ഇഷ.. ഞാൻ പതിയെ ആ പേര് ഉച്ചരിച്ചു. അവളെന്നെ മുഖമുയർത്തിയൊന്ന് നോക്കി, കൂടെ കൂട്ടുകാരിയില്ല ഒറ്റക്കാണ്, ന്നും കാണാറുള്ള തലേതുണി അവളുടെ സൗന്ദര്യത്തെ ആവരണം ചെയ്തു നിൽക്കുന്നു.
“” ഞാൻ.. ഞങ്കരുതി ഇതുവഴി വരുള്ളുന്നു…!””
അവളെന്നും വരാറുള്ള വഴിയേ വിരൽ ചൂണ്ടി ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.
അവളൊന്നും പറഞ്ഞില്ല, പകരം നെഞ്ചോട് ചേർത്തുവെച്ച ബുക്കിൽ നിന്നും ഒരു പേപ്പർ നിക്ക് നേരെ നീട്ടി, ഞാൻ അവളെയൊന്ന് നോക്കി അത് കയ്യിൽ വാങ്ങി
“” എന്തായിത്,,..!”” ഉള്ളിലെ ആകാംഷ പുറത്തേക്ക് കാണിക്കാതെ ഞാൻ അവളോട് സംശയത്തോടെ ചോദിച്ചു. മറുപടി അവൾ കണ്ണുകൊണ്ടാണ് തന്നത്.
മടക്കിയോതുക്കിയ കടലാസ് ഞാൻ സാവധാനം നിവർത്തി, വായിക്കുന്നതിന് മുൻപേ ഒരു വേളകുടി ഞാൻ അവളെ നോക്കി, അവളുടെ മുഖത്ത് നിന്നും വിയർപ്പിന്റെ തുള്ളികൾ പൊടിഞ്ഞു, കണ്ണുകൾ ആ കടലാസ്സിലേക്കും ഇടക്ക് ന്നിലേക്കും നീണ്ടു, ഞാൻ ആ കത്തിലേക്ക് കണ്ണോടിച്ചു.
“” സിദ്ധാർഥ് ന്നല്ലേ പേര്.. “”
ഞാൻ പെട്ടെന്ന് അവളെ കണ്ണുയർത്തി നോക്കി, ഒപ്പം അവളെന്നെയും, തുടരാൻ അവൾ കണ്ണ് കൊണ്ട് കാണിച്ചതും
“” പേരെങ്ങനെ മനസിലായി ന്നല്ലേ ഇപ്പോ ചിന്തിക്കണേ..! ക്കെ നിക്കറിയാം., കുറച്ച് കാലായി ന്റെ പുറകെ നടക്കാന്നും, ഞാവരണടത്തും, പോന്നോടത്തും ക്കെ ന്റെ നിഴലായി കൂടെ ഉണ്ടെന്നും ഒക്കെ…!
അതൊന്നുമല്ല ഞാൻ പറയാൻ വന്നേ.. ഇങ്ങക്ക് അറിയാല്ലോ, ഞനൊരു മുസ്ലിം പെണ്ണാ.. നിക്ക് ന്റെ വീട്ടിൽ ഇതൊന്നും പറയാനുള്ള ധൈര്യോമില്ല, അവരോട്ട് സമ്മതിക്കൊന്നും തോന്നണുമില്ല..! അതോണ്ട് ഇങ്ങള് തന്നെ വന്ന് പറഞ്ഞോണം, സമ്മതിപ്പിച്ചോണം..അതിലൊന്നിലും ഞാൻ ഇടപെടുല, മനസിലാവണുണ്ടോ ഇങ്ങക്ക്…! “”
ഞാൻ ഞെട്ടിയെന്ന പോലെ അവളെ നോക്കി, പെണ്ണ് ചിരിയോടെ നില്കുന്നത് കണ്ടതും പിടിച്ചൊരുമ്മ കൊടുക്കാനാ തോന്നിയെ. , ന്താ ആ സുറുമയിട്ട മിഴിയിലെ നാണം…പെട്ടെന്ന് അവൾ സീരിയസ് ആയി ബാക്കി വയ്ക്കാൻ കണ്ണ് കൊണ്ട് കാണിച്ചു., ഞാൻ തുടർന്ന്
“” പക്ഷെ ഇതിലൊക്കെ പുറമെ അറിയണ്ടൊരു കാര്യമുണ്ട്.. അറിഞ്ഞാൽ ചിലപ്പോ ഇപ്പോ തോന്നണ ഇഷ്ടം പോയിപ്പോയിന്ന് വരും, ന്തായാലും തയാറായിയാണ് ഞാൻ വന്നേ… എനിക്ക് ഇനി ഇത് വലിച്ചു നീട്ടാൻ താല്പര്യമില്ല, ഇതിലൊരു തീരുമാനം അറിയണം നിക്ക്..