മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Posted by

അവിടുന്ന് പുറത്ത് ഇറങ്ങിയപ്പോൾ അവളുടെ ഉപ്പ എല്ലാവരോടും ഫുഡ് കഴിക്കാൻ അനൗൺസ് ചെയ്യുന്നത് കേട്ടു……. ഒരു വലിയ ടേബിൾ ചുറ്റും അവളുടെ അടുത്ത ബന്ധുക്കൾ ഉണ്ടായിരുന്നു അതിൽ അവവളുടെ ഉപ്പയുടെ അടുത്ത് ഞങ്ങൾക്ക് രണ്ടുപേർക്കുള്ള കസേര ഒഴിച്ചിടുണ്ടായിരുന്നൂ…… എന്നെ അവള് അവിടെ പിടിച്ചിരുത്തി…. ഞാൻ അവിടെ ഇരിക്കുന്നത് ആർക്കും ഒരു പ്രേഷണവും ഇല്ലായിരുന്നു…… അവർ എല്ലാം വളരെ സന്തോഷത്തോടെ ചിരിച്ച് കളിച്ച് ആസ്വദിച്ച് ഭഷണം കഴിച്ചു….. അൽറെടി പുട്ട് കഴിച്ചത് കൊണ്ട് ഞാൻ വേഗം എഴുനനേറ്റു,, അത് കണ്ട് അവളും എൻ്റെ കൂടെ എഴുനേൽക്കാൻ തുടങ്ങിയപ്പോ ഞാൻ തടഞ്ഞു….. നീ മുഴുവൻ കഴിച്ചിട്ട് വന്നാൽ മതി ഞാൻ എവിടെയും പോകില്ല എന്ന് ഉറപ്പ് കൊടുത്തു……. വാഷ്റൂമിൽ നിന്നും പുറത്ത് വന്നു ഞാൻ ഒഴിഞ്ഞ ഒരു സോഫയിൽ ഇരുന്നു….. എൻ്റെ ഫോൺ എടുത്ത് സൈലൻ്റ് നിന്നും ഓഫാകി…….. പെട്ടന്ന് എൻ്റെ അടുത്ത അവളുടെ ഉപ്പ ഇരുന്നത്…

മോൻ്റെ പേരെന്താ……..””””””

ഞാൻ ആദിത്യൻ……. ശഫാനയുടെ കൂടെ കോളജിൽ ഒരുമിച്ച് പഠിച്ചതാ…”””””””

ഞാൻ ജമാൽ…… ശഹാനയുടെ ബാപ്പയാണ്….. “””””

എനിക്കറിയാം നിങ്ങളെ….. എൻ്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് “””””””

അച്ചൻ്റെ പേരെന്താ “””””” ദേവൻ….. എൻ്റെ വീട് മാഹിലാണ്..”””””””

ഓ തടി ബിസിനസ്സ് നടത്തുന്ന ദേവൻ….. എനിക്ക് മോൻ്റെ അച്ഛനെ നന്നയിട്ടറിയാം… ഞങൾ പണ്ട് ഒരുമിച്ചു ബിസിനസ് ചെയ്യാം പ്ലാൻ ഇട്ടുണ്ടയിരുന്നു…. പക്ഷെ അത് നടന്നില്ല…… ആട്ടെ നീ ഇപ്പൊൾ എന്താണ് ചെയ്യുന്നത്….”””””

ഞാൻ മൂന്ന് മാസത്തിനുള്ളിൽ ഓസ്ട്രേലിയയിൽ പോകുവാ.. അവിടെ ഒരു ജോലി ശരിയായിടുണ്ട് ..”””””””

നിങൾ തമ്മിൽ എന്താ ബന്ധം…… പറയാൻ പറ്റിലെങ്കി പറയണ്ട….. “”””””

അങനെ ഒന്നും ഇല്ല…..””””””

നിനക്ക് ഇല്ലായിരിക്കും …. എൻ്റെ മോൾക്ക് എന്തൊ ഉണ്ട്…. ഒരുപാട് നാളുകൾക്ക് ശേഷമാണ് എൻ്റെ മോളെ ഞാൻ ഇത്ര സന്തോഷത്തിൽ കാണുന്നത്….. ഇത്രയും കാലം അവളുടെ ബർത്ത്ഡേ അവള് വന്നിരുന്നില്ല…. പക്ഷെ ഇന്ന് ഞാൻ വാശിപിടിച്ച് കൊണ്ട് മാത്രം അവള് വന്നു.. ആളുകരെ മുന്നിൽ വന്ന് കെയ്ക്ക് മുറിച്ച് പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു…. എന്നാല് ഞാൻ ഇവിടെ കാണുന്നത് പഴയെ എൻ്റെ കുട്ടിനെയാണ്…. അവളുടെ ചിരി കണ്ടിട്ട് 15 വർഷത്തിനു മേലെയായി…… അവള് കുറച്ചെങ്കിലും സന്തോഷിച്ചത് അവളുടെ കോളേജിലേക്ക് പോകുമ്പോയാണ്……. അന്ന് എനിക്ക് അത് എന്താണെന്ന് മനസ്സിലായില്ല …. ഇന്ന് എനിക് എല്ലാം വ്യക്തമാണ്…. അവൾക്ക് നിന്നെ ജീവനാണ് അവള് എന്നെക്കാൾ കൂടുതൽ നിന്നെ സ്നേഹിക്കുന്നു….. എൻ്റെ ഒരു തീരുമാനം കൊണ്ട് അവളുടെ ജീവിതം ഒരു തവണ ഞാൻ നശിപ്പിച്ചു…. പക്ഷെ ഇപ്പൊൾ അവളുടെ ഒരു ആക്രഹമെങ്കിലും എനിക്ക് സാധിക്കണം,,,,, ഒരു നല്ല അച്ഛനായി എനിക് മാറണം…… “””””””

Leave a Reply

Your email address will not be published. Required fields are marked *