ഡയനിങ് ടേബിളിൽ പോയി വെള്ളം എടുത്ത് ഒറ്റ വലിക്ക് ജഗ്ഗ് കാലി ആക്കി….
വായിൽ ചോരടെ രുചി ആണ് ഫുൾ….
വെള്ളം വച്ച് ഞാൻ തീഞ്ഞതും എല്ലാരും നിക്കുന്നുണ്ട് അച്ഛനും ചെറിയും ഒഴിച്ച്….
അമ്മ അടുത്തേക്ക് നടന്ന് വന്നു
ഞാൻ : വേണ്ട ആശ്വാസിപ്പിക്കാൻ ആണേ ബുദ്ധിമുട്ടണ്ട…
കൊറച്ച് കഴിഞ്ഞതും ചെറി ഉള്ളിലേക്ക് കേറി വന്നു
ഞാൻ തലക്ക് കൈ കൊടുത്ത് ഇരിക്കുന്ന കണ്ട് വെഷമത്തോടെ എന്നെ നോക്കി
അമ്മ : എന്നാലും ആ പെണ്ണ് ഇത്ര കാരി ആണെന്ന് ആരും അറിഞ്ഞില്ലല്ലോ പാവം എന്റെ കുട്ടി…😞
ചെറിയമ്മ : അവന് ആദ്യം തൊട്ടേ ഇത് ഇഷ്ട്ടം ഇല്ല എത്ര വട്ടം നമ്മളോട് പറഞ്ഞു… ചേട്ടനും നിങ്ങളും ഒക്കെ പറഞ്ഞ കൊണ്ടാ ഞാൻ പിന്നെ വിട്ടത്
പവി : എന്തൊക്കെ അക്രമം അവള് കാണിച്ചെന്ന് അറിയോ… അവന്റെ ജീവിതം നാശം ആവാൻ കാരണം അവളാ പിന്നെ ഞാനും….
പവി….കേറി പോ തലക്ക് കൈ കൊടുത്ത് ഇരുന്ന ഞാൻ അവളെ നോക്കാതെ പറഞ്ഞു
പവി : ഇല്ല എനിക്ക് ഇല്ലാത്ത കൊഴപ്പം ആർക്കും വേണ്ട….
അച്ഛൻ കേറി വന്നു…
അവൾ അച്ഛന്റെ അടുത്തേക്ക് നടന്നു
പവി : അച്ഛാ അച്ഛന് ഇവനോടുള്ള പ്രശ്നം എന്താ എനിക്ക് അറിയാ ഒന്ന് അച്ഛന്റെ മാനം പോവാൻ കാരണം രണ്ട് ചെറിയച്ഛൻ ആയിട്ടുള്ള ബന്ധം പോവാൻ കാരണം ഇവനാ എന്ന്
അവൾ അച്ഛനെ നോക്കി പറഞ്ഞു
അച്ഛൻ : പിന്നെ സംസാരിക്കാ മോനെ …
ഞാൻ : പവി കേറി പോ ഡി
പവി ദേഷ്യത്തോടെ വന്ന് ചെയറിൽ ഇരുന്നു….
അമ്മ : നിങ്ങളാ എല്ലാത്തിനും കാരണം…. 😡
കരഞ്ഞോണ്ട് ഇരുന്ന അമ്മ അച്ഛനെ നോക്കി അലറി
ഞാൻ എന്ത് ചെയ്യാൻ എന്ന പോലെ അച്ഛൻ നോക്കി..എറങ്ങി വെളിയിലേക്ക് തന്നെ പോയി… . . .
അമ്മ : എന്നാലും പാവം കൊച്ചിന് ഒന്നും വരുത്തല്ലേ നാരായണാ….
കൊറച്ച് നേരത്തെ മൗനത്തിന് ശേഷം അമ്മ പറഞ്ഞു….