❤️സഖി 6❤️ [സാത്താൻ😈]

Posted by

 

 

ഹബീബ് : അതെല്ലേ പ്രശ്നം അമ്മയുടെ മോൻ ഇപ്പോൾ വരുന്നില്ല എന്നാ പറയുന്നേ. അപ്പോൾ പിന്നെ ഞങ്ങളും കരുതി പോവണ്ടാ എന്ന് ഇവന് ഇവിടെ എന്തൊക്കെയോ ചെയ്ത് തീർക്കാൻ ഉണ്ടെന്നാ പറയുന്നത്.

 

 

ആഷിക് : അമ്മക്ക് അറിയാല്ലോ ഞങ്ങൾ ഇവൻ ഇല്ലാതെ എങ്ങും പോവാറില്ല എന്ന് അപ്പോൾ പിന്നെ ഇതും അങ്ങ് പോട്ടെ എന്ന് കരുതി

 

 

അമ്മ : എന്താ മോനെ ഇത് പോവാൻ പാടില്ലാരുന്നോ ഈ സമയത്തൊക്കെ അല്ലെ ഒന്ന് എൻജോയ് ചെയ്യാൻ പറ്റു.

 

 

ഞാൻ : അമ്മേ അത് എനിക്ക് എന്തോ ഒരു താല്പര്യമില്ല അതാ 😊

 

 

അമ്മ : അതൊക്കെ ശരിയായിക്കോളും ദേ കണ്ടില്ലേ നീ പോവുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഇവരും കൂടി പോവണ്ടന്ന് വെച്ചത്? അത് വേണ്ട മക്കള് പോയി ഒന്ന് അടിച്ചുപൊളിച്ചിട്ടൊക്കെ വാ 😊

 

 

ഞാൻ : അമ്മ അത്…..

 

 

അമ്മ : ഒരു അതും ഇല്ല പിള്ളേരെ നിങ്ങൾ കോളേജിൽ പറഞ്ഞേക്ക് ഇവനും ഉണ്ടെന്ന് അവൻ വരും 😊

 

 

ആഷിക് : 😃😊

 

 

വൈകുന്നേരം അച്ഛൻ വന്നപ്പോഴും അമ്മ ആ കാര്യം പറഞ്ഞു. അച്ഛനും എന്നോട് പോണം എന്ന് തന്നെയാണ് പറഞ്ഞത് പക്ഷെ എങ്ങനെ എനിക്ക് മനസമാധാനത്തോടെ പോവാൻ പറ്റും. ഞാൻ എന്റെ ഉള്ളിലുള്ളത് മറച്ചുവെക്കാതെ തന്നെ അച്ഛനോട് കാര്യം പറഞ്ഞു.

 

 

അച്ഛൻ :മോനെ നീ പറയുന്നതൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് പക്ഷെ അങ്ങനെ ഭയപ്പെട്ടു ജീവിക്കാൻ ആണങ്കിൽ പിന്നെ അതിനല്ലേ സമയം ഉണ്ടാവു.

 

 

ഞാൻ : അച്ഛാ എന്നാലും ഞാൻ പോയാൽ എങ്ങനെ….

 

 

അച്ഛൻ : അതൊന്നും ഇല്ല നീ ഇപ്പോൾ അടിച്ചുപൊളിച്ചു ജീവിക്കണ്ട പ്രായം ആണ് കുറച്ചുനാളുകൾ കൂടി കഴിഞ്ഞാൽ ഇതിനൊന്നും പറ്റി എന്ന് വരത്തില്ല. ഇനി ഞങ്ങൾ ഇവിടെ ഒറ്റക്കാണ് എന്ന് കരുതിയാണ് എങ്കിൽ ആ പേടി വേണ്ട. ഞങ്ങളും ഒരു യാത്ര പോവാൻ നിക്കുവാ എന്താ അത് പോരെ

Leave a Reply

Your email address will not be published. Required fields are marked *