ഉള്ളിലെ വാഷ്ബയ്സണിൽ മുഖവും കഴുകി ഇറങ്ങിയ ഞാൻ ഉള്ളിലെ തീരുമാനത്തിൽ ഉറച്ചുനിന്നു. നേരെ പോയത് ഹാളിലേക്കാണ്.. സമയം ഏകദേശം ആറോട് അടുക്കുന്നു.
ഫോണിൽ വന്ന നോട്ടിഫിക്കേഷൻ കണ്ട് ഞാൻ ഫോൺ ഓൺ ആക്കി.. ന്റെ നെറുകിൽ ചുംബിക്കുന്ന എന്റെ സിദ്ധുവേട്ടൻ.. കണ്ണ് വീണ്ടും ഈറനണിഞ്ഞു. ഡിനിംഗിൽ ഇരുന്ന താക്കോലുമായി ഞാൻ വെളിയിലേക്ക് ഓടി, ന്റെ പോക്ക് കണ്ട് അമ്മ അടുക്കളയിൽ നിന്ന് ഓടി വന്നെങ്കിലും ഞാൻ ഇന്നേരം കാറിന്റെ അരികിൽ എത്തിയിരുന്നു.
“”” ഒന്നുല്ലമ്മാ ഞാൻ കുറച്ച് ലേറ്റ് ആവും വരാൻ.. വരുമ്പോ ചിലപ്പോ ഒരാളുടെ കാണും കൂടെ.. “”
ഞാൻ വണ്ടി നേരെ മുന്നോട്ടേക് എടുത്തു.!
*******************************************
കാർ നേരെ പോയത് ഞങ്ങളുടെ ഫ്ലാറ്റിലേക്കാണ്. കാർ ഞങ്ങളുടെ തന്നെ പാർക്കിങ്ങിൽ കയറ്റി നിർത്തി ഞാൻ ലിഫ്റ്റിന്റെ അടുത്തേക്ക് ഓടുകയായിരുന്നു. ലിഫ്റ്റ് ഇറങ്ങി നേരെ ഡോറിനരികിലെത്തി… ബെല്ലടിക്കാൻ ഒരു മടി., തിരിച്ചു പോയാലോ.. ? രണ്ടും കല്പിച്ചു ബെല്ലടിച്ചു..
കുറച്ച് കഴിഞ്ഞതും ഡോർ തുറക്കുന്ന സ്വരം. ഞാൻ കുറച്ച് നീങ്ങി നിന്നു. ന്ത് പറയും.. ങ്ങനെ ഞാനാ മുഖത്തേക്ക് നോക്കും. മുന്നിൽ അടഞ്ഞു കിടന്ന ഡോർ പതിയെ തുറന്നു. പക്ഷെ ഞാൻ ഉദ്ദേശിച്ച മുഖം ആയിരുന്നില്ല കാണാൻ കഴിഞ്ഞത്, ഇവൾ.. ഇവളെ ഞാൻ എവിടെയോ..
ഞനൊന്ന് ഓർത്തെടുത്തു ഇത് അന്ന് ഏട്ടന്റെ കൂടെ കണ്ട പെണ്ണല്ലേ.. അവൾക്ക് ഞാൻ വന്നത് ഇഷ്ടപ്പെടാത്ത പോലെ മുഖം.. പിന്നെ ന്റെ സ്വന്തം വീട്ടിൽ വരാൻ എനിക്ക് ഈ പെണ്ണിന്റെ സമ്മതൊ… ഹ്മ്മ്..
“” മ്മ്.. ന്ത് വേണം…?? “” മുന്നിൽ ന്നേ കണ്ടതും അവൾ കേറുവോടെ മുഖം വെട്ടിച്ചു. മറുപടി പറയാതെ ഞാൻ അവളെ തള്ളി മാറ്റി അകത്തേക്ക് കയറി.
“” നിങ്ങളിത് എങ്ങോട്ട് പോവാ…”” അത് കണ്ടവളെന്റെ കൈക്ക് പിടിച്ചു നിർത്തി. അകത്തേക്ക് കയറി ഞാൻ മുഴുവനായും ഒന്നെത്തിച്ചു നോക്കി. മുന്നിൽ ഒരു ടേബിളിൽ ഒരു കേക്ക്, പിന്നെ കുറച്ചു അലങ്കാരങ്ങൾ കൂടെ കുറച്ചു ആളുകൾ
“” ആരാ… “” അലസമായ സ്വരം.. മാസങ്ങൾക്ക് ശേഷം ആ മുഖം വീണ്ടും നിക്ക് മുന്നിൽ.. പരസ്പരം കണ്ട നേരം രണ്ടാളും തറഞ്ഞു നിന്നു. കണ്ണുകൾ പരസ്പരം കോർത്തു. നെഞ്ച് കിടന്ന് പടപാടാന്ന് മുഴങ്ങി. ഇനിയും അവിടെ നിന്നാ ചങ്ക് പൊട്ടി മരിച്ചു പോകുമെന്ന് തോന്നിയെനിക്ക്. ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു നടന്നു..