മറുപടിയായി ഞാൻ ന്റെ പ്രാണന്റെ കവിളിൽ ചുണ്ട് ചേർത്തു.
“” ന്നാലും തല്ലേണ്ടിയിരുന്നില്ല..!””
ഞാൻ മുഖമുയർത്തിയൊന്ന് നോക്കി, അവിടെ ചെറു ചിരി
“” ന്തേ..? ഇഷ്ടപ്പെട്ടില്ലേ… ഓഹ് നിങ്ങള് വല്യ കമ്പനിയാണല്ലോ ല്ലേ.. ഒന്നിച്ചു വരുന്നു.. ഒന്നിച്ചു താമസിക്കുന്നു.. ന്തൊക്കെയാണോ…!! ഞാനൊന്നും പറയുന്നില്ലേ .. “”
കിട്ടിയ അതെ പടി ഞാൻ തിരിച്ചുകൊടുത്തു. അപ്പോളും ആ മുഖത്തു ചിരി മാത്രം.
കഴിഞ്ഞതിനെ കുറിച്ചൊന്നും അറിയേണ്ടതില്ലയിരുന്നു അദ്ദേഹത്തിനു. ഞാൻ തിരിച്ചു വന്നല്ലോ അത് മതി ന്നാണ് പറഞ്ഞത്, ന്നോട് പറയാതെ വെച്ചത് ശെരിയായില്ല ന്നും അവകാശപ്പെട്ടു ആ തെറ്റെല്ലാം സ്വയം ഏറ്റു.
ഞാൻ ആ മുഖത്തേക്ക് ഒന്ന് നോക്കി,
അമ്മ പറയാറുള്ളത് പോലെ ഇങ്ങനെയും മനുഷ്യരോ… സ്നേഹിക്കാൻ മാത്രമറിയുന്നൊരു പാവം.. അവനെ നിനക്ക് കിട്ടിത് തന്നെ വല്യേന്തോ ഭാഗ്യമാ… അന്നെല്ലാം ഇത് കേൾക്കുമ്പോൾ കുശുമ്പ് തോന്നി കളിയാക്കുമായിരുനെകിലും, സത്യം അതായിരുന്നു ന്ന് നിക്ക് അറിയായിരുന്നു..!
” തന്റെ പ്രണയത്തെ തന്നുടലിനോട് ചേർത്തു വെച്ചവൻ, പ്രണയമെന്നാൽ തന്റെ ജീവന്റെ പാതിയാണെന്ന് ഈ ലോകത്തിന് തന്നിലൂടെ കാട്ടികൊടുത്തവൻ… “” അതെ അയാളൊരു കാമുകൻ ആയിരുന്നു.. തന്നിലേറെ തന്റെ പാതിയെ സ്നേഹിക്കുന്ന ഭ്രാന്തമായ കാമുകൻ..!
അവൾക്കും അറിയാം….
“”അയാൾ കൂടെയുള്ളതാണ് അവളുടെ ഭംഗി എന്ന്..””
*********************************
എല്ലാരേം പറഞ്ഞയച്ചു , ഇന്നത്തെ രാത്രി അത് ഞങ്ങളുടെതാണ്, നാളത്തെ പുലരി യും ഞങ്ങളുടെ…
കുളിച് ഇറനോടെ ഇറങ്ങിയ ന്നേ നോക്കി കിടക്കാണ് ചെക്കൻ.. പുരികം ഉയർത്തി ന്താ ന്ന് ചോദിക്കണ്ട താമസം അയാളെന്നെ പുറകിൽ നിന്നും പുണർന്നു, നാളുകളേറെ കൊതിച്ച നിമിഷം.. ഇതെല്ലാം ഇപ്പോൾ എനിക്ക് വല്ലാത്ത കുളിരെക്കുന്നു, അരികിലെത്തി ന്റെ കമ്മലടക്കം അയാൾ ഈമ്പി വലിച്ചു, ഞാൻ പെരുവിരലിൽ നിന്നോന്നുയർന്നു പൊങ്ങി, ആ കൈകൾ നനഞ്ഞ ന്റെ വയറിൽ ഉണ്ടാക്കുക മാന്ത്രിക ജലത്തിലൂടെ ഞാൻ വിവശയായി.., ആ നിശ്വാസം ന്റെ ഇറനുണങ്ങാത്ത കഴുത്തിലേക്ക് പതിച്ചതും ഞാൻ ത്രസിച്ചു കണ്ണുകൾ കുമ്പിയടച്ചു,
“” മ്മ് ന്തേ.. ഒരു കള്ളച്ചിരി…? ഹ്മ്മ്.. ഹ്മ്മ്..”” അതിന് ചുണ്ട് സൈഡിലേക്ക് മാറ്റിയുള്ള ചിരി.. ഓഹ് ആ ഒരു ചിരിയിലാണ് ഞാൻ വീണു പോയത്.. ഞാൻ ആ ചുണ്ടിൽ ഒന്ന് മുത്തി അകന്നു. ന്റെ നോട്ടം പെട്ടന്ന് ആ കണ്ണുകളിലേക്ക് പോയതും, ഉള്ളൊന്ന് പിടഞ്ഞു. കണ്ണിൽ നനവ്. അത് മനസിലായത് പോലെ, അദ്ദേഹമെന്നേ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു.