അച്ഛൻ : 🙂
ഞാൻ : അഹ് അത് വിട് സാറേ മൂപ്പര് ഒന്ന് പേടിപ്പിച്ചു കാര്യങ്ങൾ നേടാൻ നോക്കിയതല്ലേ. നടക്കില്ലന്ന് മനസ്സിലാവുമ്പോൾ പഴയപോലെ തനിയെ മാറിക്കോളും കേട്ടോ.
അച്ഛൻ : 😊
ഞാൻ : എന്നാ നമുക്ക് പോയാലോ
അച്ഛൻ : ആ പോവാം അല്ല നിന്റെ പതിവ് കട്ടൻ വേണ്ടേ 😊
(ഞങ്ങൾ ഇടക്കിത് പോലെ പുറത്തേക്കിറങ്ങുമ്പോൾ ഒരു കട്ടൻ അടിക്കാറുണ്ട് അതാ ചോദിച്ചത് )
ഞാൻ : പിന്നെ വേണ്ടാതെ 😌 അതെ വണ്ടി ഒന്ന് എടുക്കുവോ എനിക്ക് വയ്യ
അച്ഛൻ : ഓ മടിയൻ വല്ല ബൈക്കും ആയിരുന്നേൽ ഇപ്പോൾ പരാതിയേനെയല്ലോ?
ഞാൻ : ആ എനിക്കതൊക്കെയെ പറ്റു ഈ സാധനം നിങ്ങളെപോലെയുള്ള കിളവൻമാർക്കുള്ളതാ 😂
അച്ഛൻ : കിളവൻ നിന്റെ 😠😂
ഞാൻ : 😂😂😂 എന്നാ വാ ഡോക്ടറെ പോയേക്കാം.
അങ്ങനെ ഓരോ കട്ടനും അടിച്ചു ഞങ്ങൾ വീട്ടിലേക്ക് എത്തി.
ഒരുപാട് വൈകിയതുകൊണ്ടാവാം അതോ മനസ്സിലെ ടെൻഷൻ ഒക്കെ ഒരാളോട് പങ്കുവെച്ച സമാധാനത്തിൽ ആണോ അച്ഛൻ വന്നപാടെ പോയി കിടന്നു.
പക്ഷെ എന്റെ സമാധാനം അപ്പോഴേക്കും പോയിരുന്നു.
ഇടക്ക് അഞ്ജലി വിളിച്ചു എന്തൊക്കെയോ സംസാരിച്ചിരുന്നു എങ്കിലും മനസ്സ് ക്ലിയർ അല്ല എന്ന് പറഞ്ഞതോടു കൂടി അവളും ഫോൺ വെച്ച്.
കാര്യമില്ലാതെ ഞാൻ അങ്ങനെ പെരുമാറില്ല എന്ന് അവൾക്കും മനസ്സിലായികാണണം.
ഏതൊരു അപകടം ഉണ്ടായാലും അച്ഛനെയും അമ്മയെയും എന്റെ ജീവൻ കൊടുത്തും സംരക്ഷിക്കണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു. ഒന്നുമില്ലേലും സ്വന്തം മകന്റെ മരണത്തിനു പോലും കാരണക്കാരൻ ആയ എന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും ഈ കാണുന്ന സൗഭാഗ്യങ്ങൾ ഒക്കെ തന്നതുമായ അവർക്ക് രണ്ടാൾക്കും വേണ്ടി ഞാൻ അതെങ്കിലും ചെയ്യണ്ടേ.
വേണം ഒരു മകൻ എന്നനിലയിൽ അത് എന്റെ കടമ കൂടിയാണ് അത് ഞാൻ നിറവേറ്റും.