ആന്റി അങ്കിളിനെ പിടിച്ച് വീണ്ടും വീണ്ടും കുലുക്കി….
അങ്കിൾ : സത്യം ആണ് സ്വന്തം മോൻ ഇങ്ങനെ ഒരു പ്രവർത്തി ചെയ്ത് നാട്ട്കാര് തല്ലി കൊല്ലാൻ നോക്കി എന്ന് ഞാൻ എങ്ങനെ ആടോ ഒരു അമ്മയോടും അനിയത്തിയോടും പറയാ
അങ്കിൾ കരയാൻ തൊടങ്ങി….
പപ്പ ബോധം കേട്ട് ഒറ്റ വീഴ്ച….
ചെറിയമ്മ അവളെ പിടിച്ച് എണീപ്പിച്ചു….
അമ്മ വെള്ളം എടുത്ത് തളിച്ചു…
പപ്പ രണ്ടാമത്തെ വട്ടം തളിച്ച വെള്ളത്തിൽ കണ്ണ് തൊറന്നു…
ചുറ്റും നോക്കിയ അവൾ അലറി കരയാൻ തൊടങ്ങി…
ആന്റി അവളെ ചേർത്ത് പിടിച്ച് ചുറ്റും നോക്കി
തുണി ഇല്ലാത്ത അവസ്ഥ ആണ് ആന്റിടെ മൊഖത്ത്…. നാണക്കേട് സങ്കടം എല്ലാം കാണാം….
പപ്പ കൊതറി കഷ്ട്ടപ്പെട്ട് എണീറ്റ് എന്റെ നേരെ ഓടി വന്നു
അവളെന്റെ കോളർ പിടിച്ച് വലിച്ചു
പപ്പ : ശിവാ സഹായിക്കണം….
പപ്പ കേണ് പറഞ്ഞു
താഴേക്ക് താഴേക്ക് വീണ് പോയി
ചെറിയച്ഛൻ വന്ന് അവളെ പിടിച്ച് നിർത്തി…
പപ്പ : കിച്ചുനെ രക്ഷിക്കാൻ നിനക്കെ പറ്റു എന്റെ അമ്മ സത്യം ആയിട്ട് ഞാൻ ഒരു ശല്യവും ചെയ്യില്ല അവർടെ കൈയ്യില് കിട്ടിയാ കൊല്ലും ടാ അവനെ പ്ലീസ് ശിവ
ഞാൻ നിഷ്കരുണം അവൾടെ കൈ പിടിച്ച് മാറ്റി….
അച്ഛൻ : എടൊ എന്താടോ തന്റെ മോൻ ചെയ്തേ…. എടൊ രാമന്റെ മോനെ കൈ വച്ചാ എന്താ സംഭവിക്കാ അറിയോ
അച്ഛൻ കൊറച്ച് പേടി കലർന്ന ശബ്ദത്തിൽ പറഞ്ഞു….
അങ്കിൾ : എനിക്ക് അറിയില്ല
അങ്കിൾ തലക്ക് കൈ കൊടുത്ത് ചെയറിൽ ഇരുന്നു
അച്ഛൻ : എടൊ തന്റെ അളിയനെ വിളിക്ക് ആഞ്ജനേയനെ
അങ്കിൾ : കേട്ട പാതി കേക്കാത്ത പാതി ഫോൺ എടുത്ത് ആ പറഞ്ഞ ആളെ വിളിച്ചു….
അച്ഛൻ : സ്പീക്കർ ഇട്
അങ്കിൾ : ഹലോ ഹലോ
ഫോണിലെ ആൾ : എന്താ അളിയാ ഞാൻ കേട്ടത്….നിങ്ങക്ക് ഒക്കെ എന്താ,എന്റെ കൂടെ സമാദാനം കളയാൻ ആണോ
അങ്കിൾ : അളിയാ കിച്ചുന്റെ കാര്യം