ഞാൻ അയാളുടെ നേരെ പോയി അയാള് പറഞ്ഞ സ്ഥലത്ത് ഇരുന്നു…… ഞാൻ എന്നെ പരിചയപ്പെടുത്താൻ വിട്ടുപോയി എൻ്റെ പേര് അഷറഫ്…ഇത് ഞാനും എൻ്റെ അഞ്ചു സുഹൃത്തുക്കളും നടത്തുന്ന ഒരു ചെറിയ കടയാണ്…. നങ്ങൾക്ക് രാത്രി 10 മണിക്ക് ശേഷമാണ് കച്ചവടം ഉണ്ടാവുക…. ഈ ചോട്ടുവിനെയും ചേർത്ത് ഇവിടെ ആര് പേര് കാണും രണ്ട് പേര് അടുക്കളയിലും മൂന്ന് സപ്ലേയിലും ഇവൻ ക്ലീനിങിലും ഉണ്ടാവും…. എല്ലാവരും രാത്രി പണിക്കാറാണ്……ഇനി ബ്രോ പറ്റി പറ “””””””
എൻ്റെ പേര് ആദി….. ഞാൻ ഇപ്പൊൾ ഓസ്ട്രേലിയയിൽ ജോലിക്ക് പോകാൻ വേണ്ടി നിൽക്കുന്നു…”””””
അപ്പോ നേരത്തേ ഉണ്ടായ സംഭവം…. പറയാൻ പറ്റൂവാണെ മാത്രം പറഞാൽ മതി“”””””
അത് എൻ്റെ ഭാര്യ വീട്ടുകാരുടെ മുന്നിൽ വെച്ച് അച്ഛൻ എന്നെ തല്ലി…. അതിൻ്റെ ദേഷ്യത്തിൽ ഞാൻ വീട് വിട്ട് ഇറങ്ങി വന്നു ആദ്യം വന്ന വണ്ടിക്ക് കൈ കാണിച്ചു…. നിങൾ നിർത്തുകയും ചെയ്തു……”””””””
ആടിയുടെ അച്ഛൻ ആദിയേ എന്തിന് തല്ലി എന്ന് എനിക്ക് അറിയില്ല എന്നാലും ഞാൻ പറയുവാ…. നമ്മളെ തല്ലാനും ഉപദേശിക്കാനും, നമ്മുടെ സന്തോഷത്തിനും സങ്കടതിനും കൂടെ ഉണ്ടാവുക നമ്മുടെ മാതാപിതാക്കൾ ആണ്…… തെറ്റ് നമ്മുടെ ഭാഗത്ത് അല്ലെങ്കിലും നമ്മള് ആനിമിഷം ഒന്ന് അയയുക….. പിന്നീട് അവരെ പറഞ്ഞു കാര്യങ്ങൽ ഭോതിപികുക…. നമ്മള് ഒളിച്ചോടാൻ തൂടങ്ങിയാൽ ജീവിതകാലം മൊത്തം ഒളിച്ചോടെണ്ടി വരും…. എല്ലാം ഫേസ് ചെയ്യാൻ പഠിക്കുക….. ഞാൻ ആദിയേ കുറ്റപ്പെടുത്തുകയല്ല….. നമ്മളെ സ്നേഹിക്കുന്നവർ നമ്മളെ വിട്ട് എന്നനേകുമായി പോയാലെ അവരുടെ വില നമുക് അറിയൂ…… എന്നും പറഞ്ഞു അയാള് കണ്ണ് തുടച്ചു…..
തിരക്ക് വന്നപ്പോൾ ഞാനും അവരെ സഹായിച്ചു…. അവരുടെ കൂടെ തമാശയിലും കളിയിലും പങ്കെടുത്തു….. … അഷറഫ് എൻ്റെ പെരുമാറ്റവും അവിടുത്തെ ഇടപെടലും കണ്ട് അയാള് അയാളുടെ കഥ പറയാമെന്ന് പറഞു… ഞാനും ചോട്ടൂവും ബാകി എല്ലാവരെയും ഒരുപോലെ ആകാംക്ഷയോടെ നോക്കി നിന്നു കാരണം അയാളുടെ കഥ ആർക്കും അറിയില്ലായിരുന്നു….. എൻ്റെ ഉപ്പ ഒരു ഗൾഫ്‌കാരൻ ആയിരുന്നൂ….. എനിക്കും പെങ്ങമാർക്കും അയാള് ഒരു വിരുന്നകാരൻ ആയിരുന്നൂ… 3 വർഷം കൂടുമ്പോൾ 45 ദിവസത്തേക്ക് മാത്രം അയാള് വന്ന് പൊന്നു…. എന്നെക്കാൾ 3 നും 6 നൂം ഇളയതാണ് എൻ്റെ പെങ്ങമാർ… കാലം കടന്നുപോയി കൊണ്ടിരിക്കെ എൻ്റെ പല കാര്യങ്ങൾക്കും അയാള് എതിര് നിന്ന്… എനിക് പിന്നെ അയാളോട് ദേഷ്യം വരാൻ തുടങ്ങി….. അന്ന് ഞാൻ പ്ലസ് റ്റു വിനു പഠിക്കുന്ന സമയത്ത് സ്കൂള് ഫുട്ബോൾ ടൂർമെൻ്റിനു് വേണ്ടി ബൂട്ടിനായി ഞാൻ അയാളോട് ചോദിച്ചു…. നിനക്ക് വേണ്ടത് നീ തന്നെ കണ്ടത്തിക്കോ എന്ന് പറഞ്ഞു എന്നെ ആട്ടി ഓടിച്ചു…. അന്ന് എനിക്ക് ഫുട്ബോൾ ജീവനായിരുന്നു… പക്ഷെ എങ്ങനയെക്കെ നോക്കിയിട്ടും ബൂട്ട് മേടിക്കാൻ എനിക് പറ്റിയില്ല…. അത് കൊണ്ട് എനിക് ആ കളി നഷ്ടമായി…….