“” ടേയ്… തമ്പിക്ക് രണ്ട് മസാല ദോശയെ പോട്രാ.””
അങ്ങനെ അതും കഴിച്ചിറങ്ങി, കുറച്ചു ദൂരം ചെന്നതും കാർ സൈഡിലെക്ക് പാർക്ക് ആക്കി,
എന്താണെന്ന് ചോദിച്ചപ്പോ ഒരു 10 മിനിറ്റ് ന്നും പറഞ്ഞു ഡോക്ടർ ഒരു ബിൽഡിംഗിലേക്ക് കയറിപ്പോയി, ഞാൻ ബാഗിൽ നിന്നും അടച്ചു വെച്ചിരുന്ന ഡയറി കയ്യിലാക്കി.
തുറന്നതേ കണ്ട ” ഇഷ ” ന്ന പേര് ഞാൻ ഒന്നുകൂടി ഉരുവിട്ടു, പിന്നെ മടക്കി വച്ചിരുന്ന ഭാഗം തുറന്നു, കയ്യിൽ പിടിച്ചു,..
ഇതിലെല്ലാം പ്രണയമാണ്. വിടരാൻ കാത്തിരിക്കുന്ന പനിനീർ പൂ പോലെ പ്രണയം അലതല്ലി. ആ മനുഷ്യൻ നല്ലൊരു കാമുകനാണ്, അയാൾക്കും പ്രണയമോ…?
ഇനി താൻ ഇട്ടിരിക്കുന്നത് അവളുടെ ഡെസ്സ് ആണോ.. തനിഹക്ക് ഒരു ഈർഷ തോന്നി അതിൽ. ഇന്നലെയാ റൂമിൽ കയറിയപ്പോ തൊട്ട് തുടങ്ങിയതാ ഒരു വല്ലയിമ്മ., അങ്ങേരോട് മിണ്ടാന്ന് വെച്ചാ അയാൾ ആദ്യമേ കേറി കതകടച്ചു. ബോർ അടിച് ഫോണിൽ തോണ്ടി മതിയായപ്പോ, പുസ്തകം വല്ലതും ഉണ്ടോന്ന് നോക്കി ചെന്നെത്തിയത് ഒരു ഡയറിയിലാണ്. ഉറക്കം കളഞ്ഞിരുന്നു വായിക്കുക ആയിരുന്നു, ഇന്നലെ മുഴുവൻ, വായിച്ചറിഞ്ഞപ്പോ ഉള്ളിൽ ഒരു നോവ്, അയാളൊരു നിരാശ കാമുകൻ ആണോ..? ആപ്പോ ഞാൻ അവിടെ കണ്ട കുട്ടി..! അതാരുടെയാണ്,.. ഓർമ്മകളിൽ നിന്ന് തിരിച്ചെത്തി അവസാന പേജ് വായിക്കാൻ തുടങ്ങുമ്പോൾ ഗ്ലാസിൽ ഒരു തട്ട്. ഞാൻ ഗ്ലാസ്സ് താഴ്ത്തി ഒരു പെണ്ണാണ്..
“” ഒന്ന് പുറത്തിറങ്ങോ…?? “” മാസ്ക് ഇട്ടിട്ടുണ്ട്, അവൾ കുറച്ച് ടെൻഷനിലാണ്, ഇടയ്ക്കിടെ ഡോക്ടർ പോയിടത്തേക്ക് നോക്കുന്നുണ്ട്. പിന്നീട് ന്നേ അടിമുടി നോക്കി, പെട്ടന്ന് അ മുഖത്തു ദേഷ്യം.ഞാൻ വണ്ടിയിൽ നിന്ന് പുറത്ത് ഇറങ്ങിയതും,
“” ഡോക്ടറുടെ ആരാ..?? “”
“” സാറിനെ അറിയോ…?? “‘ ഞാൻ ആചാര്യത്തോടെ ചോദിച്ചു
“” മ്മ് കുറച്ച്… പിന്നെ… ചോദിക്കുന്ന കൊണ്ടൊന്നും തോന്നരുത് ഇതാരുടെ ഡ്രെസ്സാ…?? “” അവളെന്നെ മുഴുവനായുമോന്ന് ഉഴിഞ്ഞു നോക്കി,
“” അത്… അതെന്റെ…! അല്ല ഇതൊക്കെ എന്തിനാ നിങ്ങൾ അറിയിരുന്നേ.. ഞാനെനിക് ഇഷ്ടമുള്ളതൊക്കെ ഇടും..”” ഞാൻ തിരിച്ചു കാറിൽ കയറാൻ തുടങ്ങവേ,