ശരൺ….ആന്റി വെറുപ്പ് പിടിച്ച പോലെ പറഞ്ഞു….
ഏയ്… 😡 ശരൺ അല്ല വേറെ വേറെ എന്തോ പറഞ്ഞല്ലോ…. ഞാൻ എല്ലാ സ്നേഹവും മര്യാദയും വിട്ട് അവരെ നോക്കി പറഞ്ഞു….
ഹരി.. എന്റെ മോൻ ഇല്ലെന്ന്….
ഞാൻ ചെറിടെ മേലേക്ക് വീണ് പോയി….
പപ്പ എന്നെ പിടിച്ചു
ഏയ് ഏയ് വേണ്ട വേണ്ട അറച്ചത് പോലെ. ഞാൻ അവൾടെ കൈ. തട്ടി വിട്ടു….
എനിക്ക് തല മുതൽ കാല് വരെ വെയർത്തു….
കൃഷ്ണകുമാർ അങ്കിൾ എന്നെ വന്ന് പിടിച്ചു
അടുത്ത നിമിഷം വെറി കൂടിയ ഞാൻ കൊതറി മാറി…ആന്റിടെ അടുത്തെക്ക് നടന്നു….
ആന്റി : പ്രാന്താണോ നിനക്ക്
ഞാൻ ആ നിമിഷം ആ മറ്റേ കൂടെ ഉള്ളവനെ ആണ് ഓർത്തത്….കിട്ടി
ഞാൻ : ഒരു വിഷ്ണുനെ അറിയോ
ആന്റി : ആ പേര് മിണ്ടി പോവരുത്…. എന്റെ മോന്റെ കൂടെ നടന്ന് അവനെ തന്നെ കൊല്ലാൻ നോക്കിയവനാ അവൻ…. 😡
അത് പറയുമ്പോ അവർടെ മുഖത്ത് വെറും വെറുപ്പ് മാത്രം ആണ്….
ഞാൻ നേരെ പത്മിനിക്ക് നേരെ തിരിഞ്ഞ് നോക്കി
അവള് എല്ലാം കേട്ട് തേങ്ങി തറ നോക്കി നിക്കാ….
ചെറി അവളെ ഒന്നും ചെയ്യാതിരിക്കാൻ എന്റെ കൈ രണ്ടും പിടിച്ചു
കി കു മാമൻ : മോനെ പ്രശ്നം ഒണ്ടാക്കല്ലേ….😞
ഞാൻ അവളെ നോക്കി
പത്മിനി ഒന്ന് നോക്കിയേ… ഞാൻ മര്യാദക്ക് പറഞ്ഞു
അവളത് കേട്ടതും കരയാൻ തൊടങ്ങി
ഞാൻ : ഇങ്ങോട്ട് നോക്ക്… എന്നെ നോക്കാൻ….
പത്മിനി ഇപ്പഴും നോക്കിയില്ല
ഞാൻ : നോക്കിക്കോ അല്ലെങ്കി നിന്റെ അനിയനെ ഞാൻ കൊല്ലും നോക്കടി….
ഞാൻ പല്ല് കടിച്ച് തുള്ളി….
ആന്റി : എടാ നീ വെറുതെ ഈ കൊല്ലും കൊല്ലും പറഞ്ഞാ ഒണ്ടല്ലോ ഇവനെ ചങ്ങലക്കിടണം….
ഞാൻ : ഏയ് ഒരാളും ഒരക്ഷരം മിണ്ടി പോവരുത്….
ഞാൻ അലറി…
ഞാൻ ചുറ്റും നോക്കി അവസാനം പത്മിനിയേ നോക്കി….
പത്മിനി നോക്കാൻ….. ഞാൻ മാന്യമായി പറഞ്ഞു….