ഞാൻ അത്
ഒറ്റ അടി നന്ദൻ എന്റെ ചെപ്പ നോക്കി കൈ മടക്കി ഒന്ന് തന്നു….
ചെറി എറങ്ങി വന്നു
ഞാൻ ചെറിയെ പിടിച്ച് തടഞ്ഞു….
ചുണ്ട് പൊട്ടി പല്ല് മുഴുവൻ ചോര ആയി….
നന്ദൻ : നീ ചതിച്ചല്ലോ ടാ നായെ….
അവന്റെ അടിയെക്കാൾ എന്നെ വേദനിപ്പിച്ചത് അവൻ പറഞ്ഞ വാക്കാ….
ഞാൻ തിരിഞ്ഞ് അവന്റെ കോളർ പിടിച്ചു
നന്ദു തല്ലിക്കൊ ഇനിയും തല്ലിക്കൊ ചതിയാന്ന് മാത്രം വിളിക്കല്ലേ….
എന്റെ കണ്ണ് നെറഞ്ഞ് വന്നു….
നന്ദൻ എന്റെ കൈ തട്ടി മാറ്റി….
നന്ദൻ : ശിവറാമിനെ ഇനി എന്റെ കൺ മുന്നിൽ കാണാൻ പാടില്ല എന്റെ മാത്രം അല്ല ഞങ്ങടെ ആർടെ മുന്നിലും….
എനിക്ക് ഷോക്ക് ആയിരുന്നു അത്
ഞാൻ : നന്ദു അങ്ങനെ പറയല്ലേ പ്ലീസ് പ്ലീസ്…
നന്ദൻ : നിനക്ക് എങ്ങനെ മനസ്സ് വന്നെടാ ആ തന്ത ഇല്ലാത്ത തായോളിയേ രക്ഷിക്കാൻ….
പെട്ടെന്ന് അവൻ പൊട്ടി ചിരിക്കാൻ തൊടങ്ങി….
കുട്ടു : ശിവേട്ടാ നിങ്ങള് ഇത്ര… ഒരു കണക്കിന് നന്നായി ആ തന്തക്ക് മുന്നേ ഒണ്ടായവനെ
ആന്റി : ടാ തോന്യാസം പറഞ്ഞാ ഒണ്ടല്ലോ….
ആന്റി എറങ്ങി വരാൻ നോക്കിയതും പപ്പ അവരെ പിടിച്ച് നിർത്തി…
കുട്ടു : നിങ്ങള് പോ അമ്മായി ഒന്ന്… ഇവരാണോ അവന്റെ തള്ള… മോൻ പോലീസിന്റെ അടി കൊണ്ട് ചോര തുപ്പും….രുദ്രൻ മാമൻ നോക്കും അവന് അവടെ ആറാട്ടാ…. Ningade മോന്റെ ഡെഡ് ബോഡി മാത്രെ തിരിച്ച് വരൂ….വാ നന്ദ
നന്ദൻ : നീ ആണല്ലേ അവന്റെ അനിയത്തിക്കുട്ടി അവനെ പോലെ ഒരുത്തന്റെ അനിയത്തി ആയാണ്ട് നിനക്ക് പോലും നിന്റെ വീട്ടില് സമാദാനം ആയി ഒറങ്ങാൻ പറ്റില്ല… അന്നേ എന്റെ സോനെ കേറി….
നന്ദൻ കണ്ണടച്ച് പിടിച്ചു
നന്ദൻ : അന്നേ അവന്റെ കഴുത്ത് വെട്ടി ജെയിലിൽ പോയിരുന്നേ ഇന്ദ്രുന് ഈ ഗതി വരില്ല…. നീ ഒക്കെ ഒറ്റ കാര്യം ഓർത്തോ ഒരു പാവം ചെക്കന്റെ ജീവിതം നീയും അവനും പിന്നെ ഇവനും കൂടെ ഇല്ലാതാക്കിയത്