എൻ്റെ കൂടെ വരാൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ….”””””
എനിക് വണ്ടി ഓടിക്കാൻ പറ്റില്ല…. ആ ആക്സിഡൻ്റ് ശേഷം എൻ്റെ കൈ കാലുകൾ വിറക്കും….. അത് കുഴപ്പമില്ല ഞാൻ ഡ്രൈവ് ചെയ്തോലാം…….. വണ്ടി മുന്നോട്ട് പോയിട്ടും തല കുനിച്ച് ഇരിക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവള് പറഞു…..
സംഭവിക്കേടത് സംഭവിച്ചു…. ഇനി അതിൻ്റെ പേരിൽ ദുഖിച്ചു നമ്മുടെ നല്ല നേരത്തേ കൊല്ലരുത്…. മുന്നോട്ട് പോകണം അതാണ് ജീവിതം…..”””””
ഇത്രയൊക്കെ നിൻ്റെ ജീവിതത്തിൽ നടന്നിട്ടും…. നീ ഇപ്പോഴും എങ്ങനെ പോസറ്റീവ് ആയി നിൽക്കുന്നു……”””””
അതിന് കാരണം നിയാണ്…. നിന്നോടുള്ള എൻ്റെ പ്രണയമാണ്….”””””” അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ കണ്ണുനീർ തുള്ളികൾ ഞാൻ കണ്ടൂ….. അവളുടെ കൈകളിൽ ഞാൻ എൻ്റെ കൈ വെച്ചു….. എൻ്റെ വിരലുകൾ കോർത്ത് പിടിച്ച് അവള് വണ്ടി ഓടിച്ചു…. ബീച്ച് എത്തുന്നത് വരെയും ഞങൾ ഒന്നും മിണ്ടിയില്ല…..
ബർത്ത്ഡേ ആയിട്ട് നിനക്ക് ഞാൻ ഒരു ഗിഫ്റ്റും തന്നില്ലാലോ “”””” വണ്ടി പാർക്ക് ചെയ്ത നടക്കുമ്പോൾ ഞാൻ അവളോടു ചോദിച്ചു…
നീയാണ് ഇന്നത്തെ എൻ്റെ വലിയ ഗിഫ്റ്റ്,, അതിൽ കൂടൂതൽ എനിക്ക് ഒന്നും വേണ്ട…..””””” എൻ്റെ അടുത്ത് പട്ടി കൊണ്ട് അവള് പറഞു….
ബീച്ചിൽ എത്തി അവിടെ നിന്നും ഐസ്ക്രീം വാങ്ങി ഞങൾ ഒരു കല്ലിൻ്റെ മുകളിൽ ഇരുന്നു…….. നല്ല കടൽകാറ്റും കൊണ്ട് കുറച് നേരം തിരയും എണ്ണി കുത്തിയിരുന്നു……..
ആദി….. നിനക് തോനുന്നുണ്ടോ നിൻ്റെ അവസ്ഥ കണ്ട് ഞാൻ നിന്നെ സ്വന്തമാക്കാൻ വേണ്ടിയാണ് എൻ്റെ കഥകൾ നിന്നോട് പറഞ്ഞതെന്ന്……. ദയവ് ചെയ്തു നീ ഒരിക്കലും എന്നെ അങ്ങനെയുള്ള ഒരു സ്ത്രീയായി കാണരുത്…… നിന്നോടു ഇപ്പോയെങ്കിലും ഇത് പറഞ്ഞില്ലെങ്കിൽ ചിലപ്പോ ഞാൻ സൂയിസൈഡ് ചെയ്തെനെ…. ഞാൻ ഭയപെട്ടത് പോലെ നീ എന്നിൽ നിന്നും അഗന്നില്ല പകരം കൂടൂതൽ അടുത്തു……. അവസരം കിട്ടിയപ്പോൾ ഞാൻ പറയണയമായിരുന്നു…. ഇനി പറഞ്ഞിട്ട് കാര്യമില്ല………… ആദി…..””’”””” കടൽ നോക്കി നിൽക്കുന്ന എന്നെ അവള് തോണ്ടി വിളിച്ചു
ആ….. ഞാൻ കേൾക്കുന്നുണ്ട്…….””””””
എനിക്ക് തോന്നുന്നത് നിൻ്റെ ഭാര്യ നിന്നെ എന്നെപോലെ സ്നേഹിക്കുന്നുണ്ടന്നാ… ..നീ അവളെ വിട്ട് ദൂരെ പോയപ്പോഴും…. അവളോടു മിണ്ടാതെ ഇരുന്നപോഴും അവൾക്ക് മറ്റ് അവിഹിത ബന്ധത്തിൽ പോകാമായിരുന്നു…… എനിട്ടും അവള് നിനക്ക് വേണ്ടി കാത്തിരുന്നു….. നീ പറഞ്ഞത് വെച്ച് നോക്കുമ്പോള് അന്ന് ട്രെയിനിൽ വെച്ച് നടന്നതിൽ അവള് ചെയ്തത് ശെരിയാണ് …അവളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിലും ഇത് തന്നെ ചെയ്യൂ……..,,, നീയാണ് അന്ന് ട്രെയിനിൽ ഉണ്ടായിരുന്നത് എന്നും….. അവള് നിന്നെയാണ് തല്ലിയത് എന്നും അറിഞ്ഞുകൊണ്ട് അവള് നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവള് ഒരു ദേവദയാണ് നീ അവളെ ദ്രോഹിക്കരുത് ….….. അതിൻ്റെ പേരിൽ നീ ഇനിയും അവളോടു മോശമായി പെരുമാറിയാൽ നിനക്ക് ദൈവധോഷം കിട്ടും……”””””” അവള് കാരണം നിനക്ക് പലതും നഷ്ടപെട്ടു എന്ന ഒരു വിഷമം അവൽകുണ്ടെന്ന് എനിക്ക് ഉറപ്പാണ്… അതിൻ്റെ പകരമയിട്ടണ് അവള് നിന്നെ സ്നേഹിക്കുന്നത് …. അവള് കാരണം ജീവിതം നശിച്ചവന് അവള് തന്നെ ജീവിതം നൽകുന്നു….. അവള് ഒരു പാവമാണ് നീ വെറുതേ അതിനെ തെറ്റിദ്ധരിച്ചു…..”””””””