“” അവൾക്ക് ഈ തനിഹയരാണ് ന്നറിഞ്ഞുട..! “”
മുഖത്തെ വേദനയിൽ അവൾ സ്വയം പല്ല് കടിച്ചു, സൈഡിലേക്ക് കൈ എത്തിച്ചു പുസ്തകം തിരഞ്ഞു.
“” അയ്യോ….. ഡയറി…. ഡിയറിയിതെവിടെ പ്പോയി… “” അവളവിടെല്ലാം അരിച്ചു പെറുക്കി ങ്കിലും അവൾക്കത് കണ്ടെത്താൻ ആയില്ല., സിദ്ധാർഥ് അടുത്തേക്ക് വരുന്നത് കണ്ടതും, അവളെല്ലാം വിട്ട് നേരെ ഇരുന്നു.
അവനോട് എല്ലാം ചോദിച്ചറിയണം ന്നുണ്ട് അവൾക്.. എന്നാലതിനവൾക്ക് കഴിയുനില്ല. അവൾ ഒന്നും മിണ്ടാതെ വെളിയിലേക്ക് നോക്കി ഇരുന്നു, സിദ്ധാർഥിനും അത് തന്നെയായിരുന്നു വേണ്ടതും.
****************************
മറ്റൊരിടം ________
തൂവെള്ള നിറത്തിലുള്ള ആ ഹോണ്ട സിറ്റി മുന്നിലെ മൂന്നുനില വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി. വണ്ടി പോർച്ചിൽ നിർത്തി ഉള്ളിലെ ദേഷ്യം അവൾ ആ സ്റ്റെയറിങ്ങിൽ തീർത്തു. അവളുടെ ഡ്രെസ്സുമിട്ട് അവളുടെ പ്രണനായിരുന്നവന്റെ കൂടെ ഉണ്ടായിരുന്നവളെ ഓർത്തു വീണ്ടും തനിക്ക് ദേഷ്യം ഇരട്ടിച്ചു.
പിരിഞ്ഞിരിക്കുന്ന ഈ ആറേഴ് മാസങ്ങളിൽ മിക്കപ്പോഴും താൻ സിദ്ധാർഥ്വിനെ പിന്തുടരുന്നുണ്ടായിരുന്നു. തന്റെ മാത്രം ആയി കണ്ടിരുന്നവൻ ഉള്ളിൽ ആരെയോ സ്നേഹിക്കുന്നുണ്ട് ന്നറിഞ്ഞപ്പോ തകർന്ന് പോയിരുന്നു ഞാൻ. ആ സംസാരം അവസാനം ഇവിടെ വരെ എത്തിച്ചു.
പിരിയണം ന്ന് പറഞ്ഞപ്പോളും, കുഞ്ഞിനെ വിട്ട് തരില്ല ന്ന് പറയുമ്പോളും ആ നിറഞ്ഞ മിഴികളിൽ ഞങ്ങളോടുള്ള സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നേ വരെ സ്നേഹത്തോടെ അല്ലാതെ ആ മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഉള്ള ഒരാളിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കാത്തത് കേട്ടപ്പോ പിടിവിട്ട് പോയി.
ന്നാൽ ഞങ്ങൾ പിരിഞ്ഞിരിക്കുന്ന സമയങ്ങളിൽ, ഒരുപാട് സംസാരിച്ചു ചിരിച്ചും കളിച്ചോണ്ടിരുന്ന ഡോക്ടർ സിദ്ധാർഥ് പെട്ടന്ന് ആരോടും സംസാരിക്കാതെയായി.. സന്തോഷങ്ങളിൽ പങ്കുചേരാതെയായി, ഇടക്കുള്ള മദ്യപാനത്തിൽ സന്തോഷം കണ്ടതെന്നുഎന്നല്ലാതെ അയാൾ ഒന്നിനും അടിമപ്പെട്ടിരുന്നില്ല.. അടിമ പെട്ടത് ഞങ്ങളിലാണ്…
ഇഷ… ആ പേരായിരുന്നു ഞങ്ങളെ അകറ്റാൻ കാരണമായത്.. ന്നാൽ ഈ കാലങ്ങളിൽ ഇടക്ക്പ്പോലും ഒരു പെണ്ണിനെപ്പോലും അയാളോടൊപ്പം ഞാൻ കണ്ടിട്ടില്ല.. ആരോടും മിണ്ടിയും കണ്ടിട്ടില്ല.. തന്റെ പുറകെ വരുന്ന ചില പെൺകുട്ടികളെ ഒന്ന് നോക്കാറ് കൂടിയില്ലയാൾ.,
മുടിയും താടിയും നീട്ടിവളർത്തി ഉള്ള സിദ്ധാർഥിന്റെ പുറകെ ഇപ്പോ ഇങ്ങനെ ഓരോരുത്തർ വരുന്നുണ്ടായിരുന്നേൽ അന്ന് ഞങ്ങളുടെ മാര്യേജ് കഴിഞ്ഞ ടൈമിൽ വന്ന പെർപോസ്ലിനു കണക്കില്ലയിരുന്നു.. കൂടെ നടക്കുന്ന ഞാൻ സിസ്റ്റർ ആണെന്ന് കരുതി ഞാൻ വഴിയും ചിലർ അവരുടെ ഇഷ്ടം പ്രകടിപ്പിച്ചിരുന്നു.