പപ്പ : എറങ്ങി പോടാ എന്നാ
പവി : ഹലോ അത് നിങ്ങളല്ല പറയണ്ടത്….
ആന്റി : നിങ്ങള് വടി പോലെ നിക്കാതെ വല്ലതും ചെയ്യാൻ നോക്ക് കൃഷ്ണേട്ടാ
ഇല്ല അത്ര നേരം കോലം പോലെ നിന്ന അങ്കിൾ കണ്ണ് തൊടച്ച് പറഞ്ഞു
പപ്പ : അച്ഛാ എന്താ അച്ഛാ കിച്ചു
അങ്കിൾ : മതി ആയി എനിക്ക് മടുത്തു അവൻ ഒണ്ടാക്കുന്ന പ്രശ്നം സോൾവ് ചെയ്ത് ചെയ്ത് ആള്കൾടെ കാല് പിടിച്ച് മതി ആയി
ഞാൻ : കണ്ടല്ലോ സത്യം ആണ് ആ പറഞ്ഞത്…
പപ്പ : നീ സംസാരിക്കണ്ട നിനക്ക് ഹൃദയം പറഞ്ഞ ഒന്നില്ല…
അങ്കിൾ : പപ്പാ ഒന്ന് നിർത്ത് പപ്പാ
പപ്പ : അച്ഛ ഒന്ന് ചുമ്മാ ഇരി ഇവന്റെ കാല് പിടിച്ചാലെ എനിക്ക് ഇവടെ നിക്കാൻ പറ്റൂ എന്നെങ്കി എനിക്ക് അങ്ങനെ ഒരു ജീവിതം വേണ്ട 😡
അവള് ദേഷ്യം പുച്ഛം എല്ലാം കൂടെ ചേർന്ന് പറഞ്ഞു….
അങ്കിൾ : നിനക്ക് തോന്നുന്നോ ഇയാള് പറഞ്ഞത് കള്ളം ആണ് അറിഞിട്ടാ അല്ലെങ്കി കിച്ചുനെ ഇഷ്ട്ടം അല്ലാത്ത കൊണ്ട് ആണ് അത്രയും കേട്ടിട്ട് ഞാൻ മിണ്ടാതെ ഇരുന്നത് എന്ന്….
പപ്പ വെളറി വെളുത്ത് അങ്ങേരെ നോക്കി
അതെ എല്ലാം സത്യം ആണ്…. പുള്ളി മേലെ നോക്കി പറഞ്ഞു
അത്ര നേരം ചുമ്മാ നിന്ന അച്ഛൻ വരെ തല പൊക്കി നോക്കി….
അച്ഛാ… പപ്പ തകർന്ന പോലെ അങ്കിളിനെ നോക്കി….
ഞാൻ ഒരു പുച്ഛം ഇട്ട് നിന്നു….
അങ്കിൾ : രണ്ട് കൊല്ലം മുന്നേ ഒണ്ടായത് ഒരു ആക്‌സിഡന്റ് ആണ് എന്നാ ഞാൻ നിങ്ങള് രണ്ടാളോടും പറഞ്ഞെ………… എന്നാ അതല്ല മോളെ….
പുള്ളി കണ്ണ് തൊടച്ച് അടഞ്ഞ സ്വരത്തിൽ പറഞ്ഞു….
പപ്പടെ ഒച്ച അടച്ചു ശ്വാസം വിടുന്നുണ്ടോ എന്ന് പോലും സംശയം ആണ്….
അവൾ നിന്ന ആ നിപ്പ് തന്നെ
ആന്റി : നിങ്ങൾ എന്താ പറഞ്ഞെ നിങ്ങൾ എന്താ പറഞ്ഞെന്ന് 🥺 😭