ഞാൻ : അതന്നെ വിളിച്ചിട്ട് എട്ക്കണ്ടേ…
ഞാൻ ഉള്ളിലേക്ക് നടന്നു മേലോട്ട് കേറി….എന്തായാലും വെളിയോട്ട് പോവാ ഇവടെ ഇരുന്നിട്ട് കാര്യം ഇല്ലല്ലോ….
കൊറച്ച് കഴിഞ്ഞതും പപ്പ കെതച്ച് കെതച്ച് ഉള്ളിലേക്ക് കേറി വന്നു…. ഞാൻ ഉള്ളിലുള്ളത് കാണാതെ ആണ് വന്നത്
എന്നെ കണ്ടതും കഷ്ട്ടപ്പെട്ട് വരാത്ത ചിരി വരുത്തി…പെട്ടെന്ന് തിരിഞ്ഞ് നടക്കാൻ തൊടങ്ങി…
ഒന്ന് നിന്നെ ഞാൻ പിന്നീന്ന് അവളെ വിളിച്ചു….
എന്താ 🙄… അവളൊന്ന് ഞെട്ടി…. അങ്ങനെ തന്നെ നിന്ന് പെട്ടെന്ന് തിരിഞ്ഞ് ഇത്തിരി റഫ് ആയി പപ്പ ചോദിച്ചു
ഞാൻ : എന്താ നിനക്ക് ഒരു പേടി പോലെ…
പപ്പ വീണ്ടും ഒന്ന് ഞെട്ടി
ഞാൻ : വന്നപ്പോ തൊട്ട് ഒരു ബെയറിങ് കട്ടാ എന്താ കാര്യം
അവളൊന്ന് പരുങ്ങി…
പപ്പ : എനിക്കല്ല നിനക്കാ കൊഴപ്പം… പിന്നെ വണ്ടീല് എന്തായിരുന്നു….ബ്രേക്ക് ഊരി വിട്ട് കൊല്ലാൻ ആണോ….🙄
വല്ല വള്ളിയും പിടിച്ചോണ്ട് വന്നാ നോക്കിക്കോ ഞാൻ തിരിഞ്ഞ് നോക്കില്ല
പപ്പ എന്നെ തുറിച്ച് നോക്കി തിരിഞ്ഞ് നടന്നു…
പെട്ടെന്ന് ഫോൺ ബെൽ അടിച്ചു…നന്ദൻ ആയിരുന്നു അത്….
ഞാൻ : പറ മോനെ അവൻ വരാൻ പറഞ്ഞു എന്താ കാര്യം
നന്ദൻ : ടാ രാമാ അവനെ കാണാൻ ഇല്ല അവനെ മാത്രം അല്ല അമ്മൂനേം….
എന്ത്
നന്ദൻ : എടാ ഇന്ദ്രനെ തൂക്കിന്ന്….
എന്റെ തലക്ക് ഷോക്കാ ഒണ്ടായത്….
ആര് …. ഹാങ്ങറിലെ ഷർട്ട് എടുത്ത് ഞാൻ ചോദിച്ചു
ഹേ ഇല്ല ഇല്ല നീ മറ്റേ ബാറ്റ് എടുത്തോണ്ട് വാടാ മൈരേ അവൻ അവടെ എന്തോ പറഞ്ഞു….
ഞാൻ : ഇന്ന് അവന്റെ ഒക്കെ തല തുണ്ടാവും ഞാൻ ദേ എത്തി
ഞാൻ ഫോൺ കട്ടാക്കി….. വെളിയിലേക്ക് നടന്നു….
പപ്പ : എങ്ങോട്ടാ 😭😞
ഞാൻ : ടൈം ഇല്ല പറയാൻ….
പപ്പ : ഇപ്പൊ പോവണ്ട.. അവളെന്റെ കൈ പിടിച്ച് നിർത്തി
ഞാൻ : എന്നെ വിടാൻ എനിക്ക് പോണം
പപ്പ : ഇല്ല ഇപ്പൊ ഞാൻ വിടില്ല.. എനിക്ക് ഒരു കാര്യം പറയാൻ ഒണ്ട്