“” നിങ്ങള് വല്ലതും കഴിച്ചായിരുന്നോ…?? “” ചോദിച്ചതിനുള്ള മറുപടിയല്ല ന്റെ ഭാഗത്തു നിന്ന് വന്നത് ന്നറിയാവുന്നത് കൊണ്ട് അവർ മുഖം ചുളിച്ചു, ഞാൻ മറുപടിക്ക് കാക്കാതെ അവരെ അകത്തേക്ക് വിളിച്ചു വരാതെ നിന്നവരെ ഞാൻ ചിരിയോടെ ഷെണിച്ചു. കൂടെ ഉണ്ടായിരുന്നവൾ ബാക്കി വെച്ചിട്ട് പോയ ചില ശീലങ്ങൾ. ഞാൻ ഒന്ന് ശ്വാസം ആഞ്ഞെടുത്തു, അടുക്കളയിലേക്ക് കയറി, ഷെൽഫിൽ നിന്നും കുറച്ച് സ്നാക്സും ജ്യൂസും ഗ്ലാസ്സിലേക്ക് മാറ്റി, അവർക്ക് കൊടുത്ത് ഞാൻ മുറിയിൽ പോയി ഒരു ടി ഷർട്ട് എടുത്തിട്ടു, അത് ആ കൂട്ടത്തിലെ പലർക്കും ഇഷ്ടമായില്ല ന്ന് അവരുടെ മുഖത്തുനിന്ന് മനസിലായി ,
“” ഞാൻ ഈ പ്രോഗ്രാമിന് ഉണ്ടാവാൻ ചാൻസ് വളരെ കുറവായിരിക്കും.. ഞാൻ വേറെന്തെങ്കിലും തരത്തിൽ സഹായിക്കണ്ടതുണ്ടോ..?? “”
അവരെ അവിടെ ഇരുത്തി പേഴ്സിൽ നിന്നും അവര്കുള്ള ഫണ്ടും കൊടുത്താണ് അവരെ ഞാൻ വിട്ടത്.. ന്റെ ഭാഗത്തു നിന്ന് കുറച്ച് മാസങ്ങൾ ആയി ഇങ്ങനെ ഒരു അനുഭവം അവർക്ക് കിട്ടിയിട്ട്, അതിന്റെ ഒരു പതർച്ച എല്ലാരിലുമുണ്ട്. ഭ്രാന്തമായ ചിന്തകളിൽ ഏർപ്പെടാൻ ഞാൻ ഒരുക്കന്മാല്ലായിരുന്നു, അവർ പോയതും എടുത്ത് വെച്ച ഫുഡ് കഴിച്ചു ഞാൻ കഴിച്ച പാത്രവും കഴുകി തിരിച്ചു വരുമ്പോളാണ്, ഫോൺ ബെല്ലടിക്കുന്നത്. നോക്കുമ്പോൾ കൂടെ ജോലി ചെയുന്ന കുറച്ച് ഫ്രണ്ട്സ് ആണ്.
“” 5 മിനിറ്റ്, ഞങ്ങൾ താഴെ ഉണ്ട് ഇറങ്ങി വാ… “” മറുത്തോന്നും പറയാൻ സമ്മതിക്കാതെ അവർ ഫോൺ വെച്ചു, വെള്ളമടിക്കാനാണ്, ഞാൻ അധികം ചിന്തിക്കാതെ റൂമിൽ നിന്ന് ഒരു നോർമൽ ബ്ലാക്ക് ഷർട്ടും ഒരു ബ്ലു ജീൻസും ഷുസ്സും ധരിച്ചു ഞാൻ വെളിയിലേക്ക് ഇറങ്ങി, പോകുന്ന പൊക്കിൽ മുടി കൈകൊണ്ട് ഒതുക്കി സെറ്റ് ആയി,
ന്നാൽ താഴെ ചെന്നപ്പോളാണ് ഞാൻ ശെരിക്കും ഞെട്ടിയത്, കമ്പനിക്കാർ ആയ അശ്വിന്റെയും അമലിന്റെയും വിനോദിന്റെ യും കൂടെ നാല് പെൺകുട്ടികൾ സൂക്ഷിച്ചു നോക്കിയപ്പോ ഞാൻ വർക്ക് ചെയുന്ന ഹോസ്പിറ്റലിലെ നേഴ്സ് പിള്ളാര്.. അവരോടൊന്നും ഞാൻ അധികം മിണ്ടാറുകൂടിയില്ല
നമ്മക്കെന്ത്, ഞാൻ നേരെ പോയി ആ കാറിൽ കയറി, ഞങ്ങളുടെ സ്റ്റിരം ബാറിലേക്ക് വണ്ടി വിട്ടു, യാത്രയിൽ അവർ പരസ്പരം എന്തൊക്കെയോ പറയുന്നും ചിരിക്കൂന്നുമുണ്ട്, ബാർ എത്തിയതും ഞാൻ നേരെ കൗണ്ടറിലേക്ക് കയറി, ന്നെ കണ്ട് ചിരിച്ച വെയ്റ്റർ ദീപക് ന്റെ മുന്നിലേക്ക് ഗ്ലാസുകൾ നിരത്തി,