ഫോണിലെ ആൾ : ദേ എനിക്ക് കേക്കണ്ട അവന്റെ കാര്യം അത് പറയാൻ ആണേ വിളിക്കണ്ട … രാമന്റെ മോനെ കൈ വച്ചിരിക്കുന്നു ചെക്കനെ നാട് വിട്ട് പോവാൻ പറഞ്ഞോ… അല്ലെങ്കി… ഞാൻ ഒന്നും പറയുന്നില്ല
അങ്കിൾ : അളിയാ അങ്ങനെ പറയല്ലേ വല്ലതും ചെയ്യ് അളിയാ…
ഫോണിലെ ആൾ : ഇല്ല അളിയാ അവൻ എന്റെ അനിയനെ പോലെ ആണ് തെറ്റ് നമ്മടെ ഭാഗത്ത് അല്ലെങ്കി ഞാൻ സഹായിച്ചേനെ പക്ഷെ ഇത്… ഇല്ല… ഇത് കൊറേ വട്ടം ആയെന്ന് ആണല്ലോ ഞാൻ കേട്ടത് അവൻ ആ കൊച്ചിന്റെ വാല് പിടിക്കുന്നത്… രാമൻ ആരാ എന്താ ഞാൻ പറയണോ നിങ്ങടെ മരുമോന്റെ അപ്പൻ ശങ്കരനോട് ചോദിക്ക്…
അങ്കിൾ : അങ്ങനെ പറയല്ലേ അളിയാ എന്തെങ്കിലും ഒന്ന്….
ഫോണിലെ ആൾ : എന്തായാലും ഒരു കാര്യം ചെയ്യ് വല്ല വക്കീലിനെ പോയി കാണ്…. അതെ നടക്കൂ ഞാൻ ദാസ്സിനെ വിളിച്ച് നോക്കട്ടെ… എന്റെ കണ്ണിന്റെ മുന്നില് വരണ്ടാ പറഞ്ഞോ അവനെ ഓരോ ജമ്മങ്ങള്….മനുഷ്യനെ മെനക്കെടുത്താൻ….
അയാള് ഫോൺ കട്ടാക്കി…
പെട്ടെന്ന് എന്റെ കാലിൽ ഒരു കൈ വന്ന് തൊട്ടു ഞാൻ തിരിഞ്ഞ് നോക്കി
പപ്പ എന്റെ കാലിൽ തൊട്ട് ഇരിക്കാ
അവളൊന്ന് തല പൊക്കി നോക്കി
പപ്പ : സഹായിക്കണം ഇത് ഒരു അപേക്ഷ ആയി കാണണം വേറെ ആരും ഇല്ല പറയാൻ
അവള് തൊഴുത് കരയാൻ തൊടങ്ങി…
ഞാൻ കാല് മാറ്റി പെറകിലേക്ക് നീങ്ങി
ആന്റി ഓടി എന്റെ അടുത്തേക്ക് വന്നു….
മോനെ ഒന്ന് സഹായിക്കൂ….. പറഞ്ഞത് വല്ലതും സങ്കടം ആയെങ്കി സോറി…
ഞാൻ : ഇന്ദ്രനെ കൊല്ലാൻ നോക്കിയിട്ട് ഞാൻ സഹായിക്കാൻ നിങ്ങക്ക് ഒക്കെ എങ്ങനെ ഇത് പറയാൻ പറ്റുന്നു ഇല്ല എനിക്ക് പറ്റില്ല 😑
ആന്റി : മോനെ എന്റെ കൊച്ച് എന്നെ അമ്മേ പോലേ ആണെന്ന് പറയാറില്ലേ മോൻ അമ്മക്ക് വേണ്ടി ഒരു സഹായം ചെയ്യ് മോനെ…
അമ്മ അത് കണ്ട് കരയാൻ തൊടങ്ങി….