ആന്റി : ഏയ് 😡
ഞാൻ : എനിക്കറിയാ ആന്റിടെ ദേഷ്യം മോളെ പറ്റി പറയുമ്പോ ദേഷ്യം വരും ആർക്കായാലും…. ശെരിയാ എന്റെ തെറ്റാ ഞാൻ എത്ര വട്ടം പറഞ്ഞെന്ന് അറിയോ ഇവടെ എന്റെ മൊതലാളിക്ക് വാശി പിന്നെ അമ്മ എങ്ങനെ പെറ്റമ്മാ മോനെ അറക്കാൻ കയർ എടുത്ത് കൊടുത്തു….
രാമു -ന്ന് വിളിച്ച് അമ്മ കരയാൻ തൊടങ്ങി….
ഞാൻ : വേണ്ടമ്മ അതൊക്കെ തീർന്നു അത് പോട്ടെ…. നിങ്ങള് ഒക്കേ ചോദിച്ചില്ലേ ഞാൻ കിളി പോയ പോലെ ഇരിക്കുന്നത് എന്താന്ന് ഇതാ ഇവളെ പറ്റി എല്ലാം അറിയാവുന്ന കൊണ്ട് കല്യാണം കഴിഞ്ഞ ആദ്യത്തെ രണ്ടാഴ്ച ഞാൻ അനുഭവിക്കാൻ ഇനി ഒന്നും ഇല്ല…. മൊതലാളിക്ക് മോന്റെ അല്ല സോറി അടിമടെ ജീവിതത്തേ കാളും വലുത് കൂട്ടുകാരന്റെ മോൾടെ ജീവിതം കൂട്ട്കാരന്റെ മാനം… 😏🙏
അച്ഛൻ സോഫയിലേക്ക് കേറി ഇരുന്നു….
അപ്പൊ നിങ്ങള് വിചാരിക്കും എന്നാ ഞങ്ങളോട് പറഞ്ഞൂടെ ഇതൊക്കെന്ന്.. ഞാൻ ആന്റിയെ നോക്കി പറഞ്ഞു
ആന്റി ഒരു മാതിരി ആയി നിന്നു
ഞാൻ : പെണ്ണ് കണ്ടില്ലേ ഞാൻ നിങ്ങടെ മോളും ഞാനും റൂമില് പോയില്ലേ എന്റെ ശവം എടുക്കാൻ പോണ ദിവസം എന്നാ സംസാരിക്കാൻ… അപ്പോ ഞാൻ പറഞ്ഞു വേണ്ട വിട്ടേക്ക് ഞാൻ നിനക്ക് പറ്റിയ ആളല്ല സോറി എന്ന് അപ്പൊ നിങ്ങടെ മോള് പറയാ ഞാൻ ഈ കല്യാണം വേണ്ട പറഞ്ഞാ എന്റെ പേര് എഴുതി വച്ചിട്ട് ആത്മഹത്യ ചെയ്യുംന്ന്… അതും അല്ല പിന്നെ വെളിയില് പോയി ഇഷ്ട്ടം അല്ലെന്ന് എങ്ങാനും പറയാൻ ആണേ അവളെ ഞാൻ കേറി പിടിച്ചെന്ന് പറയും അതോടെ അവളെ പോയിട്ട് ഒരുത്തിയെ പോലും കെട്ടാൻ പറ്റില്ലെന്ന്…
അമ്മ വാ പൊത്തി പോയി….
ഞാൻ : ഒരുപാട് ഒണ്ട് മോളെ പറ്റി പറയാൻ ഞാൻ അനുഭവിക്കുന്ന എല്ലാ പ്രശ്നത്തിനും കാരണം നിങ്ങളൊക്കെ ആണ്…. 😞
പവി : രാമു
ഞാൻ അവളെ നോക്കാതെ നിന്ന സ്ഥലത്ത് കൂടെ കറങ്ങി…