ഞാൻ അത് പിടിച്ച് എണീറ്റ് നിന്നു…
പപ്പ ഒക്കെ ഒരേ കരച്ചിൽ….
ഞാൻ സ്റ്റെപ്പ് കേറി വെളിയിലേക്ക് തുപ്പി….
മുണ്ട് മടക്കി കുത്തി കരയുന്ന പപ്പേ നോക്കി
ഒരു വണ്ടി ഇടിച്ച കേസിന്റെ പ്രതികാരം ആയിട്ട് ചെയ്യാവുന്ന മാക്സിമം ആയിട്ടോ…
ശിവ ഞാൻ…. പപ്പ കണ്ണ് തൊടച്ചോണ്ട് പറയാൻ വന്നതും ഞാൻ തടഞ്ഞു
നാളെ ചത്ത് പോയാ എന്നെ തൂക്കി കൊണ്ട് കത്തിക്കാൻ ഒണ്ടായിരുന്ന നാല് പേരും 🤣….. സന്തോഷം….
അമ്മ : പ്രാന്തായോ നിനക്ക് രാമു
ഞാൻ : അതെമ്മാ എനിക്ക് വൈയ്യ തല ഒക്കെ ഒരു മാരി ഇരിക്കുന്നു….
ആന്റി : ഇങ്ങനെ ഒന്നും പറയല്ലേ മോനെ
അച്ഛൻ : അതെ കൃഷ്ണ ആ രുദ്രൻ വല്ലാത്ത പ്രാന്തനാ താൻ പെട്ടെന്ന് പോവാൻ നോക്ക്…
അങ്കിൾ : ശെരി… എടൊ അനിയനോട് ഒന്ന് പറയണം താൻ
അച്ഛൻ : ഞാൻ എങ്ങനെ ആടോ
അങ്കിൾ : ഇനി ഒരിക്കലും ഇത് ഒണ്ടാവില്ല…ഒന്ന് സഹായിക്കാൻ പറ
അച്ഛൻ : നോക്കാ വക്കീലിനെ കണ്ടിട്ട് ഞാൻ വരാ….
അങ്കിൾ : വർഷ വരൂ അങ്കിൾ തെടുക്കം കൂട്ടി
ഞാൻ : അങ്കിൾ
അവരൊന്ന് തിരിഞ്ഞ് നോക്കി
ഞാൻ നടന്ന് താഴോട്ട് എറങ്ങി അവർക്ക് അടുത്തേക്ക് പോയി
ഞാൻ : എനിക്ക് വേണ്ടി ഒരു ഉപകാരം ചെയ്യണം…. മോളെ കൂടെ കൊണ്ട് പോണം
പപ്പ എന്നെ ഞെട്ടി നോക്കി
അങ്കിളിന്റെ മൊഖത്തും അത്ഭുതം ആണ്
ഞാൻ : വേറെ ഒന്നും അല്ല ഇത്ര അഹങ്കാരി സ്വന്തം അച്ഛന് പോലും വെല കൊടുക്കാത്ത നാട്ടുക്കാർക്കും വീട്ട്കാർക്കും ഒരു ഗുണവും ഇല്ലാത്ത എന്നെ പോലെ ഒരു അടിമ തെണ്ടി അല്ല മോൾക്ക് ചേരുന്നത് അതോണ്ട് പ്ലീസ് കൊണ്ട് പോണം… 🙏
അങ്കിൾ ഒന്നും പറഞ്ഞില്ല കാറിലേക്ക് കേറി….
ഞാൻ ഡോർ തൊറന്ന് അവളെ പിടിച്ച് കേറ്റി…
പപ്പ വണ്ടിക്കുള്ളിൽ ഇരുന്ന് എന്നെ കരഞ്ഞോണ്ട് നോക്കി…
ഞാൻ കരഞ്ഞോണ്ട് ചിരിച്ച്😊 കാട്ടി തിരിഞ്ഞ് നടന്നു….