ദാസ് അങ്കിൾ : കൊഴപ്പം ഒന്നും ഇല്ല
ഞാൻ സൂര്യടെ അടുത്തേക്ക് നടന്നു…
ഫോണിൽ സംസാരിക്കായിരുന്നു അവൻ
ഞാൻ : സൂര്യ
അവൻ തിരിഞ്ഞ് നോക്കി ഫോൺ കട്ടാക്കി
ഞാൻ : എടാ അവന് എങ്ങനെ ഒണ്ട്
സൂര്യ : എന്തിനാ ടാ എന്തിന്
സൂര്യ : നിനക്ക് അപ്പൊ എന്നെ വിശ്വാസം ഇല്ലേ നീ പറയുന്നത് ഞാൻ കരുതി കൂട്ടി അവന്റെ എതിരെ ചെയ്തു എന്നാ
സൂര്യ : എന്നല്ല… ദേ ശിവാ ഇപ്പൊ നിന്റെ കാര്യം തീരുമാനം ആക്കാൻ എനിക്ക് ടൈം ഇല്ല…. പിന്നെ നിന്നോടുള്ള ഒരു ഇതും വച്ച് ഇത് ഒതുങ്ങി പോവും എന്ന് കരുതല്ലേ…
ഞാൻ ‘ അങ്ങനെ ഒര് ഇത് വേണ്ട ഞാൻ അതിൽ ഒന്നും എടപെടില്ല….
സൂര്യ പുച്ഛത്തോടെ എന്നെ നോക്കി
ഞാൻ : പ്ലീസ് നന്ദനോട് ക്ഷമിക്കാൻ പറയണം
സൂര്യ : നിനക്ക് അറിയോ ആ തന്ത ഇല്ലാത്ത തായോളി അവനോട് ചെയ്തതെന്താന്ന്
ഞാൻ : അറിയാ എല്ലാം എനിക്ക് അറിയാ പക്ഷെ അവനും ഇവനും ഒരാളാണ് എന്നത് എനിക്ക് എങ്ങനെ അറിയും ടാ നീ പറ
ഞാൻ അവന്റെ കൈ രണ്ടും ചേർത്ത് പിടിച്ചു
ഞാൻ : സൂര്യ നിനക്ക് ആലോചിച്ചാ മനസ്സിലാവുന്നതെ ഉള്ളു ഇത് നടക്കുമ്പോ ഞാൻ ഇല്ല ഇവനെ എനിക്ക് അറിയേം ഇല്ല
സൂര്യ : നന്ദന്റെ സങ്കടം അവന് ഏറ്റവും വെറുപ്പുള്ള ഒരുത്തൻ അവന്റെ ഏറ്റവും വലിയ കൂട്ട്കാരന്റെ അളിയൻ ആയത് മാത്രം അല്ല അവൻ ഒര് പിമ്പ് ആണെന്ന് അറിഞ്ഞിട്ടും നീ അവനെ സഹായിച്ചത് മാത്രം ആണ്….
ഞാൻ : എടാ സ്വന്തം അമ്മടെ പ്രായം ഒള്ള സ്ത്രീ സ്വന്തം മോനെ രക്ഷിക്കണം പറഞ്ഞ് കാല് പിടിക്കുമ്പോ എന്താ ടാ ഞാൻ ചെയ്യാ….
സൂര്യ : എന്തോ എനിക്ക് അറിയില്ല… പിന്നെ ഒന്നും അവസാനിച്ചു കരുതണ്ട… അമ്മൂനെ ഇന്ദ്രന്റെ കൺ മുന്നിൽ വച്ച് അവൻ കൈ വക്കാൻ നോക്കി… അതിന് എന്താ സംഭവിക്കാൻ പോണേന്ന് നിനക്ക് ഞാൻ പറഞ്ഞ് തരണ്ട കാര്യം ഇല്ലല്ലോ….