മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Posted by

ദോശയുടെ കവറും ചുരുട്ടി പിടിച്ചു… ഞാൻ മഞ്ഞുവിനോട് മാപ്പ് പറയാം…. ഇനി അങ്ങോട്ട് സന്തോഷത്തോടെ ജീവിക്കാം എന്ന് സ്വപ്നം കണ്ട് അവളുടെ വീട്ടിൽ എത്തിയപ്പോ മുറ്റത്ത് എൻ്റെ വീട്ടിലെ കാർ ഞാൻ കണ്ടൂ…. അമ്മയും അച്ഛനും നാളെ വരുമെന്നലെ പറഞ്ഞത് ഇപ്പൊ എന്തിനാവും വന്നത്……. ശ്….. എൻ്റെ പടച്ചോനെ ഞാൻ മറനല്ലോ…. രാവിലെ അമ്മ വിളിച്ചിട്ട് ഞാൻ തിരിച്ച് വിളിച്ചില്ലാലോ…. അമ്മ എന്നേ ഓർത്ത് ടെൻഷൻ അടിച്ചു അച്ഛനെ കൂട്ടി വന്ന്താവും…. ഞാൻ അതും ചിന്തിച്ച് മഞ്ജുവിൻ്റെ ചെറിയച്ചൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു…….

നാളെ കല്ല്യാണം ആയതിനാൽ ഇന്ന് കുറെ ആളുകൾ അവിടെ ഉണ്ടായിരുന്നു…പാജക പുരയിൽ നിന്നും ചിരിയും തമാശകളും കേട്ടു……. ഞാൻ വീടിൻ്റെ ഉമ്മറത്ത് എത്തിയപ്പോൾ അവിടെ എൻ്റെ അച്ഛൻ മഞ്ജുവിൻ്റെ ബന്ധുക്കളുമായി സംസാരിക്കുകയായിരുന്നു….

മോനെ…. …കള്ള് കുടിച്ചതിൻ്റെ പേരിൽ അവള് വഴക്ക് പറഞ്ഞതിന് നീ ഭക്ഷണം കഴികാതെ ആണോ പോവുക…. ഈ നിസാര കാരണത്തിൻ്റെ പേരിൽ പിണങ്ങി പോകേണ്ട വല്ല കാര്യവും ഉണ്ടോ……. മോനെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് മോൻ്റെ അച്ചനെയും അമ്മെയെയും വിളിക്കേണ്ടി വന്നില്ലേ…. മോന് കാരണം അവരും ബുദ്ധിമുട്ടില്ലെ…””””” മഞ്ജുവിൻ്റെ അച്ഛൻ എന്നെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു..

ഈശ്വേരാ കപ്പൽ മായ്യത്തു ….. കള്ള് കുടിച്ചത് ഇത്ര വല്യ പ്രശ്നം ആവുമെന്ന് അറിഞ്ഞിരുന്നില്ല…. അച്ഛൻ എന്നെ കൊല്ലാതെ വിട്ടാൽ മതി…. ഇവിടെ കാര്യങ്ങൽ എല്ലാം എൻ്റെ കൈ വിട്ട് പോയി…. അച്ചൻ്റെ കാല് പിടച്ചു മാപ്പ് പറയാം….. എന്ന് കരുതി ഞാൻ അച്ചൻ്റെ അടുത്ത് പോയി….

അച്ഛാ എന്നോട് ക്ഷ………!!!!! oപ്പേ……. oപ്പേ

ട്രെയിനിൽ നിന്നും കിട്ടിയ അടിയുടെ നാല് ഇരട്ടിയിൽ എൻ്റെ മുഖത്ത് അച്ഛൻ്റെ അഞ്ച് വിരളും പതിഞ്ഞു…… അടുത്ത് ചുമര് ഉള്ളതിനാൽ ഞാൻ അതിൽ ചാരി നിന്നു…. രണ്ടാമത്തെ അടി അടിക്കാൻ വരുമ്പോയേക്കും അച്ഛനെ മഞ്ജുവിൻ്റെ അച്ഛനും മറ്റു ചിലരും പിടിച്ച് വെച്ചു…… ഇത്രയും നേരം തമാശ പറഞ്ഞ് ചിരിച്ച ദേവൻ്റെ രൗദ്രഭാവം അവരെയെല്ലാം ഞെട്ടിച്ചു…..

കള്ള് കുടിച്ച് കുടുംബത്തിൻ്റെ മാനം കളഞ്ഞതും പോരാ….. കെട്ടിയവളെ പട്ടിണിക്കിട്ട് ദ്രോഹികുനൂടാ നായെ….””””””” ജീവിതത്തിൽ ആദ്യമായി എൻ്റെ അച്ഛൻ ഇത്ര ദേഷ്യത്തിൽ എന്നോട് പെരുമാറുന്നത്…… തല കറക്കം നേരെ ആയതും ഞാൻ കാണുന്നത് എൻ്റെ മുഖത്തേക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കുന്ന അമ്മയെ ആണ്. അമ്മയുടെ ഒരു കയ്യിൽ ഭക്ഷണ പാത്രവും ഉണ്ടായിരുന്നു അതിൽ നിന്നും മഞ്ജുവിന് ഭക്ഷണം വാരി കൊടുക്കുന്നതിൻ്റെ ഇടയിലാണ് അച്ഛൻ്റെ അടിയുടെ ശബ്ദം കേട്ട് അമ്മ ഓടി വന്നത്… അമ്മയുടെ പുറകിൽ തന്നെ കണ്ണിൽ നിന്നും വെള്ളം വന്ന് മഞ്ജുവും ഉണ്ടായിരുന്നു..….. അച്ഛൻ ഇത്ര ആളുകളുടെ മുന്നില് വെച്ച് എന്നെ തല്ലിയത് എനിക്ക് മാനസികമായി നൊന്തു അത് എന്നെ വലിയ രീതിയിൽ ബാധിച്ചു….. ഞാൻ പിന്നെ അവിടെ നിന്നില്ല ഇറങ്ങി നടന്നു അമ്മയും അവളും എന്നെ പിടിച്ച് വലിച്ചിട്ടു ഞാൻ നിന്നില്ല….. പടി ഇറങ്ങി പുറത്തേക്ക് നോക്കുമ്പോള് അവിടെ ഉണ്ടായിരുന്ന എല്ലവരും എന്നെ തന്നെ നോക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *