അതിൽ പിന്നെ എനിക്ക് അയാളോട് മുണ്ടുന്നത് തന്നെ ഇഷ്ടമല്ലാതെ ആയി…. ലീവും കഴിഞ്ഞ് തിരിച്ച് ഗൾഫിൽ പോകാൻ നേരം എന്നോട് അയാള് പറഞ്ഞു… എന്നെങ്കിലും ബാപ്പാട മോന് ബാപ്പ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവും…. +2 തോറ്റത് കൊണ്ട് ഞാൻ പിന്നെ തുടർന്ന് പഠിച്ചില്ല… ടൗണിൽ കടകളിൽ അല്ലറ ചില്ലറ പണിക്ക് പോയി എൻ്റെ ആവിശ്യങ്ങൾ മറ്റുള്ളവരുടെ കാല് പിടിക്കാതെ ഞാൻ വാങ്ങി…. അങനെയിരികെ ഗൾഫിൽ നിന്നും ഒരു കോൾ വന്നു….
എൻ്റെ ബാപ്പ മയ്യത്തായി എന്ന്….. മൂപ്പർക്ക് ഹാർട്ടിന് തുള ഉണ്ടെന്നും ഭാരമുള്ള ജോലി ചെയ്തത് കൊണ്ട് അറ്റാക്ക് വന്നാണ് മരിച്ചത് എന്നും ഫോണിൽ പറഞ്ഞു….. നാട്ടിലേക്ക് മയ്യത്ത് കൊണ്ട് വരാൻ ചിലവ് ഉള്ളത് കൊണ്ട് എവിടെ കബർ അടക്കാൻ എൻ്റെ ഉപ്പ തന്നെ അയാളുടെ ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട്… മൂപ്പർക്ക് എല്ലാം നേരത്തേ അറിയാമായിരുന്നു …. എന്നിട്ടും ഒന്നും തന്നെ ഞ്ങ്ങളെ അറിയിച്ചിട്ടില്ല ….
ഒരു കുറവും ഇല്ലാതെയാണ് എന്നെയും എൻ്റെ പെങ്ങമ്മരെയും നോക്കിയത്….. ഉപ്പ പോയതോടെ കുടുംബക്കാരുടെ തനി നിറം വന്നു എന്നെയും എൻ്റെ കുടുംബത്തെയും അവർ സ്വത്തിൻ്റെ പേരിൽ ഞങ്ങളുടെ വീട്ടിൽ നിന്നും പടിയിറക്കി….
എവിടെ പോകണം എന്ത് ചെയ്യണം എന്ന് അറിയാതെ നിൽകുമ്പോൾ ആണ് ഉപ്പയുടെ സുഹുർത്ത് ബഷീർക്ക എനിക്ക് ഉപ്പയുടെ ഡയറി തരുന്നത് അതിൻ്റെ കൂടെ അയാളുടെ ഒപ്പം ഗൾഫിൽ പോകാനുള്ള വിസയും ഉണ്ടായിരുന്നു……. ഡയറിയിൽ ബാപ്പ എന്നോട് പെങ്ങമാരെ കെട്ടിച്ച് അയക്കാനും, സ്വന്തമായി ഒരു വീട് പണിയാനും പറഞ്ഞു…. എനിക് വേണ്ടി ഒരു ജോലി ശെരിയാക്കി വെച്ചിട്ടുണ്ട് എന്നും അതിന് പോകണം എന്നും….. അതിൽ പറയുന്നുണ്ടായിരുന്നു….
പിന്നീട് 6 വർഷത്തോളം ഞാൻ ഗൾഫിൽ പോയി കഷ്ടപ്പെട്ടു… അവിടുന്ന് ഉണ്ടാക്കിയ പണം കൊണ്ട് ഉപ്പയുടെ പല കടങ്ങളും ഞാൻ തീർത്തു…. എനിക്ക് വേണ്ടി മാത്രം,,,, നല്ല ഒരു ജോലിയ്ക്ക് വേണ്ടി മാത്രം അയാള് നുള്ളി നുള്ളി പണം സോരൂപിച്ച് അത് വിസക്ക് വേണ്ടി കൊടുത്തു….. അത് കൊണ്ട് തന്നെ എനിക്ക് അവിടെ നല്ല രീതിയിൽ സമ്പാദിക്കാനും പറ്റി…. ഇപ്പൊൾ എനിക് എല്ലാം ഉണ്ട് പണം ഉണ്ട് വീട് ഉണ്ട്.. പെങ്ങമരേ പഠിപ്പിച്ച് ജോലി ആക്കി കല്ല്യാണം കഴിപിച്ചും വിട്ടു…. ഉപ്പ ഒഴികെ ഇപ്പൊൾ എല്ലാം എൻ്റെ പക്കൽ ഉണ്ട്… അത് ഇന്നും ഒരു തീരാ നഷ്ടമായി മനസ്സിൽ നിൽക്കുന്നു…..””””””” എൻ്റെ കഥ പറഞ്ഞ് ഞാൻ നിങ്ങളെ ബോർ അടിപ്പിച്ചെന്ന് തോന്നുന്നു…”””””””