കാന്താരി 5 [Doli]

Posted by

ചെറി : ടാ മോനെ

ഞാൻ അങ്ങേരെ ദേഷ്യത്തോടെ നോക്കി…

അച്ഛൻ : രാമു….

അച്ഛൻ വിക്കി വിക്കി വിളിച്ചു

ഞാൻ തിരിഞ്ഞ് നോക്കി…

അച്ഛൻ : ഒന്ന് സഹായിക്ക് മോനെ…

അച്ഛൻ പ്രതീക്ഷയോടെ എന്നെ നോക്കി…

ഞാൻ തിരിഞ്ഞ് കണ്ണടച്ച് നിന്ന് പോയി….

ചെറി : ഞാനും വരാം

ഞാൻ : വേണ്ട ഞാൻ ഒറ്റക്ക് അല്ലെങ്കി ഞാൻ ഇല്ല… പേടിക്കണ്ട പറഞ്ഞ് പറ്റിക്കുന്ന സ്വാഭാവം ഒന്നും എനിക്കില്ല…

ഞാൻ കാറിന്റെ കീ എടുത്ത് വെളിയിലേക്ക് നടന്നു…

അച്ഛന്റെ അടുത്ത് എത്തിയതും ഒന്ന് നിന്നു….അച്ഛനെ നോക്കി

ഞാൻ : നിങ്ങക്ക് വേണ്ടി ചെയ്യാ എന്താ അറിയോ അനുസരിച്ച് ശീലിച്ച് പോയി…. ഇത്ര കാലം മിണ്ടാതെ കേട്ട് ഇരുന്നത് ഒക്കെ പേടിച്ചിട്ടാ എന്ന് മാത്രം കരുതല്ലേ…. ചെറുപ്പം മുതൽ കേട്ട് വളർന്നത് കളികുടുക്കയിലെ കഥ അല്ല ചെറുപ്പം മുതല് പട്ടിയെ പോലെ പണി എടുത്താ ഇതൊക്കെ ഒണ്ടാക്കിയത് എന്നും എന്നേം രാജുനേം പോലെ മക്കള് കഷ്ട്ടപെടരുത് എന്ന് പറയുന്ന ഒരു അച്ഛന്റെ കഥ കേട്ട് വളർന്ന ഒരു മകന്റെ വെറും ദാനം ആണ് നിങ്ങക്ക് നശിപ്പിക്കാനും കുട്ടിക്കളി കളിക്കാനും പൊങ്ങച്ചം കാണിക്കാണും കൂട്ട്കാരനെ സഹായിക്കാനും ഒക്കെ ആയി തീർക്കാൻ എന്റെ വെറും ദാനം മാത്രം ആണ് എന്റെ ജീവിതം….

അച്ഛന്റെ കണ്ണീന്ന് വെള്ളം ഒഴുകി കവിളിൽ കൂടെ ഒഴുകി…

ഇപ്പഴും ഇത് നടത്തി കിട്ടാൻ വേണ്ടി ആണ് മോനെ രാമു എന്ന് അച്ഛൻ എന്നെ വിളിച്ചത് അത് എനിക്കറിയാ…. നിങ്ങളെന്നെ കാര്യം നേടാൻ വേണ്ടി. മാത്രെ രാമു അല്ലെങ്കി മോനെ എന്ന് വിളിക്കു… സങ്കടം ഒണ്ടായിട്ടുണ്ട് ഒരുപാട് എപ്പോ ഇന്നലെ വന്നവൾ പറയുന്ന കേട്ട് നിങ്ങള് നിങ്ങടെ അടിമേ സംശയിച്ച അന്ന് കരഞ്ഞട്ടുണ്ട് ആ വന്നവൾ എന്റെ അച്ഛൻ ആയ നിങ്ങളെ കളിപ്പിച്ചപ്പൊ ഒരു മകൻ ആയിട്ട് ഒന്നും ചെയ്യാൻ പറ്റാത്ത എന്നെ ഓർത്ത്…. ഞാൻ പല വട്ടം പവിയോട് പറഞ്ഞിട്ടുണ്ട് എന്നെ തവ്ട് കൊടുത്ത് വാങ്ങിയതാണോ എന്ന്…. അങ്ങനെ വാങ്ങുന്ന കുട്ടിയോട് കാണിക്കുന്ന സ്നേഹം പോലും എന്നോട് 😏….എന്തായാലും ഞാൻ പോവാ പോയിട്ട് വരുമ്പോ എന്റെ തീരുമാനം ഞാൻ അച്ഛനെ അറിയിക്കും അത് അച്ഛന് സമ്മതം ആണെങ്കി വീണ്ടും ആ അടിമ യജമാൻ രീതിക്ക് കാര്യങ്ങൾ എല്ലാം ഒണ്ടാവും അല്ലെങ്കി ഞാൻ പിന്നെ ഇങ്ങോട്ട് വരില്ല….

Leave a Reply

Your email address will not be published. Required fields are marked *