സി ഐ : എനിക്ക് മനസ്സിലാവും സാറേ നിങ്ങടെ സങ്കടം…. ഞാൻ പറയുന്നത് ആ പെൺകുട്ടിയേ ഒന്ന് ഒഴിവാക്കി വിട്ടൂടെ എന്നാ
സൂര്യ : അത് പറ്റില്ല സാറേ അമൃത അതായത് ഈ ഇന്ദ്രജിത്തിന്റെ വൈഫിനെ ഡെക്കാത്തലോണിലേക്ക് പോവാ എന്ന് പറഞ്ഞ് കൊണ്ട് പോയിട്ട് ഇത്ര ആക്കിയത് ആ കുട്ടിയാ അപ്പൊ പ്രതി ആവാൻ യോഗ്യത ഒള്ള ഒരാള് തന്നെ ആണ് അവരും….
ദാസ് അങ്കിൾ അച്ഛനെ കണ്ടു
ദാസ് അങ്കിൾ : ആ ശങ്കരാ.. ഇരിക്ക്
ദാസ് അങ്കിൾ : എങ്ങനെ ആണ് അപ്പൊ കാര്യം ജോസഫ് സാർ വിളിച്ചോ
സി ഐ : ആ സാർ പറഞ്ഞത് എന്ത് വന്നാലും ജാമ്യം പോയിട്ട് പച്ച വെള്ളം പോലും കൊടുക്കാൻ പാടില്ലെന്നാ, പിന്നെ അറിയാലോ സാർ മോൾടെ കല്യാണ കാര്യം ആയിട്ട് പോയത് കൊണ്ടാ…
ദാസ് അങ്കിൾ : ഇത് ആരാ അറിയോ
അങ്കിൾ അച്ഛനെ നോക്കി പറഞ്ഞു
ദാസ് അങ്കിൾ : രാമന്റെ ചേട്ടനാ അതായത് ആ പെൺ കുട്ടിടെ അമ്മായി അച്ഛൻ… ക്രിമിനൽ കുടുംബത്ത് പോയി അവരും പെട്ടു സാറേ….
അങ്കിളിന് പെട്ടെന്ന് ഫോൺ വന്നു…
പുള്ളി ഫോൺ എടുത്ത് വെളിയിലേക്ക് പോയി
അച്ഛൻ : സാറേ മോൾക്ക് ഒന്നും അറിയില്ല പെട്ട് പോയതാ കേസ് ആക്കല്ലേ പാവം കൊച്ചാ അത്
സി ഐ : അയ്യോ രക്ഷ ഇല്ല സാറേ പ്രശ്നം അന്വേഷിച്ച് വരുമ്പോ ആ കുട്ടിക്ക് എതിരെ കേസ് എടുക്കാൻ വകുപ്പ് ഒണ്ട് പിന്നെ നിങ്ങടെ ബന്ധു അല്ലെ അറിയാലോ ഹോൾഡ് ഒരു രക്ഷയും ഇല്ല….
അച്ഛൻ ഇഷ്ട്ടപ്പെടാത്ത പോലെ എണീറ്റു….
സൂര്യ : സാറേ ആ സൂസനെ എന്താ സാറേ അറസ്റ്റ് ചെയ്യാത്തത്…
സി ഐ : നിങ്ങളാരാ
സൂര്യ : ഞാൻ കോ-ബ്രദർ ആണ്…
സി ഐ : ശെരി ശെരി… ഒന്ന് വെളിയില്….
അവൻ എന്നെ നോക്കി എറങ്ങി
ഞാൻ തിരിഞ്ഞ് നടന്നതും സി ഐ എന്നെ നോക്കി ചു ചു ന്ന് പറഞ്ഞ് വിളിച്ചു