അവൻ പറഞ്ഞ ഓരോ വാക്കും എന്റെ നെഞ്ചില് ആണി ആയി തറഞ്ഞ് കേറി…
നന്ദൻ : ഒരുകാലത്തും നീയൊന്നും നന്നാവില്ല നശിച്ച് പോവും നീ ഒക്കെ… പിന്നെ ഇന്ന് ആ റൂമിൽ ഒണ്ടായിയുന്ന ഒരുത്തനും രാവിലേ നേരെ നടക്കില്ല അത് വേണേ കാലണ്ടറിൽ എഴുതി ഇട്ടോ… അപ്പൊ എല്ലാരും ഒന്നായ സ്ഥിതിക്ക് ശിവരാമന്റെ പേര് ഞങ്ങള് വെട്ടി…
അവൻ എയറിൽ കൈ വെരൽ വച്ച് വെട്ടി….
ഞാൻ : അങ്ങനെ പറയല്ലേ ടാ….
അച്ഛന്റെ കാർ കേറി വന്നു
അച്ഛൻ : എന്താ എന്താ ഇവടെ
നന്ദൻ : ഒന്നൂല്ലാ മാമ ഇവനെ കാണാൻ വന്നത് സന്തോഷം അറിയിക്കാൻ വന്നതാ…
അച്ഛൻ അവനെ ഒന്ന് നോക്കി….
നന്ദൻ : എടാ ശിവ അന്ന് വിവേകിന് നീ മാർക്ക് ഇട്ടു..എന്നിട്ട് ഒണ്ടായ പ്രശ്നം കഴിഞ്ഞ് റാം അങ്കിളും അവനും നാല് കൊല്ലം ആണ് കണ്ടാ മിണ്ടാതെ ഇരുന്നൂത് അറിയോ ഒരക്ഷരം അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെ എന്നിട്ട് നീ നന്ദി കാണിച്ചല്ലോ ടാ…. അവസാനം ആയി പറയാ മേലാൽ അങ്ങോട്ട് വന്നാ നിന്നെ നോക്കിക്കോ
അച്ഛൻ : വീട്ടി കേറി വന്ന് തോന്യാസം പറയാതെ എറങ്ങി പോടാ… 😡
നന്ദൻ : നിങ്ങടെ അനിയന്റെ മോൻ അല്ലെ മാമ അവൻ… കൊള്ളാം നല്ല ബന്ധു…
അവൻ കാറി തുപ്പി
അച്ഛൻ അവന്റെ നേരെ കൈ വീശി പോയി
ഞാൻ ഓടി എടയിൽ കേറി
ഞാൻ : ചെയ്യരുത്…. ഒന്നും ചെയ്യരുത്….😞
അച്ഛൻ കൈ പിൻ വലിച്ച് മാറി….
നന്ദൻ : മതിയടാ സിനിമ ഡയലോഗ്…. ആ പിന്നെ ചെക്കനെ വേണേ പെട്ടെന്ന് വക്കീൽ ആയിട്ട് പൊക്കോ പോലീസിന്റെ അടി ഓരോന്നോന്നര അടി ആണ്…
അവൻ വണ്ടിയിലേക്ക് കേറി….
ഞാൻ ഇന്റർലോക്കിൽ തന്നെ തലക്ക് കൈയും കൊടുത്ത് ഇരുന്നു
ചെറി എന്റെ തോളിൽ കൈ വച്ചു…
ഞാൻ തല പൊക്കി നോക്കി
ചെറി : വാ എണീക്ക്
ചെറി എനിക്ക് കൈ തന്നു