കാന്താരി 5 [Doli]

Posted by

പപ്പ എല്ലാം തകർന്ന പോലെ തല താത്തി നിക്കാ

എന്താ നീ ഇപ്പൊ പറഞ്ഞെ….

പവിയെ നോക്കി ഞാൻ ചോദിച്ചു

പവി : രാമു ഇന്ദ്രനെ കെട്ടി വച്ച് തല്ലാ ഈ ദുഷ്ട്ടടെ ചേട്ടൻ 😡

അവള് പല്ല് കടിച്ച് അലറി…

ഞാൻ : അപ്പൊ അതന്നെ 😡 അപ്പൊ അതെ തന്നെ….

എല്ലാരും എന്നെ നോക്കി

ഞാൻ : അമ്മാ ഇവളെ കല്യാണം ആലോചിക്കാൻ ദാസ് അങ്കിളിനെ അയച്ചില്ലേ ഇന്ദ്രു

അമ്മ തല ആട്ടി

ഞാൻ : അതിന് ഇവള് അവനോട് പ്രതികാരം ചെയ്തതാ മ്മാ 😞

പപ്പ : ശ്

ഞാൻ അവളെ തല്ലാൻ കൈ ഓങ്ങി….

പവി എന്റെ കൈക്ക് പിടിച്ച് വലിച്ചു…

ശിവാ വേണ്ട ടാ തല്ലാനും കൊല്ലാനും നമ്മളാരും അല്ല….

പവി അവളെ നോക്കി വൈരാഗ്യത്തോടെ പറഞ്ഞു….

അപ്പഴേക്കും ചെറിയച്ഛൻ വന്ന് എന്നെ ലോക്ക് ഇട്ട് വലിച്ചു….

ഞാൻ : എടി നിന്നോട് ഞാൻ നൂറ് വട്ടം ചോദിച്ചതല്ലേ നിനക്ക് ഇതില് വല്ല പങ്ക് ഒണ്ടോന്ന് എടി നശിച്ചവളെ

ആന്റി : ഏയ്‌ ടാ…. വാലും തുമ്പും കേട്ടിട്ട് എന്റെ മോളെ വല്ലതും പറഞ്ഞാ ഒണ്ടല്ലോ… നീ ഇത്ര മോശം ആണെന്ന് ഞാൻ വിചാരിച്ചില്ല….

പവി : അതെ ഇല്ലാത്ത ഒന്നും അല്ല നിങ്ങടെ മോളും ഇതിന്റെ അകത്ത് ഒണ്ട്

ഞാൻ : നശിച്ച വളെ വല്ലതും പറ ഡീ….

അച്ഛൻ : ശിവാ

ഞാൻ പുള്ളിയേ ഒന്ന് നോക്കി

ഞാൻ : അച്ഛാ അച്ഛൻ എന്നെ വിശ്വസിക്കണം ഇവള് ക്രിമിനലാ….ഇവള് മാത്രം അല്ല ഇവൾടെ അനിയനും….

ചെറിയമ്മ : ഏട്ടാ കൊച്ച് പറയുന്നത് ഒള്ളതാ ചേട്ടാ… അപ്പൊ ഇതിനാ കാലത്ത് ഒരുങ്ങി കെട്ടി എറങ്ങിയത്,നന്നായി കുട്ടി…. 😡

ആന്റി : നിങ്ങള് ഇവര് പറയുന്ന കേട്ടില്ലേ വല്ലതും പറ

കി ക്കു മാമൻ ചുമ്മാ പാവ പോലെ നിന്നു

ഞാൻ : ഇല്ല എനിക്ക് ഇത് സഹിക്കാൻ പറ്റില്ല…

Leave a Reply

Your email address will not be published. Required fields are marked *