❤️സഖി 6❤️ [സാത്താൻ😈]

Posted by

ദിവസങ്ങൾ കടന്നുപോകുന്നതിന് അനുസരിച് ഞങ്ങളുടെ പ്രണയവും വളർന്നു.

ദിവസേനയുള്ള ഫോൺ വിളിയും കോളേജിൽ ആരും കാണാതെ ഒളിഞ്ഞും പാത്തുമുള്ള സംഭാഷണങ്ങളും ഞങ്ങൾക്കിടയിലെ അകലം നന്നേ കുറച്ചിരുന്നു.

 

 

ഇതിനിടയിൽ പതിവായി തന്നെ അവളുടെ അധരങ്ങൾ നുണയുന്നത് എനിക്ക് ശീലമായി കഴിഞ്ഞിരുന്നു.

ദിവസവും ആ ചുണ്ടുകൾ ഒരു വട്ടമെങ്കിലും മുത്തിയില്ലേൽ ഒരു സമാധാനവും ലഭിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശെരി.

ചില ദിവസങ്ങളിൽ വീട്ടിൽ പോയും അവളെ കാണാറുണ്ടായിരുന്നു.

അത് പറഞ്ഞപ്പോൾ ആണ് ഓർത്തത് ഈ ദിവസങ്ങൾക്കിടയിൽ അവർ നാലാളും മുൻപേ പറഞ്ഞിരുന്നതുപോലെ ഹോസ്റ്റലിൽ നിന്നും മാറി ഞങ്ങളുടെ വീട്ടിൽ താമസം തുടങ്ങിയിരുന്നു.

അവധി ദിവസങ്ങളിൽ അവളെ കാണാനും നേരിട്ട് സംസാരിക്കാനുമുള്ള ഏക വഴിയും അത് തന്നെയായിരുന്നു.

ഒരു പരിധി വരെയൊക്കെ മേഘ മിസ്സ്‌ അതിനൊക്കെ അനുവാദവും തന്നിരുന്നു.

എന്നിരുന്നാലും എന്തോ ഒരു ഭയം അവളുടെയും എന്റെയും കാര്യത്തിൽ മിസ്സിനുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്.

 

 

ഈ ദിവസങ്ങളിൽ പലപ്പോഴും അഞ്ജുവിനോട് എനിക്ക് പല വികാരങ്ങളും തോന്നി എങ്കിലും അവളുടെ സ്നേഹത്തിനുമുന്നിൽ മറ്റു വികാരങ്ങൾക്ക് സ്ഥാനം ഇല്ലായിരുന്നു അല്ലങ്കിൽ എന്നായാലും എനിക്ക് തന്നെയുള്ളതാണെന്ന ബോധം എന്നെ ഒരു പരിധിവരെ ആ വികാരങ്ങളെ ഒതുക്കി നിറുത്താൻ സഹായിച്ചിരുന്നു. ആരോരുമില്ലാത്തവന് കാലം കരുതിവെച്ച സൗഭാഗ്യം അതായിരുന്നു എന്റെ അച്ഛനും അമ്മയും ദേ ഇവളും.

 

 

 

ദിവസങ്ങളും മാസങ്ങളും കടന്നുപോയികൊണ്ടിരുന്നു. ഓരോ ദിവസവും ഞങ്ങൾ ഇരുവരും കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരുന്നു.

നീണ്ട ഒരു വർഷത്തെ പ്രണയം അത്ര വല്യ സംഭവം ആയിട്ട് എല്ലാവർക്കും തോന്നണമെന്നില്ല എങ്കിലും എന്നെയും അഞ്ജുവിനെയും സംബന്ധിച്ചിടത്തോളം ഈ ഒരു വർഷം ഞങ്ങൾക്ക് വളരെ വലുതാണ്.

ഈ കാലയളവിനുള്ളിൽ തന്നെ അവൾ അച്ഛനും അമ്മയുമായും കൂടുതൽ അടുത്തു.

എന്തിനു ഇപ്പോൾ എന്നേക്കാൾ കൂടുതൽ അവരെ സ്നേഹിക്കുന്നതും ശ്രദ്ധിക്കുന്നതും അവളാണോ എന്നുപോലും തോന്നാറുണ്ട്.

ഫൈനൽ ഇയർ ആയതുകൊണ്ട് കൂടുതൽ ഉഴപ്പും കറക്കവും ഒന്നും വേണ്ടന്നാണ് അവളുടെ ഓർഡർ. 😊

 

 

അങ്ങനെയിരിക്കെ ഒരു ദിവസം കോളേജ് കഴിഞ്ഞു വീട്ടിലേക്ക് വന്ന ഞാൻ കാണുന്നത് എന്തോ കാര്യമായ ചർച്ച ചെയ്യുന്ന അച്ഛനെയും കുറുപ്പ് സാറിനെയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *