കണ്ണ് തൊറന്നു….

Leave a Reply

Your email address will not be published. Required fields are marked *