ഞാൻ : വേണ്ട അങ്കിളെ….. നിങ്ങള് ഇത് കേക്ക്…. ടാ കുട്ടു കേറി പോ…
അവൻ ഞാൻ പറഞ്ഞതും മേലോട്ട് ഓടി….
രണ്ട് കൊല്ലം മുന്നേ ക്രിക്കറ്റ് കളിക്കാൻ വന്നതാ ഇവൾടെ അനിയനും ഫ്രണ്ട്‌സ്സും ഇന്ദ്രന്റെ കോളേജില് അന്ന് ഗേൾസ് ടോയലറ്റിൽ വച്ച് എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു കൂട്ട്കാരിയെ ആരും കേക്കാൻ അറക്കുന്ന പോലെ ഒരു വൃത്തികെട്ട കാര്യം ചെയ്തു…. അതിന് കോളേജിലെ പിള്ളേർ കൊടുത്ത സമ്മാനം ആണ് ഉവള് ഇപ്പൊ പറഞ്ഞ ഒമ്പത് മാസത്തെ…. എന്റെ ഒറ്റ സങ്കടം ആ തന്ത ഇല്ലാത്തവനെ പട്ടിയെ പോലെ തല്ലി തല്ലി തല്ലി കൊല്ലാൻ എനിക്ക് പറ്റിയില്ല എന്നത് മാത്രാ….
പപ്പ ഓടി വന്ന് എന്റെ മുതുകത്ത് ഒറ്റ അടി….
ഞാൻ സോഫയിലേക്ക് വീണു
പപ്പ : അനാവശ്യം പറഞ്ഞ ഒണ്ടല്ലോ… 😡 നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും ഭർത്താവാ എന്ന് ഞാൻ നോക്കില്ല…
അവള് കൈ ചൂണ്ടി പറഞ്ഞു
അമ്മ അവളെ പിടിച്ച് തള്ളി എന്നെ വന്ന് പൊക്കി
അമ്മ : എടി ചൂലേ നീ ഇത്ര വലിയ പോക്കിരി ആയിരുന്നു അപ്പൊ….
ഞാൻ : കണ്ടല്ലോ എല്ലാരും കണ്ടല്ലോ കഴിഞ്ഞ ഒരു മാസം ആയിട്ട് ഇതാ ഞാൻ അനുഭവിക്കുന്നത് പേടിയാ എനിക്ക് ഇങ്ങോട്ട് വരാൻ…. എല്ലാരും കൂടെ കണ്ട് പിടിച്ച് തന്ന സൂപ്പർ പെണ്ണ്…. 😊
അമ്മ : എടി കെട്ടി വന്നതാ നോക്കില്ല ഞാൻ എന്താ ശങ്കരേട്ടാ നിങ്ങക്ക് ഒന്നും പറയാൻ ഇല്ലേ…. നിങ്ങളല്ലേ തങ്കം വൈരം പറഞ്ഞ് ഇതിനെ എന്റെ മോന്റെ മണ്ടക്ക് എടുത്ത് വച്ചത്
അച്ഛൻ തല കുനിച്ച് നിന്നു….
ഞാൻ ഒന്ന് വളഞ്ഞ് നിവർന്നു….
പപ്പ : കിച്ചുനെ പറ്റി അനാവശ്യം പറഞ്ഞാ ഇനിയും ഇത് പോലെ ചെയ്യും…. 😡
ഞാൻ : പെണ്ണായി പോയി സാരൂല്ല ഇതും കൂടെ ചേർത്ത് അവന് കിട്ടും…. ആ അമ്മേം പെങ്ങളേം തിരിച്ച് അറിയാത്ത താ…. ഞാൻ പെട്ടെന്ന് പരിസരബോധം വന്ന് നിർത്തി….