സ്നേഹിച്ചിട്ടേ ഉള്ളു.. അന്നും ഇന്നും ആ പാവം.. അതിന് അതെ അറിയൂ..! എന്റെയോ മോളുടെയോ മുന്നിൽ തന്റെ നിഴൽ പോലും വരാൻ പാടില്ല ന്ന് പറയുമ്പോൾ എന്തുമാത്രം വേദന സഹിച്ചിരിക്കാം. നിറഞ്ഞ മിഴികളാൽ മോളെ ഒന്ന് മുത്തി ആ വീട് വിട്ട് ഇറങ്ങുമ്പോൾ അയാൾ കരയുകയായിരുന്നു.ദൈവമേ ന്റെ സിദ്ധുവേട്ടനെ ഞാൻ ഒരുപാട് ദ്രോഹിച്ചോ…?
ന്റെ മാത്രം ആകണമെന്ന് കരുതിയ ആ ഒരാളുടെ മനസ്സിൽ വേറെയൊരാൾ ഉണ്ടെന്ന് അറിഞ്ഞപ്പോ സഹിക്കാൻ പറ്റിയില്ല. മുഴുവനായി തകർന്നിരുന്നു ഞാൻ. ഈ കാലയളവിൽ ഇപ്പോളും ആ ചൂട് പറ്റാതെ എനിക്കുറക്കം വരില്ല.. പിന്നെ ആരോടൊക്കെയോ ഉള്ള ദേഷ്യമായിരുന്നു നിക്ക്.
തനിക്കൊരു പ്രണയം ഉണ്ടെന്നും, അതിനെ പൂർണ്ണമായും മറക്കാൻ കഴിഞ്ഞിട്ടില്ലെന്നും ന്നോട് അദ്ദേഹം പറഞ്ഞതാണ്. അന്നത് വെറുമൊരു സാധാ പ്രണയമായി കണ്ടു ഞാൻ. പറയാനുള്ളത് ഒന്നുങ്കേൾക്കാൻ ഞാൻ കുട്ടാക്കിയിരുന്നെങ്കിൽ ചിലപ്പോ…,
ഉളിലെ നോവ് കണ്ണിലേക്കു ഒഴുകിയിറങ്ങി.പ്രാണൻ പോണപ്പോലെ..
ആ മനസ്സെന്നെ ശപിക്കില്ല.. അതെനിക്കറിയാം, ആ ഉള്ളിൽ ഞാൻ അത്രെയേറെ സ്വാധീനം ചെലുത്തിട്ടുണ്ട്. ഒരുപക്ഷെ മറ്റാരേക്കാളും…! എല്ലാരേം സാക്ഷിയാക്കി ആ ജീവന്റെ താലി എന്നെ അണിയിക്കുമ്പോൾ, ഞാൻ കണ്ട ആ മുഖത്തെ ചിരി, അവ ന്നോടുള്ള പ്രണയമല്ലേ… മരണം കൊണ്ടല്ലാതെ ആ ഇഷ്ടത്തെ ആ മനസ്സിൽ നിന്നും മാറ്റാൻ കഴിയില്ല ന്നുള്ള വാക്കല്ലേ..
ഒരു ഭാര്യ ന്ന നിലയിൽ ഞാൻ സന്തോഷവധിയാണ്, ന്റെ ല്ലാ ആഗ്രങ്ങളും ഞാൻ പറയാതെ തന്നെ കണ്ടറിഞ്ഞു നടത്തുന്നയാൾ, ഭാര്യയിൽ നിന്നും അമ്മയിലേക്കുള്ള മാറ്റത്തിൽ, എന്റെ ശരീരത്തിന്റെ പതിയായി മാറിയിരുന്നു അയാൾ.! പിണക്കം ഞങ്ങളെ മുടിയില്ലായിരുന്നെകിൽ, ആ വാക്കൊന്ന് കേൾക്കാൻ കൂട്ടാക്കിയിരുനെകിൽ ന്നെനിക്കെന്റെ ഏട്ടന്റെ കൂടെ ആ മടിയിൽ ചായാമായിരുന്നു.
പറഞ്ഞിട്ട് കാര്യമില്ല. ഒക്കെ ന്റെ തെറ്റാ.. എല്ലാത്തിലുമുപരി ന്റെ മോളോട് ഞാൻ ചെയ്തത് ഒരമ്മയും ചെയ്യാൻ പാടില്ലാത്തതാണ് ന്നേ കാളേറെ അവൾ സ്നേഹിച്ചത് ഏട്ടനെയാണ്.. ആ വാത്സല്യമല്ലേ ഞാൻ ഇല്ലാതാക്കിയത്..
ഓർമ്മകളുടെ കുത്തഴിഞ്ഞ നിമിഷത്തെ തള്ളിയെറിഞ്ഞു ഞാൻ ആർത്തു കരഞ്ഞു… ഇന്നെനിക് കരയണം.. ഉള്ളിലെ വിഷമങ്ങൾ എല്ലാം ആ കണ്ണീരിൽ ഇല്ലാണ്ടാവണം.