ജിബിൻ & ജൂലി : ഇല്ല സാർ 😊 എന്നാൽ ശെരി
അതും പറഞ്ഞുകൊണ്ട് അവർ അവിടെനിന്നും ഇറങ്ങി തിരികെ പോയി. താൻ ആഗ്രഹിച്ചതൊക്കെ ലഭിക്കാൻ പോകുന്ന സന്തോഷത്തിൽ ജയദേവനും അവിടെ ഇരുന്നു.
കൂടെ നിന്ന് ചതിക്കുന്നത് അറിയാതെ ജൂലിയെ വിശ്വസിച്ചുകൊണ്ട് അച്ഛനും അമ്മയ്ക്കും എന്തേലും ആവശ്യം വന്നാൽ അവൾ തന്നെ അറിയിക്കും എന്ന വിശ്വാസത്തിൽ ട്രിപ്പിനു പോവാൻ തയ്യാറെടുക്കുകയായിരുന്നു വിഷ്ണു അപ്പോൾ…
തുടരും………….
ആരതി 14(ക്ലൈമാക്സ് ) ട്രൈലെർ.
📲📲📲📲📲📲📲
“ഹലോ മോളെ ഹലോ………മോളെ ”
“അവളെ വിളിക്കണ്ട അർജുൻ ഇനി അവൾ എണീക്കില്ല അവൾ ഉറങ്ങുകയാണ് ഒരിക്കലും ഉണരാത്ത ഉറക്കം 🤣🤣🤣🤣”
അർജുൻ : ഡാ ആരാടാ നീ 😡😡😡😡
“ഞാൻ ഞാൻ ആരാ എന്ന് നിനക്കറിയില്ലേ അർജുൻ 🤣 നീ ആരെ തേടിയാണോ ദുബൈക്ക് പോവാൻ നിന്നത് അതെ ആൾ തന്നെയാണ് ഞാൻ. പിന്നെ നിന്നെ കാത്തുകൊണ്ട് തന്നെ രണ്ടാളുകൾ മോർച്ചറിയിലും കിടപ്പുണ്ട് പോയി കാണു 🤣🤣🤣🤣”
അർജുൻ : ഡാ നീ 😡😡😡😡😡😡😡
“വേണ്ട അർജുൻ നീ ഓരോ വട്ടം അലറുമ്പോഴും നിന്റെ കൂട്ടത്തിൽ ഉള്ള ഓരോ ആളുകൾ മരണപ്പെട്ടുകൊണ്ടേ ഇരിക്കും. എന്റെ കുടുംബം മുഴുവനും ചുട്ടു നശിപ്പിച്ചപ്പോൾ നീയൊന്നും അറിഞ്ഞിരുന്നില്ല ഇല്ലേ ഒരാൾ കൂടി ബാക്കിയുണ്ടെന്ന് 😡”
അർജുൻ : വേണ്ട….. നിനക്ക്… നിനക്ക് എന്താ വേണ്ടത്
“അതാണ് ഇപ്പോഴാണ് അർജുൻ നീ കാര്യത്തിലേക്ക് വന്നത്. ഞാൻ എല്ലാരേയും വിടാം പക്ഷെ നിങ്ങൾ നിങ്ങൾ മൂന്നാളും അല്ല നിങ്ങൾ നാലാളും ഒരു മണിക്കൂറിനുള്ളിൽ ഞാൻ പറയുന്നിടത് എത്തണം. നിങ്ങൾ വൈകുന്ന ഓരോ നിമിഷവും നിനക്കൊക്കെ വേണ്ടി പണിയെടുത്ത ഇവർ ഓരോരുത്തർ ആയിട്ട് മരിച്ചുകൊണ്ടേയിരിക്കും. “