അമ്മ : നന്നായി മോളെ ഇങ്ങനെ തന്നെ വേണം നിന്നെ ആണല്ലോ ഇത്ര ദിവസം ഞാൻ മോളെ പോലെ നോക്കിയത്…. പാവം എന്റെ മോൻ
ആന്റി : ഭാഗ്യലക്ഷ്മി
അമ്മ : വേണ്ട ചേച്ചി ഒന്നും പറയണ്ട എനിക്ക് എല്ലാം മനസ്സിലായി
ഞാൻ : ഇത്ര വൃത്തികെട്ട ഒരുത്തനെ ആണ് എന്റെ അച്ഛൻ പുന്നാര മോൾക്ക് വേണ്ടി കണ്ട് പിടിച്ചത്….
അമ്മ : 😨…
ചെറിയമ്മ : ശെരിയാ ചേച്ചി രാമു ഒരുപാട് പറഞ്ഞതാ അവൻ ശെരി അല്ലെന്ന് നമ്മള് കേട്ടില്ല….
ചെറി : ചേട്ടാ എന്തെങ്കിലും പറ ചേട്ടാ….
ഞാൻ : അച്ഛൻ ഒന്നും പറയില്ല ചെലപ്പോ അച്ഛനും എല്ലാം അറിയായിരിക്കും 😏
അച്ഛൻ തരിച്ച് പോയി… തെറ്റ് പറ്റിയ പോലെ ആണ് നിപ്പ്…
ഞാൻ : അമ്മക്ക് ചെറിയച്ഛന് ഒക്കെ ആ തെണ്ടിയെ മതിയായിരുന്നല്ലോ വീട്ടിലെ ഒരേയൊരു പെൺതരിക്ക് വരൻ ആയിട്ട് ഞാൻ അന്നേ പറഞ്ഞതാ വീട്ടികേറ്റാൻ പറ്റാത്ത ഒരുത്തനാന്ന് അവന്റെ കോപ്പിലെ ഒരു വിനയം…. ഇവടെ ഒന്നിന്റെ വിനയം കണ്ട് പോയി കുഴിയില് പെട്ടത് മതി ആയില്ലേ നിങ്ങള് എന്ത് പെടാൻ പെട്ടത് ഞാൻ അല്ലെ…
പപ്പ : മതി നിർത്തിക്കോ ഇനി ഒരക്ഷരം മിണ്ടി പോവരുത് നീ വെറും അടിമ ആണ് ആ ബാസ്റ്റഡിന്റെ അടിമ…. അവൻ നിന്നെ ഉപയോഗിക്കാ എന്നത് പോലും അറിയാത്ത നീ ഒക്കെ
ഞാൻ : എറങടി…. എറങ്ങി പോടീ
എല്ലാരും വീണ്ടും വീണ്ടും ഞെട്ടി
ആന്റി : നിങ്ങള് എന്താ ഇങ്ങനെ നിക്കുന്നെ വല്ലതും പറ
ആന്റി അങ്കിളിനെ കുലുക്കിക്കൊണ്ട് പറഞ്ഞു….
അങ്കിൾ കണ്ണ് കലങ്ങി തകർന്ന് നിക്കാ…
ചെറി : ശിവ
ഞാൻ ചെറിയെ നോക്കി
വേണ്ട ചെറി ഇവളെ ഇനി ഈ വീട്ടില് വേണ്ട എറങ്ങടി…അല്ലെങ്കി ഞാൻ പോവും….
ചെറി : ക്ഷമിക്ക് തൽക്കാലം ഒന്ന് നിർത്ത് ടാ രാമു…. 🥺
ഞാൻ : പറ്റില്ല എനിക്ക് ഇനി ഇങ്ങനെ ഒരു അടിമ ജീവിതം വേണ്ട തെണ്ടി ജീവിച്ചാലും ഇനി ഒരു അടിമ ജീവിതം എനിക്ക് വേണ്ട….