അഞ്ജലി : എന്ത് തെളിച്ചം 😲
ഗായത്രി : നിനക്ക് മനസ്സിലായില്ലേ എന്താ അവൾ ഉദ്ദേശിച്ചതെന്ന് 🤨
അഞ്ജലി : എന്ത് മനസ്സിലാവാൻ നിയൊക്കെ ഇത് എന്തോന്നാ പറയുന്നേ?
എനിക്ക് ഒരു തെളിച്ചവും കൂടുതലും ഇല്ല കുറവുമില്ല രണ്ടിനും വെറുതെ ഓരോന്ന് തോന്നുന്നതാ കേട്ടോ 🙂
സ്നേഹ : മോളെ അഞ്ജലി ഒന്നുമില്ലേലും ഒരു 5-6 കൊല്ലം ആയില്ലേ നമ്മൾ കാണാൻ തുടങ്ങിയിട്ട്. ആ ഞങ്ങൾക്ക് ഇതുവരെ നിന്റെ മുഖത്ത് കാണാത്ത ഒരു തെളിച്ചമൊക്കെ ഉണ്ടാവുമ്പോൾ അറിയാതെ ഇരിക്കോ?
ഇത്രയും നാൾ ഇല്ലാത്ത തോന്നൽ എന്തായാലും ഇന്ന് മാത്രം വരില്ലല്ലോ?
ഗായത്രി : സത്യം പറ രാവിലെ രണ്ടാളും കൂടി ഞങ്ങളുടെ അടുത്തുനിന്നു എങ്ങിട്ടേക്ക പോയത് 🤨
എന്തായിരുന്നു പരുപാടി
അഞ്ജലി : എന്ത് പരുപാടി 😲 ദേ ഗായു ഓരോന്ന് അങ്ങ് വെറുതെ ചിന്തിച്ചു കൂട്ടണ്ട കേട്ടല്ലോ 😠
ഞങ്ങൾ വെറുതെ സംസാരിക്കാൻ തന്നെയാ പോയത്
സ്നേഹ : അല്ല ഈ സംസാരിക്കുമ്പോൾ ചുണ്ട് ചുവന്നു തുടുക്കുവോ 🤨 അല്ല രാവിലെ ഇപ്പോൾ ചോര പുറത്തുവരും എന്നപോലെ ആയിരുന്നല്ലോ നിന്റെ ചുണ്ട് ചുവന്നു തുടുത്തിരുന്നത് 🤨
അഞ്ജലി : അ… അത്… അതുപിന്നെ ഞാൻ ലിപ് ബാം തേച്ചായിരുന്നു അത്കൊണ്ട് തോന്നിയതാവും.
ഗായത്രി : അത്രയും നേരം ഇല്ലാഞ്ഞ ലിപ് ബാം നിങ്ങൾ സംസാരിക്കാൻ പോയി വന്നപ്പോൾ മാത്രം ചുണ്ടിൽ വന്നു അല്ലെ 😏
പിന്നെ ഏത് ലിപ് ബാമിന് ആടി ചുവപ്പ് നിറം തരാൻ കഴിയുക 🤨
വല്ല ലിപ് സ്റ്റിക്ക് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ പിന്നെയും വിശ്വസിക്കാമായിരുന്നു.
അഞ്ജലി : അ ഞാൻ ലിപ്സ്റ്റിക്ക് ആണ് ഉദ്ദേശിച്ചത് പറഞ്ഞപ്പോൾ മാറിപോയതാ 🥲
സ്നേഹ : അതിനു നീ എപ്പോഴാ ലിപ്സ്റ്റിക്ക് ഒക്കെ ഉപയോഗിക്കാൻ തുടങ്ങിയത്.