***************************************
ന്റെ കപ്പാസിറ്റി അറിയാവുന്ന ദീപക് ഇനിയും വേണോ ന്ന് ചോദിച്ചതും ഞാൻ പതിവിലും വിപരീതമായി വേണ്ടെന്ന് പറഞ്ഞ് അവിടെ തന്നെ ഇരുന്നു, കൂടെ ഉണ്ടായിരുന്ന നാറികൾ രണ്ട് പേഗിൽ അടിച് കോൺ ആയിട്ടുണ്ട്, കൂടെ ആ പിള്ളാരും.
“” ഡോക്ടർ… “” ന്റെ സൈഡിൽ നിന്ന് ഒരു വിളി ഞാൻ തല ചെരിച്ചു, കയ്യിൽ ന്തോ ജ്യൂസ്സുമായി ന്നെ നോക്കുന്ന ഒരു കുട്ടി, ഇവൾ.. ഇവളും അവരുടെ കൂടെ ഉണ്ടായിരുന്നതല്ലെ.. ഞാൻ ഒന്നും മിണ്ടിയില്ല വീണ്ടും നേരെ നോക്കി അവളിൽ നിന്നും ശ്രദ്ധ മാറ്റി.
“” ഡോക്ടർ ഇതിലൊന്നും പങ്കെടുക്കില്ലേ… “” അവൾ അക്ഷമയോടെ ചോദിച്ചതിന്
“” I don’t feel much interest in it.. “” ഞാൻ സൈഡിൽ ഇരുന്ന നട്സ് കൈക്കലാക്കി,
“” എനിക്കും…! ഡോക്ടർ എപ്പോളും ഇങ്ങനെ ആണോ.. “”
“” എങനെ…?? “” ഞാൻ രൂക്ഷമായി അവളെ നോക്കി,
“” അല്ല എപ്പോളും ആരോടും ഒന്നും മിണ്ടാതെ.. ഒന്ന് ചിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല… “”
അവൾ ചെറുനിരാശയോടെ ന്നോട് ചേർന്നിരുന്നു.
“” പേരെന്താ തന്റെ..?? “” ഞാൻ അവളുടെ അടുപ്പം നോക്കി ചോദിച്ചു.
“” തനിഹാ… “”
“” ആവശ്യം ഇല്ലാതെ ആരുടെയും പേർസണൽ കാര്യങ്ങൾ ചോദിച്ചറിയാൻ പാടില്ല.. അതൊന്നും തനിഹയെ വീട്ടിൽ പഠിപ്പിച്ചിട്ടില്ലേ… “”
അവളുടെ സംസാരം എനിക്ക് തീരെ പിടിച്ചില്ല. ഞാൻ അവിടെ നിന്നും എണ്ണിറ്റു.
ആരെയും വിളിക്കാൻ നിന്നില്ല ഇറങ്ങി നടന്നു, കുറച്ച് ദൂരം നടന്നതും
ഒരോർമ്മ വന്നേനെ പുൽകി.!!
“” ആരെയും വിഷമിപ്പിക്കുന്ന തരത്തിൽ ഒന്നും പറയരുതെന്ന് ന്റെ ചെക്കനോട് ഞാനേത്ര തവണ പറഞ്ഞിട്ടുണ്ട്.. ഹ്മ്മ്.. ചെല്ല്…. ഇപ്പോതന്നെ പോയി സോറി പറഞ്ഞിട്ട് വാ… “”
“” അത് വേണോ… നിക്ക് ന്തോപ്പോലെ.. അല്ലേലൊരു കാര്യം ചെയ്യാം പിന്നെ പ്പോയി പറയാം.. ന്തേ..!””
ആ മുഖം ചുവന്നു.. കൈ രണ്ടും എടുപ്പിൽ വീണു, ഞാൻ മറുപടി പറയാതെ തിരിഞ്ഞു നിന്നു…