അവൻ കൈ വലിച്ച് കാറിലേക്ക് കേറി….
അപ്പഴേക്കും ദാസ് അങ്കിൾ അങ്ങോട്ട് വന്നു…
അവര് കാർ എടുത്ത് തിരിച്ച് പോയി…
ഞാൻ കാറിൽ ചാരി കൈ കെട്ടി നിന്നു…
തിരിഞ്ഞ് നോക്കിയതും പപ്പ എത്തി എത്തി നോക്കുന്നു…
വക്കീലേ എന്തെങ്കിലും വഴി ഇല്ലേ മോളെ എങ്കിലും ഒന്ന് ഒഴിവാക്കി കിട്ടാൻ… കി ക്കു മാമൻ വക്കീലിനെ നോക്കി ചോദിച്ചു…
ഞാൻ പതുക്കെ നടന്ന് ഉള്ളിലേക്ക് കേറി പോയി….
പപ്പ എന്നെ കണ്ടതും ദയനീയം ആയി കരയാൻ തൊടങ്ങി…
ഞാൻ ഉള്ളിലേക്ക് കേറി പോയി
അവടെ ഒള്ള പോലീസ് കാരൻ എന്നെ നോക്കി
എങ്ങോട്ടാ എന്റെ തള്ളി കേറ്റം കണ്ട് പുള്ളി ചോദിച്ചു….
ഞാൻ : സാറേ ആ കൊണ്ട് വന്ന അവനെ ഒന്ന് കാണണം ആയിരുന്നു
പോലീസ് : ഇത് തറവാട് വീടല്ല കേറി വന്ന് അകത്ത് ഉള്ളവരെ കാണാൻ പ്രതി ആണ് ഉള്ളില് അത് കൊലപാതശ്രമം ആണോ കൊല ആണോ അറിയാത്ത കേസ് അത് കൊണ്ട് അങ്ങനെ ഒന്നും കാണാൻ പറ്റില്ല
ഞാൻ : സാറേ ഒന്ന് കണ്ടോട്ടെ സാറേ ഞാൻ ആണ് പ്രതിയെ പിടിച്ച് തന്നത് പ്ലീസ് സാറേ…ഒറ്റ മിനിറ്റ് ഒര് കാര്യം പറയാൻ ആണ്….
പോലിസ് : പറ്റില്ല പറഞ്ഞില്ലേ
രുദ്രൻ മാമൻ അങ്ങോട്ട് നടന്ന് വന്നു…
എന്താ ഷിബു ചേട്ടാ കാര്യം… പുള്ളി ചോദിച്ചു
ഞാൻ തിരിഞ്ഞ് നോക്കി
ഷിബു സാർ : ഇയാക്ക് പ്രതിയെ കാണണം പോലും
പുള്ളി എന്നെ നോക്കി
ഞാൻ : മാ അല്ല സാറേ ഒന്ന് കാണാൻ
രുദ്രൻ മാമൻ : എന്ത് കാര്യത്തിന്… അതെ നീയൊന്നും ഇവടെ നിന്നൂടാ വീട്ടില് പോ മോനെ പൊക്കോ പൊക്കോ അച്ഛൻ ഒണ്ടോ
ഞാൻ : ആഹ് ഒണ്ട്
പപ്പ ഇതൊക്കെ കണ്ടോണ്ട് അവടെ ഇരുന്നു
ഞാൻ : ഒര് കാര്യം അറിഞ്ഞിട്ട് പൊക്കൊള്ളാ സാറേ പ്ലീസ് എന്നെ ഓർത്ത് വേണ്ട അച്ഛന് വേണ്ടി പ്ലീസ്…. സമ്മതിക്കണം