അവളിപ്പോ എന്നെ നോക്കി… അതും ദയനീയം ആയി നോക്കി….
ഞാൻ ഉദ്ദേശിക്കുന്ന ആളാണോ നിന്റെ അനിയൻ….ഞാൻ അവൾടെ കണ്ണിൽ നോക്കി ചോദിച്ചു….
പത്മിനി കരയാൻ തൊടങ്ങി
പറ ഡീ ഞാൻ കെതച്ച് കെതച്ച് പല്ല് കടിച്ച് ചൊമരിൽ ആഞ്ഞ് കുത്തി…
ചെറി : രാമു പൈത്യമാ ടാ നീ….
ഞാൻ : ആമാ… എല്ലാരും കൂടെ എന്നെ പ്രാന്തനാക്കി…. വിടില്ല ഞാൻ പറ നിന്റെ വായിന്ന് എനിക്ക് കേക്കണം പറ ഞാൻ കൊല്ലും എല്ലാത്തിനേം….
അതെ എന്ന് തല ആട്ടി…പപ്പ പൊട്ടി കരഞ്ഞു പോയി…
ഞാൻ തലക്ക് കൈ വച്ച് പിന്നിലേക്ക് പോയി
അവൻ ഒരു തന്ത ഇല്ലാത്തവൻ ആണെന്ന് ഞാൻ മനസിലാക്കിയ നിമിഷം…
പത്മിനി : കിച്ചൂന് നടന്ന ഒന്നും നിനക്ക്. അറിയില്ല…. നിന്റെ കൂട്ട് കാര് സൽക്കരിച്ച് ഒമ്പത് മാസം ആണ് അവൻ ജീവച്ഛവം ആയി കെടന്നത്
പത്മിനി ഭദ്രകാളി ആയി മാറി
പപ്പ : നിനക്ക് ഒന്നും അറിയില്ല ശിവ ഞാൻ പറയട്ടെ അവളെന്റെ കോളർ പിടിച്ച് കരഞ്ഞു
ഞാൻ : ഒരു പെണ്ണ് പിടിയന്റെ പെങ്ങള് പറയുന്നത് എനിക്ക് കേക്കണ്ട….
എല്ലാരും എന്നെ ഞെട്ടി നോക്കി
ആന്റി എന്റെ തോളിൽ ഒറ്റ അടി….
എന്താ ടാ നീ പറഞ്ഞത് ദേ സൂക്ഷിച്ചും കണ്ടും സംസാരിച്ചോ….
ഞാൻ : നിങ്ങളോട് എനിക്ക് ഇപ്പഴും ദേഷ്യം ഇല്ല അല്ലെങ്കി ഇത് പോലെ ഒരു തന്ത ഇല്ലാത്തവനെ വെഷം വച്ച് കൊല്ലാതെ വിട്ട നിങ്ങളെ ഞാൻ … 😡
ആന്റി ഒരു സ്റ്റെപ്പ് പിന്നിലേക്ക് പോയി… സ്വന്തം മോനെ പോലെ കണ്ട എന്നിൽ നിന്ന് ഇങ്ങനെ ഒരു വാക്ക് അവരെ തളർത്തി….
അച്ഛൻ : ശിവാ എന്താ നീ പറയുന്നേ വല്ല ബോധം ഒണ്ടോ നിനക്ക്
പപ്പ : എന്റെ അനിയനെ സ്നേഹിച്ച് പറ്റിച്ച്
ഞാൻ മനസിവാതെ നോക്കി….
പപ്പ : എന്താ നാവ് എവടെ ഇപ്പൊ…. നിന്റെ ഇന്ദ്രന്റെ അമ്മു തന്നെ എന്റെ അനിയനെ സ്നേഹിച്ച് പറ്റിച്ച് കാശ് കാരൻ ആയിട്ടുള്ള കല്യാണം ആയപ്പോ അവനെ പറ്റിച്ച് ചോദിക്കാൻ പോയ അവനെ നിന്റെ ആ നായിന്റെ മക്കള് ഫ്രണ്ട്സ് ഒക്കെ കൂടെ സൽക്കരിച്ച് ഒരു കൊല്ലം കഷ്ട്ടി ആണ് അവൻ കെടന്നത് തീർന്നില്ല ഈ എടക്ക് അവനെ രണ്ട് ദിവസം അവന്റെ അപ്പന്റെ വീട്ടില് വച്ച് ഹരിയെ ആസ്വദിച്ച് തല്ലി എന്ന് നിന്റെ മുന്നില് വച്ചല്ലേ ആ ബാസ്റ്റർഡ് പറഞ്ഞത്…. വെറുതെ വിടില്ല അവനെ മാത്രം അല്ല അവളേം….😡 തിമിര് പിടിച്ച പോലെ അവള് പറഞ്ഞു