പവി : നീ പോണില്ലേ
അവളെന്റെ നേരെ നോക്കി ചോദിച്ചു
ഞാൻ അതെ ഇരുപ്പിൽ ഇല്ലെന്ന് തല ആട്ടി…
അമ്മ : പോയി നോക്ക് കണ്ണാ
എന്ത് കാര്യത്തിന് കേട്ടില്ലേ നന്ദു പറഞ്ഞിട്ട് പോയത്… നിങ്ങളൊക്കെ കാരണം തന്നെ ആണ് ഇത്ര ഒക്കെ സംഭവിച്ചത്…
സമയം ഒരു അര മണിക്കൂർ ഓളം പോയി….
അച്ഛന്റെ ഫോൺ അടിച്ചപ്പഴാ ആ ഒച്ച ഇല്ലാത്ത അന്തരീക്ഷം ഉണർന്നത്….
ആ കൃഷ്ണ…തൊണ്ട ശെരി ആക്കി അച്ഛൻ പറഞ്ഞു…ആണോ.. അയ്യോ ഞാൻ ഞാൻ ദേ ദേ വന്നു… ശെരി ശേരി…
അമ്മ : അതെ നിങ്ങളോട് ഞാൻ ഒരു കാര്യം പറയാ ഇനി അവർക്ക് വേണ്ടി സഹായം ഒന്നും ചെയ്യണ്ട വക്കീലിനെ ഏർപ്പാടാക്കി കൊടുത്തില്ലേ അത് തന്നെ മതി…. അനിയൻ ആണ് നമ്മക്ക് വലുത് ചുമ്മാ….
അച്ഛൻ അമ്മേ ഒന്ന് നോക്കി… ഇത്ര കാലം ഞാൻ എങ്ങനെ ആയിരുന്നോ അതെ പോലെ ആയി ഇപ്പൊ അച്ഛൻ ഒരു അഭിപ്രായവും ഇല്ലാ….
ചെറി : അതെ ചേട്ടാ
അച്ഛൻ : എടാ
പവി : വേണ്ടച്ഛാ….
അച്ഛൻ : എന്നെ ഒന്ന് പറയാൻ വിട്… ഇവന്റെ ഭാര്യെ പോലീസ് പിടിച്ചോണ്ട് പോയി സ്റ്റേഷനിൽ ആണ്…
അടുത്തത്
എല്ലാർക്കും അടുത്ത ഞെട്ടൽ ആയി അത്….
അച്ഛൻ : പറ പോണ്ടേ
പവി : വേണ്ട ഉപ്പ് തിന്നാ വെള്ളം കുടിക്കണം…
അച്ഛൻ : അതൊന്നും നടക്കില്ല മോളെ…. എന്ത് തന്നെ ആയാലും ഇവന്റെ ഭാര്യ അല്ലെ… ഞാൻ പോയി നോക്കട്ടെ….
അമ്മ : നിങ്ങള് ഇനി ഓരോ വള്ളി പിടിച്ച് അനിയന്റേം കൃഷ്ണടെം മൊഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥ ആവരുത്…. പറഞ്ഞേക്കാം….
അച്ഛൻ : ഇല്ല
അച്ഛൻ ഇങ്ങനെ ഇങ്ങനെ പരുങ്ങി നിന്നു…
അമ്മ : എന്താ വെള്ളം വേണോ
ചെറി : ചേട്ടത്തി ചേട്ടൻ കഴിച്ചിട്ടുണ്ട്
അമ്മ ദേഷ്യത്തോടെ അച്ഛനെ നോക്കി
അച്ഛൻ : പോണായിരുന്നു
ഞാൻ തല പൊക്കി നോക്കി
അമ്മ : ടാ രാജു പോ ഒന്ന്