വഴിവക്കിൽ ന്നും നിൽക്കുന്ന സ്ഥലത് അവളെയും കത്തു ഞാൻ നിന്നു, നിന്ന് മടുത്തപ്പോ ആ അരമതിലിൽ കയറിയിരുന്നു അവൾ വരുന്ന വഴിയേ നോക്കി.
പതിവിന് വിപരീതമായി അവളുടെ കൂട്ടുകാരിയാണ് വന്നത്, കൂടെ വേറെ കുറച്ച് ചെക്കന്മ്മാരും.. ദൈവമേ പണി പാളിയോ…!
ഞാൻ നെഞ്ചത് കൈയും വെച്ചു അടുത്തേക്ക് കൈ നീട്ടി. കൂടെ വന്ന ജിഷ്ണു തെണ്ടി ഏതോ പെണ്ണിനേം മണപ്പിച്ചു പോയി, ഊള..!
“” ഇവനാ അമീറെ ആള്,.. നീ ഒന്ന് ചോദിക്കവനോട്. “”
ധൈര്യം ഒട്ടും വിടാതെ ഞാൻ കാര്യം തിരക്കി..
“” നീയാണോ ഇഷേടെ പുറകെ നടക്കുന്ന.. ചോദ്ധാർഥ്… “” അവന്റെ വാക്കുകളിലെ പുച്ഛം അവന് ന്നൊടുള്ള ദേഷ്യം വരച്ചു കാട്ടി, ഞനൊന്ന് ചിരിച്ചു.
“” ചോദ്ധാർഥ് അല്ലടാ മോനെ.. സിദ്ധാർഥ്.. മ്മ് ഇനി വന്ന കാര്യം പറ നീ… “”
ഉള്ളിൽ പേടി അലയടക്കുന്നുണ്ടെങ്കിലും പുറത്തെ ആറ്റിട്യൂട് ഞാൻ ഒട്ടും കുറച്ചില്ല. ന്റെ നിൽപ് കണ്ട് അവരോന്ന് വിളറിയോ…!
“” ആരായാലും ഇനി മേലിൽ ഇഷയുടെ പുറകെ നടക്കുന്നത് കാണരുത് ഞാൻ.. കണ്ടാ.. “”
ചൂണ്ടുവിരൽ ന്റെ മുഖത്തേക്ക് നീട്ടി അവനൊരു വാണിംഗ് തന്നു.
“” കണ്ടാ നീ ന്നേയങ്ങ് ഒലത്തുവായിരിക്കും.. ഒന്ന് പോടെ.. “”
അതവിടെ കൊണ്ട് അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരുന്നില്ല.. അല്ലെ ഇവനാരാ ഞാൻ ഇഷയുടെ പുറകെ നടക്കരുത് ന്ന് പറയാൻ..
“” നല്ല ഭാഷ പറഞ്ഞാൽ നിനക്ക് മനസിലാവൂല്ല ല്ലെടാ നായെ… “” അവൻ ന്റെ നെഞ്ചിനൊരു ചവിട്ട്.. ഓഹ്.. ഞാൻ ദൂരേക്ക് തെറിച്ചു വീണു ഷിർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോൺ അടുത്തുള്ള കല്ലിൽ തട്ടി നിലത്തേക്ക് വീണു.. ഞാൻ അവനെ വിട്ട് ഓടി ചെന്നത്തെടുത്തു നോക്കി,
ഓഹ് ഒന്നും പറ്റിയില്ല . ഞാൻ സ്വയം ആശ്വാസിപ്പിച്ചതും അതെന്റെ കയ്യിൽ നിന്നും ബലമായി തട്ടിപ്പറിക്കപ്പെട്ടിരുന്നു..
“” ഒരു നല്ല ഫോൺ പോലും വാങ്ങാൻ ഗതിയില്ലാത്ത നീയാണോടാ ഇഷയെ പോലൊരു പെണ്ണിനെ പ്രേമിക്കാൻ നടക്കുന്നെ.. “”
പറയുന്നതിനോടൊപ്പം കൂടെ നിന്നവർ എല്ലാം അട്ടഹാസിച്ചു നിന്ന് ചിരിച്ചു.. കുട്ടത്തിൽ എവിടെയോ,, ആ നിറഞ്ഞ മിഴികൾ ഞാൻ ഒന്ന് കണ്ടു. അതെ ഇഷ അവളെനിക്ക് വേണ്ടി മിഴി നനച്ചു.