ചെറി : ഞാനും
അമ്മ : എന്നാ ആരും പോണ്ട വിട്ടേക്ക്…
ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു
അമ്മ : എങ്ങോട്ടാ
ഞാൻ : ആരെങ്കിലും പോണ്ടേ അതിന്റെ നറ്ക്ക് എനിക്ക് തന്നെ ആണല്ലോ എന്റെ ഭാര്യ വീട്ട്കാരല്ലേ
ചെറി : നിക്ക് ഞങ്ങളും വരാം
അച്ഛൻ : നീ വരണ്ട ഞങ്ങള് പൊക്കോളാ
അമ്മ : വേണ്ട വേണ്ട നിങ്ങള് അവനെ വല്ലതും ചെയ്യും…
അമ്മ ഒരാവേശത്തിന് കേറി പറഞ്ഞു…
അച്ഛൻ പല്ല് കടിച്ച് അമ്മേ നോക്ക മാത്രം ചെയ്തു….
ചെറി : അയ്യേ നിങ്ങള് തമ്മിൽ ഇനി വഴക്ക് വേണ്ട ഞങ്ങള് പോയിട്ട് വരാ… ചേട്ടാ വാ…നൂറ് പ്രശ്നം ആയി ഇന്ന് തന്നെ ചെന്നൈ തന്നെ അമ്മാ നല്ലത്….
ഇതേ സമയം പത്മിനി സ്റ്റേഷന്റെ ബെഞ്ചിൽ പേടിയോടെ തകർന്നിരുന്നു….സ്വന്തം കൂടപ്പെറപ്പ് ഒരു മൃഗം ആണെന്ന് തിരിച്ചറിവ് അവളെ വല്ലാതെ വേദനിപ്പിച്ചു…
കരഞ്ഞും മരവിച്ച് ഇരുന്നും സമയം പോയി
നേരം പോവും തോറും അവക്ക് പേടി കൂടി തൊടങ്ങി….
പെട്ടെന്ന് ഇരുന്ന സ്ഥലത്ത് നിന്ന് വെളിയിലേക്ക് നോക്കിയ അവൾ രാമുനേ കണ്ടു….
ഡോർ തൊറന്ന് വരുന്ന രാമുനെ കണ്ട് അവൾക്ക് കണ്ണ് നെറഞ്ഞ് പോയി….
… . . ഏറെ നേരത്തെ ഓട്ടം കഴിഞ്ഞ് ഞങ്ങള് സ്റ്റേഷൻ എത്തി, നേരെ വെളിയിൽ സംസാരിച്ചോണ്ട് നിക്കുന്ന അങ്കിളിന്റെ അടുത്തേക്ക് പോയി…
അച്ഛൻ : എന്താ എന്തായി
അങ്കിൾ : മോളെ കൂടെ പെടുത്താൻ നോക്കാ ശങ്കരാ അവര്…
പുള്ളിയിലെ അച്ഛൻ ആ പഴി അവർടെ തലക്ക് വക്കാൻ ശ്രമിച്ചു….
ഒടനെ വക്കീൽ അങ്ങോട്ട് വന്നു
അച്ഛൻ : എന്താ മാരാർ സാറേ കാര്യം…
വക്കീൽ : കാര്യം ഇത്തിരി കൊഴപ്പാ ശങ്കരേട്ടാ
അച്ഛൻ : സാർ കാര്യം പറ
വക്കീൽ : അതായത് അമൃത ഈ റാം സാറിന്റെ മരുമോള് ആ കുട്ടിയെ കടത്തി കൊണ്ട് പോയത് നമ്മടെ മോളാ എന്നാ കേസ്, മാത്രം അല്ല ഈ കൃത്യം ചെയ്യാൻ ഉള്ള ഗൂടാലോചന കേസിലും കൂടെ ആണ് പെടുത്തി ഇരിക്കുന്നത്…. ഇപ്പൊ മൊത്തത്തിൽ മോൾക്ക് രണ്ട് കേസ് മോനും രണ്ട് കേസ്, ഞാൻ ഹോസ്പിറ്റലിൽ വിളിച്ച് തെരക്കി പൈയ്യന് ചെറിയ ഹെഡ് ഇഞ്ചുറി ഒണ്ട് ആള് പോയാ എല്ലാം തീരും