• ഇതേ സമയം മറ്റൊരിടത്തു വഴിയരികിൽ നിറുത്തിയിട്ടിരിക്കുന്ന ജയദേവന്റെ കാറിലേക്ക് രണ്ടുപേർ വന്നു കയറി.
അവർ ജയദേവനോട് ആയി സംസാരിക്കാൻ തുടങ്ങി. ( തല്ക്കാലം അവരെ man1 man 2 എന്ന് വിളിക്കാം സമയം ആവുമ്പോൾ ശെരിക്കുമുള്ള ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണ് )
Man 1 : എന്തായി ജയദേവ് കാര്യങ്ങളൊക്കെ താൻ പറഞ്ഞ അവധിക്ക് ഇനി ഒരു ആഴ്‌ചകൂടി മാത്രമേ ബാക്കിയുള്ളു കേട്ടോ
ജയദേവൻ : ഇല്ല സാർ അത്രയും സമയം എടുക്കില്ല അതിനുള്ളിൽ ആ ഹോസ്പിറ്റൽ നിങ്ങൾക്ക് ഞാൻ കൈമാറിയിരിക്കും.
Man 2: കൈമാറിയാൽ നിനക്ക് കൊള്ളാം ഒന്നും രണ്ടുമല്ല ആറര കോടി ആണ് നീ ബോസ്സിന്റെ കയ്യിൽ നിന്നും വാങ്ങിയിരിക്കുന്നത്. അത് ഈ ഹോസ്പിറ്റൽ കാണിച്ചുകൊണ്ട്. അത് തിരികെ കിട്ടിയില്ലെങ്കിൽ പിന്നെ നിന്റെ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് ഞങ്ങൾ ആയിരിക്കും തീരുമാനിക്കുന്നത് 😠.
ജയദേവൻ : ഇല്ല അങ്ങനെ ഒന്നും ഉണ്ടാവില്ല ഞാൻ പറഞ്ഞല്ലോ പറഞ്ഞ ഡേറ്റിൽ തന്നെ ഞാൻ അത് നിങ്ങൾക്ക് കൈമാറിയിരിക്കും. ബാക്കി ഒക്കെ നിങ്ങളുടെ കയ്യിലാണ്.
Man 1: ശെരി ഇനി ഒരു അവധി അത് മാത്രമുണ്ടാവില്ല എന്ന് ഓർത്തോളൂ ഞങ്ങൾ പോവുന്നു ഇനി നമ്മൾ കാണുന്നത് ആ ഹോസ്പിറ്റൽ നിൽക്കുന്ന സ്ഥലത്തിന്റെ എഗ്രിമെന്റ് കൈമാറുമ്പോൾ മാത്രം ആയിരിക്കണം
ജയദേവൻ : ശെരി
അതും പറഞ്ഞുകൊണ്ട് വന്നവർ വണ്ടിയിൽ നിന്നും ഇറങ്ങി അല്പം മുന്നിൽ നിറുത്തിയിട്ടിരുന്ന ഒരു ഡിഫണ്ടർ കാറിൽ കയറി പോയി.
അവർ പോയ ഉടനെ തന്നെ ജയദേവൻ തന്റെ ഫോൺ എടുത്തു ആരെയോ വിളിച്ചശേഷം അവരോടായി പറഞ്ഞു.
“ഇങ്ങോട്ട് ഒന്നും പറയണ്ട ഒരു മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾ രണ്ടുപേരും എന്റെ വീട്ടിൽ എത്തിയിരിക്കണം. ”
അതും പറഞ്ഞുകൊണ്ട് അയാൾ വണ്ടിയുമെടുത്തു വീട്ടിലേക്ക് പോയി.