❤️സഖി 6❤️ [സാത്താൻ😈]

Posted by

എന്താണ് കാര്യം എന്ന് ഞാൻ അന്വേഷിച്ചു എങ്കിലും രണ്ടുപേരും ഒന്നും വിട്ട് പറയുന്നുണ്ടായിരുന്നില്ല.

സമയമാവുമ്പോൾ പറയാം എന്ന് മാത്രമായിരുന്നു മറുപടി.

പിന്നെ പതിവിലും വിപരീതമായി കുറച്ചു സീരിയസ് ആയിട്ട് ആയിരുന്നു അവർ സംസാരിച്ചിരുന്നത് അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ ഞാൻ മുറിയിലേക്കും പോയി.

 

 

രാത്രി ഭക്ഷണം കഴിക്കുമ്പോൾ പോലും അച്ഛന്റെ മുഖത്ത് എന്തൊക്കെയോ ഭയം അല്ലങ്കിൽ ടെൻഷൻ ഉള്ളത് എനിക്ക് മനസ്സിലായിരുന്നു.

എന്താ കാര്യം എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും എന്നോട് ഒന്നും മറച്ചുവെക്കാത്ത അച്ഛൻ തന്നെ ഇങ്ങോട്ട് പറയും എന്നറിയിവുന്നത് കൊണ്ട് ഞാൻ ഒന്നും തന്നെ അങ്ങോട്ട് ചോദിക്കാൻ മുതിർന്നില്ല.

 

ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ രാത്രി അമ്മ ഉറങ്ങിയതിനു ശേഷം അച്ഛൻ എന്റെ മുറിയിലേക്ക് വന്നു…..

 

 

അച്ഛൻ : മോനെ…. നീ ഉറങ്ങിയോ?

 

 

ഞാൻ : ഇല്ല എന്താ അച്ഛാ?

 

 

അച്ഛൻ : നീ തിരക്കിലല്ല എങ്കിൽ ഒന്ന് വാ നമുക്ക് ഒന്ന് പുറത്തേക്ക് പോവാം.

 

 

ഞാൻ : എനിക്ക് എന്ത് തിരക്ക് വാ പോവാം.

 

 

അച്ഛൻ : ഇതാ വണ്ടി എടുത്തോ

 

അതും പറഞ്ഞുകൊണ്ട് കാറിന്റെ കീ എന്റെ നേരെ നീട്ടി.

ഞാൻ അതുവാങ്ങി പോർച്ചിലേക്ക് പോയി വണ്ടിയും എടുത്ത് പുറത്തേക്കിറക്കി.

അമ്മ അറിയാൻ പാടില്ലാത്ത കാര്യം ആണെന്ന് എനിക്കുറപ്പായിരുന്നു പക്ഷെ എന്താ അത് എന്നറിയാനുള്ള ഒരു ആകാംഷ എന്നിൽ നിറഞ്ഞു നിന്നു.

എന്റെ ആകാംഷ മറച്ചുവെക്കാതെ തന്നെ കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന അച്ഛനോടായി ഞാൻ ചോദിച്ചു തുടങ്ങി.

 

 

ഞാൻ : എന്താ അച്ഛാ…. എന്താ പ്രശ്നം?

 

 

അച്ഛൻ : പ്രേശ്നവോ ഒന്നുല്ലടാ

 

 

ഞാൻ : അത് കള ഒന്നുമില്ലേലും ആദ്യമായൊന്നും അല്ലല്ലോ മാധവൻ സാറേ ഞാൻ കാണുന്നത് കാര്യം പറയുന്നേ…

 

 

അച്ഛൻ : അത്… അത് മോനെ നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ തന്നെയാണ് ഞാൻ ഈ രാത്രിയിൽ നിന്നെയും വിളിച്ചിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *