എന്തോ ആലോചനയിൽ മുഴുകി നടന്ന എന്റെ മുഖത്തേക്ക് വെള്ളം വീണപ്പോൾ ആയിരുന്നു സ്ഥലകാലബോധം തന്നെ തിരിച്ചു കിട്ടിയത്.
മുറ്റത്തെ ചെടികൾ നനച്ചുകൊണ്ടിരുന്ന അച്ഛന്റെ കോൺട്രിബൂഷൻ ആയിരുന്നു എന്റെ മുഖത്തേക്ക് വീണ ജാലകണികകൾ.
പ്രതീക്ഷിക്കാതെ മേത്തു വെള്ളം വീണപ്പോൾ ഞാൻ ഒന്ന് ഞെട്ടി എങ്കിലും അത് പുറമെ കാണിക്കാതെ തന്നെ ഞാൻ അവർ രണ്ടാളോടും സംസാരിക്കാൻ തുടങ്ങി.
ഞാൻ : എന്താ അച്ഛാ… ഒന്ന് ശ്രദ്ധിക്കണ്ടേ എന്റെ മേൽ മുഴുവനും വെള്ളം ആയി.
അച്ഛൻ : ശ്രദ്ധിച്ചു തന്നെയാണ് ഒഴിച്ചത് 😊
ഞാൻ : എന്നിട്ടാണോ എന്റെ മേൽ മുഴുവനും ആയത്
അച്ഛൻ : അതാ പൊട്ടാ പറഞ്ഞത് ശ്രദ്ധിച്ചു തന്നെയാണ് നിന്റെ മുകളിലേക്ക് ഒഴിച്ചതെന്ന്.
ഞാനോർത്തു എന്റെ മകന്റെ മേത്തു വല്ല ബാധയും കയറിക്കാണും എന്ന്.
ഒന്നുമില്ലേലും ഇവിടെ ഞങ്ങൾ രണ്ടാൾക്കാർ നിൽക്കുന്നതെലും ഒന്ന് ശ്രദ്ധിക്കണ്ടേ?
ഞാൻ : 😌🥲 അത് പിന്നെ ഞാൻ ഓരോന്ന് ആലോചിച്…
അച്ഛൻ : ഓ പറയുന്നത് കേട്ടാൽ തോന്നും എന്തോ ഭരിച്ച കാര്യങ്ങളൊക്കെ ആലോചിച്ചു നടക്കുവാ എന്ന്….
ആ പെങ്കൊച്ചിനെ ആലോചിച് നടക്കുവല്ലാരുന്നോ 😂
ഞാൻ : ഏയ് ഞാനോ ഒന്ന് പോ അച്ഛാ 🫠
അച്ഛൻ : മോനെ മതി കൂടുതൽ അങ്ങ് കിടന്നുരുളണ്ട എല്ലാം മനസ്സിലായി കേട്ടോ… ഒന്നുമില്ലേലും നിന്നെക്കാൾ ഒരുപാട് ഓണം കൂടുതൽ ഉണ്ടതല്ലെടാ ഞാൻ.
ഞാൻ :🥴🥴🥴🥴
അമ്മ : മതി എന്റെ കുഞ്ഞിനെ കളിയാക്കിയത് നീ വാ മോനെ പോയി ഒന്ന് ഫ്രഷ് അയേച്ചും വാ അമ്മ കഴിക്കാൻ എടുക്കാം
ഞാൻ : അതാണ് 🙂 അമ്മക്ക് മാത്രേ എന്നോട് സ്നേഹമുള്ളൂ അച്ഛൻ എപ്പോഴും എങ്ങനെ മനുഷ്യനെ കളിയാക്കാം എന്ന് ആലോചിച്ചാണ് നടക്കുന്നത് 😖
അച്ഛൻ :അത് പിന്നെ നീ എനിക്കതിനുള്ള എന്തേലും കാരണം ഉണ്ടാക്കി തരുന്നത്കൊണ്ട് കൂടുതൽ ആലോചിച് കഷ്ടപ്പെടേണ്ടി വരാറില്ല 😂