ഞാൻ ഇത്രയും പറഞ്ഞ് വെളിയിലേക്ക് എറങ്ങി….കാർ എടുത്ത് പോയി….
അച്ഛൻ തിരിഞ്ഞ് കണ്ണ് തൊടച്ച് ഉള്ളിലേക്ക് കേറി
അങ്കിൾ : എടൊ
അച്ഛൻ : ഏയ് ഏയ് 😊 അവൻ ചുമ്മാ എനിക്ക് അറിയില്ലേ ദേഷ്യം വന്നാ വാ പോയ കോടാലി എന്റെ മോൻ രണ്ടും കണക്കാ…. നിങ്ങൾ ഇരിക്ക്….
സമയം പോയി എല്ലാരും ഓരോ മൂലക്ക് മാറി മാറി ഇരുന്നു…
പവി അമ്മടെ തോളിൽ തല വച്ച് കരഞ്ഞോണ്ട് ഇരുന്നു….
ഏഴ് മണിക്ക് ഞാൻ തിരിച്ച് വന്നു….
കാർ കേറുന്ന ഒച്ച കേട്ടതും പപ്പ എറങ്ങി ഓടി….
എല്ലാരും വെളിയിലേക്ക് വന്നു….
ഞാൻ ഡോർ തൊറന്ന് എറങ്ങി…
പപ്പ ഓടി കാറിന്റെ അടുത്തേക്ക് വന്നു
എവടെ അവളെന്നെ നോക്കി ചോദിച്ചു
ഞാൻ അവളോട് ഒന്നും സംസാരിക്കാൻ നിന്നില്ല
ചെറി : എന്തായി
ഞാൻ : ഏൽപ്പിച്ചു
ചെറി : ആരെ
ഞാൻ : സ്റ്റേഷനിൽ കൊണ്ടാക്കി അവടെ ഒണ്ട്
പപ്പ : നിനക്ക് പ്രാന്താണോ ടാ ചതിയാ … 😡
പപ്പ നിരാശ കൊണ്ടുള്ള ദേഷ്യം എന്റെ മേലെ തീർത്തു….
ഞാൻ : നിർത്തടി ദേ ചെപ്പ അടിച്ച് തരും ചൂലേ
പപ്പ : കൊണ്ട് തരാ പറഞ്ഞിട്ട്
ആന്റി : നന്നായി കുട്ടാ നന്നായി….
ഞാൻ : അതെ എനിക്ക് ഈ ഷോ ഒന്നും കാണാൻ വൈയ്യ കുറ്റം ചെയ്താ ശിക്ഷ കിട്ടും…. പിന്നെ നിങ്ങടെ ചെക്കന്റെ ജീവൻ വേണേ അവൻ സ്റ്റേഷനിൽ ഇരിക്കുന്നതാ നല്ലത് അതാവുമ്പോ വക്കീൽ ആയിട്ട് പോയാ വല്ലതും നടക്കും….
ചെറി : അതാ നല്ലത്… ചേട്ടനും കൃഷ്ണേട്ടനും വക്കീലിനെ കാണാൻ പോയിട്ടുണ്ടല്ലോ വരട്ടെ…
പെട്ടെന്ന് ഒരു ബൈക്ക് വരുന്ന ഒച്ച കേട്ടു
നന്ദന്റെ വണ്ടി ആണ് കേട്ടതും മനസ്സിലായി….
ഞാൻ എറങ്ങി പോയി….
അവനും കൂടെ കുട്ടു രണ്ട് പേരും കൂടെ ആണ് വന്നത്…
നന്ദൻ പിന്നിലെ സീറ്റിന്ന് എറങ്ങി….
ഞാൻ നടന്ന് അവന്റെ അടുത്തേക്ക് പോയി