കാന്താരി 5 [Doli]

Posted by

രുദ്രൻ മാമൻ : എന്താ ചേട്ടാ

ഷിബു സാർ : ഞാൻ വരുമ്പോ ഇയാള് അവന്റെ കഴുത്തിന് പിടിക്കാൻ നോക്കുന്നു സാറേ

രുദ്രൻ മാമൻ : ഒന്നും പറ്റിയില്ലല്ലോ അവന്

ഷിബു സാർ : ഇല്ല ഇല്ല 🙄

രുദ്രൻ മാമൻ എന്റെ തോളിൽ കൈ ഇട്ടു

രുദ്രൻ മാമൻ : ദേഷ്യം ഒന്നും വേണ്ട അവൻ ഇനി പൊറം ലോകം കാണില്ല…നീ അങ്ങോട്ട് ചെല്ല് വീട്ടില് പോവാൻ നോക്ക്

ഞാൻ ചെറുതായി ചിരിച്ചിട്ട് തിരിഞ്ഞ് നോക്കിയാ എല്ലാം കേട്ട് പപ്പ വാ പൊളിച്ച് കരയാൻ തൊടങ്ങി…

ഏയ്‌ ഏയ്‌ കുട്ടി എന്തിനാ കരയുന്നെ ഹലോ ഇങ്ങനെ കരയല്ലേ രുദ്രൻ മാമൻ എല്ലാ ദേഷ്യവും മറച്ച് പിടിച്ച് അവളെ നോക്കി പറഞ്ഞു….

പപ്പ : സാറേ പ്ലീസ് അറിയാതെ പറ്റി പോയതാ കാല് പിടിക്കാ വെറുതെ വിടണം

രുദ്രൻ മാമൻ : അയ്യോ എനിക്ക് സങ്കടം ഒണ്ട് മോളെ എന്താ ചെയ്യാ കേസ് എടുക്കാതെ നിവർത്തി ഇല്ല എനിക്ക് വിടണം എന്നുണ്ട് പിന്നെ രാമുന്റെ ഭാര്യ ആയോണ്ട് പറയാൻ ഒണ്ടോ ദേ പത്ത് മിനിറ്റ് കഴിഞ്ഞാ കഴിയും മോൾക്ക് വീട്ടില് പോവാ രാത്രി ആയില്ലേ കുട്ടിയെ അതിക നേരം ഇവടെ നിർത്താൻ പറ്റില്ല റൂൾസ് അറിയാലോ…. ദേ കഴിഞ്ഞു…

എനിക്കും ആ അവസ്ഥ കണ്ട് സങ്കടം തോന്നി പക്ഷെ വേണ്ട ഒരുപാട് വട്ടം ആയി ഇത്… 🥺

ഞാൻ തിരിഞ്ഞ് നോക്കിയതും

അച്ഛനും കൃഷ്ണൻ അങ്കിളും പിന്നെ പരമു മാമനും കേറി വന്നു…

അച്ഛൻ : രുദ്ര രുദ്ര

രുദ്രൻ മാമൻ : ശങ്കരേട്ടാ തെരക്കായിരുന്നു എന്താ ചേട്ടാ

അച്ഛൻ : എടൊ കൊച്ചിനെ വിട് പ്ലീസ് എന്തായാലും കാലത്ത് വിടാ എന്റെ വാക്കാ ഞാൻ കൊണ്ട് വരാ ടാ ഒന്ന് വിട്ടേക്ക്

രുദ്രൻ മാമൻ : അയ്യോ എന്താ ഏട്ടാ പറയുന്ന കൊലപാതക ശ്രമത്തിലെ പ്രതിക്ക് സഹായം ചെയ്ത കുട്ടിയാ ഇത് മാത്രം അല്ല ആൾ കടത്തൽ കേസ് വേറെ പരാതി ഒണ്ട് കാണിച്ച് തരട്ടെ പരാതി തന്നിട്ടുള്ളത് കടത്തി കൊണ്ട് പോയ കുട്ടിടെ അച്ഛൻ അതായത് ദാസേട്ടൻ…. പരാതി ഇല്ലെങ്കി കൂടെ വിടായിരുന്നു ദേ ഫോർമാലിറ്റി കൂടെ കഴിഞ്ഞാ വിട്ടു പിന്നെ കാലത്ത് തെളിവ് എടുപ്പ് അത്…

Leave a Reply

Your email address will not be published. Required fields are marked *