നന്ദൻ : എന്താ വരാഞ്ഞത്
എറങ്ങിയതും അവൻ വെയിറ്റ് ഇട്ട് പറഞ്ഞു
ഞാൻ : അളിയാ ഇവടെ സീൻ ആയി
നന്ദൻ : എന്ത് സീൻ
അവൻ മുന്നോട്ട് മുന്നോട്ട് കേറി കേറി വന്നു….
ഞാൻ : അത് അത്
നന്ദൻ : പറ എന്താ കാര്യം😣
ഞാൻ : നന്ദു എനിക്ക്
നന്ദൻ : ആ മുണ്ട ഇവൾടെ ചേട്ടൻ ആണല്ലേ
ഞാൻ : അമ്മ ആണ് എനിക്ക് അറിയില്ലായിരുന്നു
നന്ദൻ : സാരൂല്ല… എനിക്കറിയാ നിനക്ക് ആളുകളെ മറക്കുന്ന രോഗം ഒള്ള കാര്യം…
അവൻ ഇങ്ങനെ അല്ല ദേഷ്യം ആണ് എനിക്ക് മനസ്സിലായി
നന്ദൻ : നീ എന്ത് ചെയ്തു എന്നിട്ട്
ഞാൻ : അത്
നന്ദൻ : മൊഖത്ത് മൊഖത്ത് നോക്കി വർത്താനം പറ ശിവ…. രാമാ
അവൻ പല്ല് കടിച്ച് പറഞ്ഞു
ഞാൻ : നന്ദു അത്
നന്ദൻ : പറ അത് അറിഞ്ഞപ്പൊ നീ എന്ത് ചെയ്തു എന്നാ എനിക്ക് അറിയണ്ടത്
ഞാൻ : സ്റ്റേഷൻ കൊണ്ട് ആക്കി
നന്ദൻ : ഓ എന്തിനാ
ഞാൻ : എടാ എന്തിനാ ഒരു വഴക്ക്
എന്തിനാ ഒരു വഴക്ക്… അത് ശെരിയാ…. നന്ദൻ തല ആട്ടി പറഞ്ഞു
ഞാൻ : സു
നന്ദൻ : അവനെ കിട്ടി ഹോസ്പിറ്റലിൽ ബോധം ഇല്ലാതെ കെടക്കാ ഇപ്പൊ കിട്ടിയേ ഒള്ളൂ പോണെന് മുന്നേ നിന്നെ കണ്ടിട്ട് പോവാ വിചാരിച്ചു… ശെരി നടക്കട്ടെ
ഞാൻ അവന്റെ കൈക്ക് പിടിച്ചു
എന്ത് ഹോസ്പിറ്റലിൽ ആണെന്നോ… 🥺
എന്റെ ചങ്ക് തകർന്നു
നന്ദൻ : അല്ല ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കണം വിചാരിച്ചു
എന്താ
നന്ദൻ : അന്ന് ബാറില് വച്ച് നീ ഋഷിക്ക് ഒരു വാക്ക് കൊടുത്തില്ലേ ഹരി നമ്മക്ക് ഒള്ളതാന്ന് അത് മാത്രം അല്ല പല വട്ടം നീ പറഞ്ഞിട്ടുള്ളതാ നിനക്ക് വേണ്ടി ഞാൻ മരിക്കും മച്ചാ മരിക്കും മച്ചാന്ന്….ഇതാണോ നായെ നിന്റെ മരിക്കൽ…