ഞാൻ തിരിഞ്ഞു
അയാള് ഫോൺ ചെവിയിൽ വച്ചിട്ട് കൈ കൊണ്ട് ആരാ ചോദിച്ചു
ഞാൻ കൈ വെളിയിലേക്ക് കാണിച്ചിട്ട് ഹസ്ബന്റാ പറഞ്ഞു
അയാള് എന്നെ അടി മുടി നോക്കി…
സി ഐ : നല്ല അളിയൻ അതിലും നല്ല ഭാര്യ…
ഞാൻ : സാറേ അവളെ എറക്കാൻ വല്ല വഴി ഒണ്ടോ
സി ഐ : ഏയ് ഇല്ല കാലത്ത് ജാമ്യം എടുത്ത് എറക്കിക്കോ പിന്നെ അവന് അതും കിട്ടില്ല പരിശോദിച്ചപ്പഴാ കണ്ടത് അവന്റെ പേരില് ബൈക്കില് കഞ്ചാവ് കടത്തിയ കേസ് രണ്ടെണ്ണം ഒണ്ട് വെറുതെ അല്ല കേട്ടോ ഒരിക്കെ രാത്രി പതിനൊന്ന് മണിക്ക് ഇവടെ കളമശ്ശേരിക്ക് അടുത്ത് വച്ചും ഒരിക്കെ രാവിലെയും…. അപ്പൊ ക്രിമിനൽ ആണ്…
ഞാൻ എറങ്ങി നടന്നു….
ഞാൻ വെളിയിൽ എറങ്ങി അവളെ ഒന്ന് നോക്കി….
എത്ര വട്ടം പറഞ്ഞെടി… 🥺 വാശി, ഞാൻ മനസ്സിൽ പറഞ്ഞു….
ഞാൻ സ്പീഡിൽ വെളിയിലേക്ക് നടന്നു
ചെറി എന്നെ കണ്ടതും അച്ഛനെ നോണ്ടി വിളിച്ചു
ചെറി : എന്തായി
ഞാൻ : അളിയൻ ഒരു ക്രിമിനൽ ആണെന്നാ പറഞ്ഞെ സി ഐ, രണ്ട് കഞ്ചാവ് കേസ് ഒള്ള മിടുക്കൻ ആണ് അവൻ എന്നാ അയാള് പറഞ്ഞത്….
വക്കീൽ :എന്താ സാറേ മക്കളെ ഒക്കെ ഇങ്ങനെ ആണോ വിടണ്ടത് അവരെന്താ ചെയ്യുന്നേ എന്നൊക്കെ നമ്മൾ അറിയണം സാറേ
അച്ഛൻ : വക്കീലേ ഇനി എന്താ ചെയ്യാ
വക്കീൽ : നമ്മക്ക് വേണേ ആറ് മണി കഴിഞ്ഞാ സ്ത്രീകളെ സ്റ്റേഷനിൽ നിർത്താൻ പറ്റില്ല എന്നൊക്കെ പറയാ പക്ഷെ അവരോട് കൊമ്പ് കോർത്താ അത് ശെരി ആവില്ല…. കൃഷ്ണൻ സാർ പോയി സി ഐ നോട് എന്തെങ്കിലും പറ ഞാൻ പിന്നാലെ വരാ….
ദാസ് അങ്കിൾ എറങ്ങി വെളിയിലേക്ക് വന്നു….
പുള്ളിയെ കണ്ടതും അമ്മായി അപ്പൻ കാറിന്റെ ബാക്കിൽ പോയി ഒളിഞ്ഞു…
അച്ഛൻ : ദാസാ
ദാസ് അങ്കിൾ : ശങ്കരാ പിന്നെ
അച്ഛൻ : എടൊ കൊച്ചിന് എങ്ങനെ ഒണ്ട് ഇപ്പൊ