ഞാൻ : ആ പിന്നെ ഒരു കാര്യം കൂടെ എല്ലാരോടും ആയിട്ട് പവി എന്റെ അനിയത്തി അവൾടെ ജീവിതം ഇത് പോലെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…. പവി പവിക്ക് ഒരാളെ ഇഷ്ട്ടാ ദാസ് അങ്കിളിന്റെ മോനെ അതെ നടക്കൂ…എല്ലാരും അറിയാൻ ആയിട്ട് ഒന്നൂടെ പറയാ കട്ടായപ്പെടുത്തി ഇഷ്ട്ടം അല്ലാത്ത കല്യാണം നടത്താൻ നോക്കിയാ ഞാൻ പോലീസിൽ കേസ് കൊടുക്കും സ്വന്തം ബന്ധം ഒന്നും നോക്കില്ല… Entha പറഞ്ഞാ ഈ വീട്ടി എന്നെ സ്നേഹിക്കുന്ന നാല് പേരെ ഒള്ളൂ അതിലെ ഒരാളാണ് ഇവൾ…. 😊
ഞാൻ തറ നോക്കി പറഞ്ഞു,…
രാമു പവി വീണ്ടും എന്നെ വിളിച്ചു….
ഇപ്രാവശ്യം ഞാൻ തിരിഞ്ഞ് നോക്കി…
അവളെന്റെ ഫോൺ ഒരു കൈയ്യില് പിടിച്ച് വേറെ കൈ എന്റെ കൈയ്യില് മുറുക്കി പിടിച്ച് നിക്കാ
പെട്ടെന്ന് അവളെന്നെ നോക്കി ഫോൺ എനിക്ക് തന്നു…
അപ്പൊ തന്നെ ഋഷിടെ കോൾ വന്നു
ഹലോ
ഋഷി : ആ ചേട്ടാ നോക്ക് നോക്ക്….
അവൻ ഫോൺ കട്ടാക്കി….
പവി : രാമു ഇന്ദ്രുനെ
അവളെന്റെ കൈ പിടിച്ച് കരയാൻ തൊടങ്ങി….
എനിക്ക് അത് കൂടെ കേട്ടപ്പോ വീഡിയോ കാണാൻ പോലും പേടി ആയി…കണ്ണൊക്കെ കലങ്ങി നെഞ്ച് ശക്തി ആയി അടിക്കാൻ തൊടങ്ങി….
അമ്മ : എന്താ പവി
പവി : അമ്മാ ഇന്ദ്രുനെ ഇവർടെ ചേട്ടൻ തല്ലുന്നു മ്മാ…. അവന്റെ വായിന്ന് ചോര ഒഴുകാ….
പവി പറഞ്ഞത് കൂടെ കേട്ടപ്പോ ഞാൻ തകർന്ന് പോയി…. എന്റെ ഊഹം ശെരി ആയിരുന്നു അപ്പൊ….
ഞാൻ നിന്ന എടത്ത് നിന്ന് താഴേക്ക് ഊർന്ന് പോയി
അമ്മയും പവിയും കൂടെ എന്നെ പിടിച്ചു….
പവി പറഞ്ഞ രങ്കം ഞാൻ മനസ്സിൽ ഓർത്ത് നോക്കോ… കണ്ണ് നെറഞ്ഞു ഇന്ദ്രന്റെ ചിരിക്കുന്ന മുഖം കൂടെ കൺമുന്നിൽ വന്നതും അലമൊറ ഇട്ട് കരയാൻ മാത്രെ എനിക്ക് പറ്റിയുള്ളൂ….
അമ്മ : ഇല്ല കുട്ടാ ഒന്നൂല്ലാ….
ഞാൻ അവരെ ഒക്കെ പിടിച്ച് മാറ്റി ചാടി എണീറ്റ് തിരിഞ്ഞ് നോക്കി