ഒരു അച്ചൻ്റെ സ്നേഹം ഞാൻ നിങ്ങളിൽ നിന്നും മനസ്സിലാകുന്നു… പക്ഷെ ഇത് നടക്കില്ല…..”””””” അത് കേട്ടപ്പോൾ അയാളുടെ മുഖമൊന്നു മാറി..
വേണമെങ്കിൽ നിൻ്റെ അച്ഛനോട് ഞാൻ സംസാരിക്കാം ….. നിങ്ങൾക്ക് മതം ഒരു പ്രശ്നമില്ലെന്ന് എനിക്ക് അറിയാം….*”””””
അതൊന്നും അല്ല ഇവിടുത്തെ പ്രശ്നം…. ഞാൻ വിവാഹിതനാണ്…. അത് അവൾക്ക് അറിയാം…… എനിക് ശഫാനയെ സ്വീകരിക്കാൻ പറ്റില്ല……”””””””
അയാള് പിന്നെ ഒന്നും മിണ്ടിയില്ല…… നേരെ അയാള് വിളിച്ച ഗസ്റ്റ്കളുടെ അടുത്ത് പോയി അവരെ സൽകരിചൂ……
എന്താ മാഷേ നോക്കുന്നത്….”””””””
എന്നെ നോകികൊണ്ട് അവള് എൻ്റെ അടുത്ത നിൽക്കുന്നു… അതൊന്നുമില്ല…… നിൻ്റെ ഉപ്പ അയാളുടെ മകളെ കല്ല്യാണം കഴിക്കാമോ എന്ന് ചോദിച്ചു…..”””””
പാവം….. മൂപ്പർക്ക് എന്നെ ഇപ്പൊ വല്യ കാര്യമാണ്…. എൻ്റെ കുട്ടിക്കാലത്ത് എന്നെ സ്നേഹിക്കാൻ മറന്നുപോയ വിഷമം ഉണ്ട്…. അതൊക്കെ അവിടെ നിൽക്കട്ടെ നമുക്ക് ഒന്ന് ബീച്ചിൽ പോകാം വാ….”””””
അവള് എൻ്റെ കൈ വീണ്ടും പിടിച്ച് നടക്കാൻ തുടങ്ങിയപ്പോ പിന്നിൽ നിന്നും അവളുടെ ഉപ്പ വിളിച്ചു….
മോളെ നിനക്ക് കുറച് ഗിഫ്റ്റ് ഉണ്ടായിരുന്നു ഇത് വാങ്ങിയിട്ട് പോക്കോ…”””””” അവള് അത് കേൾക്കാതെ എന്നെ വലിച്ചു………. ഞാൻ അവിടുന്ന് അനങ്ങിയില്ല…. അങനെ തന്നെ ശിലപോലെ നിന്നു…. തിരഞ്ഞ് നോക്കി എന്താണെന്ന് അവള് ചോദിച്ചു…….
നിൻ്റെ അപ്പ പറഞ്ഞത് അനുസരിച്ചാൽ നീ പറയണത് ഞാൻ കേൾക്കാം “”””””… ഒരു വാശി ഞാനും കാട്ടി…..
മൂക്ക് ഒന്ന് ആട്ടി അവള് തിരിച്ച് പോയി….. അവൾക്ക് കൊടുത്ത എല്ലാ ഗിഫ്റ്റും വാങ്ങി…. അത് എല്ലാം അവളുടെ ഉപ്പയുടെ വണ്ടിയിൽ വെക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടിട്ട് … അവള് എൻ്റെ നേർക്ക് വന്നു…. എൻ്റെ കയ്യും പിടിച്ച് ഒറ്റ ഓട്ടം…. ചെറിയ കുട്ടകളെ പോലെ ചിരിച്ച് കൊണ്ട് അവള് ഓടി…. ബാക്കിയുള്ളവർ ഞങളെ തന്നെ നോക്കുന്നത് കണ്ട് ചമ്മി ഞാൻ മുഖം താഴ്ത്തി അവളുടെ കൂടെ ഓടി……
ലൻഡ്രോവേർ ദിഫൻഡറാണ് അവളുടെ വണ്ടി….. വണ്ടി അൺലോക്ക് ചെയ്തു കോ ഡ്രൈവർ സീറ്റിൽ അവള് ഇരുന്നു… കീ എൻ്റെ നേർക്ക് ചാടി തന്നു…… ഡോര് അടച്ചു….. കുറച് സമയം കഴിഞ്ഞിട്ടും ഞാൻ ഉള്ളിൽ വരാത്തത് കൊണ്ട് അവള് ഡോര് തുറന്ന് പുറത്ത് വന്നു……