നോ ഇല്ല 😨🥺 ഞാൻ ഞെട്ടിക്കൊണ്ട് പറഞ്ഞു
ഇല്ല ഇല്ല ടാ മോനെ… ഇങ്ങേര് പലതും പറയും….
അച്ഛൻ പെട്ടെന്ന് എന്നെ വന്ന് പിടിച്ച് താങ്ങി….തോളിൽ തട്ടി ഹെഡ് ഇഞ്ചുറി പോലും ഓ പിന്നെ….
ഞാൻ : ഞാൻ കൊല്ലും അച്ഛാ അവനെ
എന്റെ കണ്ണ് നെറഞ്ഞ് വന്നു….
അച്ഛൻ : ഏയ് ഇല്ലെന്ന് കുട്ടികളെ പോലെ ആവല്ലേ നീ…
അച്ഛൻ : വക്കീലേ ഇനി ഇത് തീരാൻ എന്താ വേണ്ടേ
വക്കീൽ : ഇപ്പൊ ഗൂഡാലോചന വേണേ എന്തേലും ചെയ്യാ അത് ഹരിടെം പിന്നെ എന്തായിരുന്നു ആ സൂസൻ സൂസൻ സെബാസ്റ്റ്യൻ….അവരെ മാത്രം ആക്കാ അതല്ല കാര്യം….
എന്താ വക്കീലെ അല്ല വക്കീൽ സാർ പറഞ്ഞത്…. ഞാൻ മുന്നില് കേറി ചോദിച്ചു
വക്കീൽ : മോനെ മോൻ പേടിക്കണ്ട മോളെ നമ്മക്ക് ഊരി എടുക്കാട്ടൊ😊
ഞാൻ : അതല്ല ഇപ്പൊ പറഞ്ഞ പേര് സൂസൻ അങ്ങനെ
വക്കീൽ : അതെ സൂസൻ സെബാസ്റ്റ്യൻ
അങ്കിൾ : ഇതൊക്കെ ആരാ
എനിക്ക് എല്ലാം മനസ്സിലായി…. സൂസി അപ്പൊ എല്ലാം കൂടെ ഗാങ് ആയി വന്നതാ…
പിന്നെ ശങ്കരേട്ടാ ആ രുദ്രൻ സാറിനെ ഒന്ന് പോയി കാണു നിങ്ങള് പൂട്ടാൻ ഒള്ള പണിയാ പുള്ളി ചെയ്യുന്നേ….
പെട്ടെന്ന് അന്ന് വീട്ടിൽ വന്ന അതെ വോൾവോ സ്റ്റേഷന്റെ ഉള്ളിലേക്ക് വന്നു…
ദാസ് അങ്കിൾ വണ്ടിടെ സൈഡ് സീറ്റിന്ന് എറങ്ങി വന്നു…. ഡ്രൈവിങ് സീറ്റിന്ന് സൂര്യേം….
അവൻ എന്നെ കണ്ടതും തുറിച്ച് നോക്കി ദേഷ്യത്തോടെ ഉള്ളിലേക്ക് കേറി പോയി
അച്ഛൻ : ഞാൻ ഒന്ന് പോയി നോക്കട്ടെ… രാജു ഇയാളെ ഒന്ന് നോക്കിക്കോ…
അച്ഛൻ മുന്നിലും ഞാൻ പിന്നിലും ആയി കേറി പോയി…
പപ്പ എന്നെ കണ്ടതും ആശ്വാസത്തോടെ നോക്കി
ഞാൻ പക്ഷെ ഒന്ന് നോക്കി അച്ഛന്റെ പിന്നില് കേറി പോയി…
ഉള്ളില് കേറും മുന്നേ ദാസ് അങ്കിളിന്റെ കടുപ്പിച്ചുള്ള ഒച്ച കേക്കാ…
ദാസ് അങ്കിൾ (ഇന്ദ്രുന്റെ father in law ) : സാറേ ഇത് ഒതുക്കി തീർക്കാൻ നോക്കല്ലേ നടക്കത്തില്ല…. എന്റെ മോൻ അവടെ ഐസിയു ല് കെടക്കാ